അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് എറണാകുളം പള്ളുരുത്തി

അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് എറണാകുളം പള്ളുരുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് എറണാകുളം പള്ളുരുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവതാരക, റേഡിയോ ജോക്കി, ടെലിവിഷൻ–വെബ് സീരിസ് അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിവ്യ എം. നായർ. ചെമ്പൻ വിനോദ് ജോസ് തിരക്കഥയെഴുതി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’യിലൂടെ സിനിമയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ് എറണാകുളം പള്ളുരുത്തി സ്വദേശിനി ദിവ്യ.  കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ ചാക്കോച്ചനോളം പ്രധാന്യമുള്ള കൗൺസിലർ റീത്ത ഉതുപ്പിന്റെ വേഷത്തിലാണ് ദിവ്യ എത്തുന്നത്. മലയാളത്തിലെ പതിവ് സ്ത്രീ കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട വഴിയിലൂടെയാണ് റീത്തയുടെ സഞ്ചാരം. തന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ച് ദിവ്യ സംസാരിക്കുന്നു.

 

ADVERTISEMENT

ഭീമനിലേക്കുള്ള വഴിതുറക്കുന്നത് ചെമ്പനിലൂടെ…

 

ചെമ്പൻ വിനോദ് ജോസാണ് അദ്ദേഹം എഴുതുന്ന പുതിയ സിനിമയിൽ എനിക്ക് ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞ് വിളിക്കുന്നത്. അന്ന് അദ്ദേഹം മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു. ഞാൻ ആ ലൊക്കേഷനിൽ പോയി കഥ കേട്ടു. വളരെ ശക്തയായ ഒരു കഥാപാത്രമായിരുന്നു അത്. കഥ കേട്ടയുടനെ ഞാൻ ചോദിച്ചത് ‘ചേട്ടാ, വൈ മീ ?’ എന്നാണ്. 

 

ADVERTISEMENT

‘കഥയെഴുതുമ്പോൾ ആ കഥാപാത്രമായി നിന്റെ  മുഖമാണ്  മനസ്സിൽ വന്നത്. നീ കഴിവുള്ള അഭിനേത്രിയാണ്. നിനക്ക് പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ നിന്നെ തേടിയെത്തുന്നില്ല എന്നു മാത്രം. ഇത് നീ ചെയ്താൽ നന്നാകുമെന്നു തോന്നിയെന്നും’ അദ്ദേഹം പറഞ്ഞു. 

 

അപ്പോഴും ഈ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്നൊരു ആശയകുഴപ്പം എനിക്കുണ്ടായിരുന്നു. കൗൺസിലർ റീത്ത സ്കൂട്ടർ ഓടിക്കുന്ന രംഗങ്ങളൊക്കെയുണ്ട്. എനിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയില്ലായിരുന്നു. ഒരു മാസം സമയം ഉണ്ട് ധൈര്യമായി പോയി പഠിച്ചിട്ടു വന്ന് അഭിനയിക്കാൻ പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 

 

ADVERTISEMENT

ചെമ്പനും ഞാനും അതിനു മുമ്പ്  മൂന്നു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. അതിൽ രണ്ട് സിനിമകൾ ഞാൻ അദ്ദേഹത്തിന്റെ നായികയായാണ് അഭിനയിച്ചതെങ്കിലും താരതമ്യേന ചെറിയ സീനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഒരാൾ നമ്മളെ ഓർത്തുവെച്ചു നല്ലൊരു കഥാപാത്രം ഓഫർ ചെയ്യുമ്പോൾ അത് വേണ്ടെന്നുവയ്ക്കുന്നതു ശരിയല്ലെന്നു എനിക്ക് തോന്നി. അങ്ങനെയാണ് ഞാൻ ഭീമന്റെ വഴിയുടെ ഭാഗമാകുന്നത്. 

 

ഒന്നിലേറെ അടരുകളുള്ള കൗൺസിലർ റീത്ത

 

ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും എന്റെ ഫിലിം കരിയറിലെ ഏറ്റവും മികച്ചതും ദൈർഘ്യം ഏറിയതുമായ കഥാപാത്രമായിരുന്നു കൗൺസിലർ റീത്തയുടേത്. ഒന്നിലെറെ അടരുകളുള്ള കഥാപാത്രമായിരുന്നു റീത്തയുടേത്. റീത്ത വളരെ സ്ട്രോങ്ങായ കൃത്യമായ നിലപാടുകളുള്ള സ്ത്രീയാണ്. പ്രതികരണശേഷിയുള്ള സ്വതന്ത്രയായ സ്ത്രീയാണ്. മദ്യപിക്കുകയും മദ്യപിക്കുമെന്നു തുറന്നു പറയാൻ മടിയും ഇല്ലാത്ത ആളാണ് റീത്ത. എനിക്ക് തോന്നുന്നു ഇപ്പോഴത്തെ പെൺകുട്ടികൾ പ്രത്യേകിച്ചും 30 വയസ്സിൽ താഴെയുള്ളവർ അങ്ങനെയുള്ളവരാണ്. അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയും അത് തുറന്നു പറയാൻ മടിയില്ലാത്തവരും സമൂഹം എന്തു വിചാരിക്കുമെന്നു ആകുലപ്പെടാത്തവരുമാണ്. 

 

അതേ സമയം വളരെ ഇമോഷനലായ ഒരു ലെയറും റീത്തക്കുണ്ട്. ഒരു നഷ്ടപ്രണയത്തിന്റെ നൊമ്പരമുണ്ട് റീത്തക്ക്. സൈമൺ ഡോക്ടറുമായുള്ള വിവാഹം നടന്നില്ലെങ്കിലും ഇപ്പോഴും മനസ്സിൽ അയാളോടുള്ള പ്രണയം കാത്തുസൂക്ഷിക്കുന്നുണ്ട് റീത്ത. 

 

‘കൊസ്തേപ്പ്’, ‘ഡാർസൂസ്’, ‘ഗുലാൻ പോൾ’പേരുകൾക്കു പിന്നിൽ ചെമ്പൻ

 

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഭീമന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളൊക്കെ പാലിച്ചായിരുന്നു ഷൂട്ടിങ്. ജനുവരിയിൽ ഷൂട്ടിങ് കഴിഞ്ഞു. ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു ഞങ്ങളുടെ ന്യൂഇയർ ആഘോഷങ്ങളൊക്കെ. ഏതു മേഖലയിലാണെങ്കിലും വലിപ്പ-ചെറുപ്പങ്ങൾ കാണും. ‘ഭീമന്റെ വഴി’യിൽ അങ്ങനെയൊരു വേർതിരിവ് ഉണ്ടായിരുന്നില്ല. എല്ലാരും ഒരു കുടുംബ പോലെയാണ്. അഷ്റഫ് ഹംസ അദ്ദേഹത്തിന്റെ സിനിമകൾ പോലെ തന്നെ വളരെ സിംപിളായ ഒരു മനുഷ്യനാണ്. സരസമായി കഥപറയാനും മേക്കിങിൽ തന്റേതായൊരു മാജിക് കൊണ്ടുവരാനും അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ട്. 

 

ചെമ്പൻ കഥകളുടെ ഒരു സാഗരമാണ്. അദ്ദേഹത്തിന്റെ കഥപറച്ചിൽ രസകരമാണ്. കേട്ടിരിക്കുന്ന ആളുകൾക്ക് ഒട്ടും മടുപ്പു തോന്നാത്ത രീതിയിലാണ് അദ്ദേഹം കഥ പറയുന്നത്. കൊസ്തേപ്പ്, ഡാർസൂസ്, ഗുലാൻ പോൾ, കാസ്പർ ഇങ്ങനെ സിനിമയിലെ കഥാപാത്രങ്ങളുടെ രസകരമായ പേരുകളും അദ്ദേഹത്തിന്റെ സംഭാവനയാണ്. ചാക്കോച്ചനും ക്യാമറമാൻ ഗിരീഷ് ഗംഗാധരനും മറ്റു സഹതാരങ്ങളുമൊക്കെ നല്ല പ്രോത്സാഹനം നൽകിയിട്ടുണ്ട്. വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലായിരുന്നു ഷൂട്ടിങ്. 

 

മലപ്പുറത്തെ ഒരു ഗ്രാമപ്രദേശത്തായിരുന്നു ഷൂട്ടിങ്. വളരെ മനോഹരമായൊരു ലൊക്കേഷനായിരുന്നു. നിളയുടെ തീരത്തായിരുന്നു ലൊക്കേഷൻ. ഒരുവശത്ത് കൂടി റെയിൽവേ ലൈനും കടന്നുപോകുന്നുണ്ട്. സിനിമയിൽ നിങ്ങൾ കാണുന്ന ഇടുങ്ങിയ വഴികളും അംഗനവാടി ഉൾപ്പടെയെല്ലാം സെറ്റാണ്. ആർട്ട് ഡിപ്പാർട്ട്മെന്റിന്റെ വലിയൊരു അദ്ധ്വാനം അതിനു പിന്നിലുണ്ട്. 

 

കരിക്ക് വെബ്സീരിസിലെ ചേച്ചി ബ്രേക്ക് നൽകിയ വേഷം…

 

നമ്മൾ എന്ത് ചെയ്യുന്നു എന്നതിനേക്കാൾ ഏതു ഫ്ലാറ്റ്ഫോമിൽ ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. കരിക്കിനൊക്കെ വലിയ സ്വീകാര്യത ഞാൻ അഭിനയിക്കാൻ വരുന്നതിനു മുമ്പ് തന്നെയുണ്ട്. എല്ലായിടത്തും നമ്മൾ ഒരുപോലെയാണ് അഭിനയിക്കുന്നത്. കരിക്കിനു റീച്ചുള്ളതു കൊണ്ട് അതിലെ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുവെന്നു മാത്രം. എനിക്ക് മികച്ച ബ്രേക്ക് നൽകിയ കഥാപാത്രമായിരുന്നു കരിക്കിലേത്. ആ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകളും മീമുകളുമൊക്കെ വന്നിരുന്നു. അത് കഥാപാത്രത്തിനു ലഭിച്ച സ്വീകാര്യത കൊണ്ടാണ്. അത് വലിയ അംഗീകാരമായി കരുതുന്നു. 

 

നോർത്ത് 24 കാതത്തിലെ ഗീതയുടെ ശബ്ദം...

 

ഒട്ടേറെ അഭിനേതാക്കൾക്കു വേണ്ടി ശബ്ദം നൽകിയിട്ടുണ്ടെങ്കിലും നോർത്ത് 24 കാതത്തിൽ ഫഹദ് ഫാസിലിന്റെ അമ്മയായി അഭിനയിച്ച ഗീതയ്ക്കു ശബ്ദം നൽകിയത് രസകരമായ അനുഭവമായിരുന്നു. ഗീത വളരെ സീനിയറായ ആർട്ടിസ്റ്റാണ്. എന്റെയൊക്കെ അമ്മയുടെ പ്രായമുണ്ട് ഗീതയ്ക്ക്. അത്രയും പ്രായമുള്ള ഒരു കഥാപാത്രത്തിനു ശബ്ദം നൽകിയാൽ ശരിയാകുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. ഞാൻ ആശങ്ക സംവിധായകൻ അനിൽ രാധാകൃഷ്ണനുമായി പങ്കുവച്ചിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അമ്മയ്ക്കു അറുപതിനു മുകളിൽ പ്രായമുണ്ട്. പക്ഷേ ഇപ്പോഴും വളരെ സ്വീറ്റ് വോയ്സാണെന്നാണ്. അമ്മ ഫോൺ ചെയ്യുമ്പോൾ ഭാര്യയോ മകളോ ആണോ വിളിക്കുന്നതെന്നു തോന്നറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഗീതക്കു വേണ്ടി ഡബ്ബ് ചെയ്യുന്നത്. സിനിമയിൽ അത് നന്നായി വന്നെന്നു തന്നെയാണ് വിശ്വാസം. 

 

സീരിയലിനെക്കാൾ ചലഞ്ചിങ്ങാണ് സിനിമയും വെബ്സീരിസും

 

തീർച്ചയായും മിനിസ്ക്രീനും ബിഗ് സ്ക്രീനും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എന്തൊക്കെ പറഞ്ഞാലും സീരിയലിൽ നമ്മൾ വളരെ യാന്ത്രികമായൊരു അഭിനയമാണ് പുറത്തെടുക്കുന്നത്. കീ കൊടുത്ത പാവയെ പോലെയാണ് സീരിയലിലെ അഭിനയം. അവിടെ ഒരു ദിവസം കൊണ്ടു പരമാവധി സീനുകൾ എടുക്കാനാണ് ശ്രമിക്കുന്നത്. ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ ആത്മവിശ്വാസമുള്ള ആർക്കും സീരിയലിൽ അഭിനയിക്കാം.  എന്നാൽ സിനിമയിലും വെബ് സീരിസിലുമൊക്കെ തിളങ്ങണമെങ്കിൽ നമ്മുക്ക് കഴിവും മനഃസാന്നിധ്യവും വേണം. 

 

ഒന്നെങ്കിൽ കൊസ്തേപ്പിന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്കു പുറത്ത്…

 

‘ഭീമന്റെ വഴി’യിലെ ഏറ്റവും വെല്ലുവിളി ഉയർത്തിയ രംഗം ജിനു ജോസഫ് അവതരിപ്പിച്ച കൊസ്തേപ്പിനെ ചവിട്ടുന്ന രംഗമായിരുന്നു. ആദ്യമായിട്ടാണ് ഒരു സ്റ്റണ്ട് മാസ്റ്ററൊക്കെ വന്ന് എനിക്ക് സീൻ പറഞ്ഞു തരുന്നത്. ചെരുപ്പിട്ട് നെഞ്ചത്താണ് ചവിട്ടേണ്ടത്. സ്വാഭാവികമായിട്ടും ഒരാളെ ചവിട്ടാൻ പറയുമ്പോൾ ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ. അത്തരത്തിലുള്ള ഒരു പിരുമുറുക്കങ്ങളും ഇല്ലാതെ ആ സീൻ ചെയ്യാൻ പറ്റിയത് ജിനുവിന്റെ പിന്തുണയുള്ളതു കൊണ്ടാണ്. ചവിട്ടുമ്പോൾ നല്ല അസലായിട്ട് തന്നെ ചവിട്ടണം എന്നു പറഞ്ഞു ധൈര്യം തന്നത് ജിനു തന്നെയാണ്. നല്ല രീതിക്കു തന്നെ ജിനുവിനു ചവിട്ടു കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നെഞ്ചത്ത് പാടുണ്ടായിരുന്നു.