ബിരിയാണി കഴിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വരുന്ന ഗുജറാത്തി സുന്ദരി. വിടർന്ന കണ്ണുകളിൽ പ്രണയം നിറച്ച ഗുജറാത്തി സുന്ദരി ചിത്രയായി ശ്രുതി രാമചന്ദ്രൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ‘മധുരം’ നിറച്ചു. ‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ

ബിരിയാണി കഴിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വരുന്ന ഗുജറാത്തി സുന്ദരി. വിടർന്ന കണ്ണുകളിൽ പ്രണയം നിറച്ച ഗുജറാത്തി സുന്ദരി ചിത്രയായി ശ്രുതി രാമചന്ദ്രൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ‘മധുരം’ നിറച്ചു. ‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി കഴിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വരുന്ന ഗുജറാത്തി സുന്ദരി. വിടർന്ന കണ്ണുകളിൽ പ്രണയം നിറച്ച ഗുജറാത്തി സുന്ദരി ചിത്രയായി ശ്രുതി രാമചന്ദ്രൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ‘മധുരം’ നിറച്ചു. ‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിരിയാണി കഴിക്കാൻ വീട്ടുകാരറിയാതെ കുഞ്ഞിക്കയുടെ കടയിൽ ഒളിച്ചും പാത്തും വരുന്ന ഗുജറാത്തി സുന്ദരി.  വിടർന്ന കണ്ണുകളിൽ പ്രണയം നിറച്ച ഗുജറാത്തി സുന്ദരി ചിത്രയായി ശ്രുതി രാമചന്ദ്രൻ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ‘മധുരം’ നിറച്ചു.  ‘ജൂൺ’ എന്ന സിനിമക്ക് ശേഷം അഹമ്മദ് കബീർ ഹൃദ്യമാക്കിയ മധുരത്തിൽ ജോജുവിന്റെ പ്രണയിനിയായി വന്ന ശ്രുതി ഒരേ സമയം പ്രേക്ഷകർക്ക് മാധുര്യമൂറുന്ന പ്രണയവും നൊമ്പരവും സമ്മാനിച്ചു.  ജയസൂര്യ നായകനായ ‘പ്രേതം’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ ശ്രുതി കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നതുകൊണ്ട് വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളെങ്കിലും ചെയ്തതൊക്കെയും ഓർത്തിരിക്കാൻ പറ്റുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു.  ഒരു മിഠായിയോളം മധുരം പ്രതീക്ഷിച്ചു വന്ന പ്രേക്ഷകർക്ക് ഒരു ഹൃദയം നിറയെ ജിലേബിയുടെ മധുരം പകർന്ന സിനിമയുടെ വിശേഷങ്ങളുമായി ശ്രുതി രാമചന്ദ്രൻ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു.

 

ADVERTISEMENT

പത്താമത്തെ സിനിമയായി മധുരം 

 

എന്റെ കരിയറിലെ പത്താമത്തെ സിനിമയാണ് മധുരം.  ഒരു നടി എന്ന നിലയിൽ ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് മധുരത്തിലെ കഥാപാത്രത്തിന് ലഭിക്കുന്നത്.  ഇതുവരെ ചെയ്ത സിനിമകൾ എല്ലാം കൂട്ടിവച്ചാലും അതിനേക്കാൾ മുകളിലാണ് മധുരത്തിന് എനിക്ക് കിട്ടുന്ന നല്ല പ്രതികരണങ്ങൾ.  ഒരുപാട് സന്തോഷമുണ്ട്.  സത്യം പറഞ്ഞാൽ ഇത്രയുമൊന്നും ഞാൻ പ്രതീക്ഷിച്ചതേയില്ല.  അത്രത്തോളം നല്ല മെസ്സേജുകളാണ് വരുന്നത്.  എന്റെ ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സിൽ മെസ്സേജുകൾ വന്ന് നിറയുകയാണ്.  എന്ത് പറയണമെന്ന് അറിയില്ല.  സന്തോഷത്തിന്റെ ഉച്ചസ്ഥായിയിലാണ് ഞാൻ.

 

ADVERTISEMENT

മധുരിക്കുന്ന ബിരിയാണി 

 

അഹമ്മദ് കബീറിനൊപ്പം ശ്രുതി

ചിക്കൻ ബിരിയാണി എനിക്ക് ഭയങ്കര ഇഷ്ടമാണ്.  ഞാൻ  ചെന്നൈയിൽ ആയിരുന്നു കുറേക്കാലം.  അതുകൊണ്ടു ചെന്നൈ ബിരിയാണി ആണ് എനിക്ക് കൂടുതൽ ഇഷ്ടം.  മധുരത്തിന്റെ സെറ്റിൽ ബിരിയാണി കഴിച്ചു ഞാൻ മടുത്തുപോയിരുന്നു.  പത്തുദിവസം ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു.  എത്ര ബിരിയാണി കഴിച്ചു എന്നുപോലും ഓർക്കുന്നില്ല.  രാവിലെ ഏഴരക്ക് തുടങ്ങും ബിരിയാണി തീറ്റ.  ആദ്യത്തെ രണ്ടു ദിവസം കഴിക്കാൻ വലിയ താല്പര്യമായിരുന്നു.  പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി.  ആയുർവേദിക് ഡയറ്റ്  ഒക്കെ പിന്തുടർന്നുകൊണ്ടിരുന്ന ആളാണ് ഞാൻ.  

 

ADVERTISEMENT

ആ ശരീരത്തിലേക്ക് ദിവസവും ചിക്കൻ ബിരിയാണി ചെന്ന് തുടങ്ങിയപ്പോൾ വയറിനു അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി. ബിരിയാണി സൂപ്പർ ആയിരുന്നു.  ജോജു ചേട്ടന്റെ പ്രൊഡക്‌ഷനിൽ നല്ല ഭക്ഷണമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു.  വേറെ പലതരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷേ എനിക്ക് അതൊന്നും കഴിക്കാൻ പറ്റിയില്ല .  ഉച്ചയാകുമ്പോഴേക്കും ബിരിയാണി കഴിച്ച് ഞാൻ ഒരു വഴിയാകും പിന്നെ ഒന്നും കഴിക്കാൻ പറ്റില്ല.  ഷോട്ടിന് വേണ്ടി പല പ്രാവശ്യം കഴിക്കുന്നത് ഒരു വായ മാത്രമായിരിക്കും പക്ഷേ അതുപോലും കഴിച്ചാൽ വയറു നിറഞ്ഞുപോകും. അവസാനം ഞാൻ പറഞ്ഞു എനിക്കിനി കഴിക്കാൻ കഴിയില്ല നിങ്ങൾ ആ ഷോട്ട് എങ്ങനെയെങ്കിലും എടുക്കൂ എന്ന്.  പക്ഷേ ഞാൻ ഒരുപാട് ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.  മധുരം ഒരു മനോഹരമായ അനുഭവമായിരുന്നു.  മുഴുവൻ സെറ്റിന്റെ വൈബ് രസകരമായിരുന്നു.   അഹമ്മദ് കബീർ എന്ന സംവിധായകനുമായുള്ള റാപ്പോ ആണ് അതിനു കാരണം.

 

Madhuram Movie screengrab - 2

മധുരവുമായെത്തിയ അഹമ്മദ് കബീർ 

 

കോവിഡ് സമയത്ത് ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞപ്പോഴാണ്  അഹമ്മദ് എന്നെ വിളിച്ചത്.  ‘ഞാൻ ജൂണിന്റെ സംവിധായകനാണ് എനിക്ക് ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാറുണ്ട്’ എന്ന് പറഞ്ഞു.  ജൂൺ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയായിരുന്നു.  അദ്ദേഹം ഒരു കഥാപാത്രത്തെക്കുറിച്ച് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ഒരു ചെറിയ റോൾ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.  എത്ര ചെറിയ റോൾ ആണെങ്കിലും ഈ സംവിധായകനോടൊപ്പം വർക്ക് ചെയ്യണം എന്ന് തീരുമാനിച്ചു.  ഹോസ്പിറ്റലിലെ കൂട്ടിരിപ്പുകാരുടെ കഥയാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ‘ഓ ഭയങ്കര സങ്കടവും വിഷമവുമൊക്കെ വരുന്ന കഥയായിരിക്കും’ എന്നാണ് ആദ്യം കരുതിയത്.  അദ്ദേഹം കഥ പറഞ്ഞപ്പോൾ ഒരു ആശുപത്രി ചുറ്റുപാടിൽ ഇത്രയും ഹൃദയസ്പർശിയായി ഒരു സിനിമ എടുക്കാൻ കഴിയുമോ എന്ന് ഞാൻ വിചാരിച്ചുപോയി.  

 

തിരക്കഥ കേട്ടയുടനെ ഞാൻ ഓക്കേ പറയുന്ന ആദ്യത്തെ സിനിമയിയിരിക്കണം മധുരം.  മൂന്നുനാലു പേരിലൂടെ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ കഥപറയുകയാണ് മധുരത്തിൽ.  അപരിചിതരായ ആ മനുഷ്യരെല്ലാം തങ്ങൾ ജീവനെപ്പോലെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരിലൂടെ ബന്ധിക്കപ്പെട്ടിരിക്കുന്നു.  ഒരു ആശുപത്രി കൂട്ടിരിപ്പുകാരുടെയിടയിൽ ക്യാമറ വച്ച് എടുത്തതുപോലെ തന്നെയായിരുന്നു മധുരം കണ്ടപ്പോൾ തോന്നിയത്.  രോഗികളെ കാണിക്കുന്നില്ല.  വളരെ ബുദ്ധിപരമായിട്ടാണ് അഹമ്മദ് ആ കഥ സിനിമയാക്കിയിരിക്കുന്നത്.  

 

ആശുപത്രികളിൽ സിനിമ ഷൂട്ട് ചെയ്യുമ്പോൾ എങ്ങനെയാണെന്ന് നമ്മൾ കണ്ടിട്ടില്ലേ.  രോഗവും ദുരിതവും കരച്ചിലും നിലവിളിയും, പക്ഷെ ഇതിൽ യാതൊന്നുമില്ല.  ഇങ്ങനെ കഥപറയാൻ അഹമ്മദിന് മാത്രമേ കഴിയൂ.  ഒപ്പം ജോജു, അർജുൻ, ഇന്ദ്രൻസ് ഏട്ടൻ തുടങ്ങിയവരുടെ അഭിനയ മികവുകൂടിയായപ്പോൾ മധുരം ഇരട്ടിയായി.  ഗോവിന്ദിന്റേയും ഹിഷാമിന്റെയും സംഗീതം കൂടി വന്നപ്പോൾ മധുരം അതിമനോഹരമായി.  സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാൻ കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി.  എനിക്ക് ഇഷ്ടപ്പെടുന്ന ഒരു ജോണർ ആണ് മധുരം.  ഈ സിനിമ എങ്ങാനും വേണ്ടെന്നു വച്ചിരുന്നെങ്കിൽ ഒരു നഷ്ടമായേനെ.  ഇതിൽ അഭിനയിച്ചിതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി.

 

ചിത്ര എന്ന ഗുജറാത്തി സുന്ദരി

 

ഒരു മലയാളിയെ സ്നേഹിക്കുന്ന ഗുജറാത്തി കുട്ടിയാണ് ചിത്ര.  വളരെ യാഥാസ്ഥിതികമായ ചുറ്റുപാടുകളിൽ നിന്ന് വരുന്ന ഒരു കുട്ടി അവൾക്ക് ചിക്കൻ ബിരിയാണി ഒരുപാടിഷ്ടം.  ചിത്രയെക്കുറിച്ച് അഹമ്മദ് പറഞ്ഞത് ഇങ്ങനെയാണ്.  തിരക്കഥയിൽ എല്ലാ സീനുകളും എഴുതിയിരുന്നു.  പക്ഷേ സെറ്റിൽ പോയി അത് നമ്മുടേതായ രീതിയിൽ ചെയ്യാൻ സ്വാതന്ത്ര്യം തന്നിരുന്നു.  എല്ലാ സീനുകളും എടുക്കുന്നതിനു മുന്നേ ഛായാഗ്രാഹകൻ ജിതിനും അഹമ്മദും ജോജു ചേട്ടനും ഞാനും ഒരുമിച്ചിരുന്ന് സീൻ ചർച്ച ചെയ്യും.  അഹമ്മദ് എല്ലാവരുടെയും അഭിപ്രായങ്ങൾ എടുക്കും.  ഈ സിനിമ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് കിട്ടേണ്ടത് ഒരു ഈഗോയും ഇല്ലാത്ത സംവിധായകനാണ്.  എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കാനുള്ള ക്ഷമ കാണിക്കുന്ന ഒരു സംവിധായകനാണ് അദ്ദേഹം.  

 

സിനിമയ്ക്ക് ഗുണം ചെയ്യുന്ന എന്തും ചെയ്യാൻ തയ്യാറുള്ള  ഒരാൾ. ചിത്ര സുന്ദരി ആയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഒരുപാടുപേരുടെ പ്രയത്നമുണ്ട്.  ചിത്ര വലിയ മൂക്കുത്തി ഇടട്ടെ എന്നുള്ളത് ജിതിന്റെ അഭിപ്രായമായിരുന്നു.  ഞാൻ എന്റെ കയ്യിലുള്ള മൂക്കുത്തി മുഴുവൻ കൊണ്ടുവന്നു കാണിച്ചു.  അതിൽ ജിതിൻ തെരഞ്ഞെടുത്തത് എനിക്കും ഏറെ പ്രിയപ്പെട്ട ആ വലിയ മൂക്കുത്തി ആണ്.  സമീറ സനീഷ് ആണ് ചിത്രയുടെ മനോഹരമായ വസ്ത്രങ്ങൾ തെരഞ്ഞെടുത്തത്.  റോണെക്സ്  ഏട്ടനാണ് മേക്കപ്പ് ചെയ്തത്.  സീമ ചേച്ചി ആണ് ഹെയർ സ്റ്റൈൽ ചെയ്തത്.  ഇവരെ മൂന്നുപേരെയും എടുത്തു പറയാതെ ചിത്രയുടെ ലുക്ക് പൂർണ്ണമാകില്ല.  ചിത്ര സുന്ദരി ആയിട്ടുണ്ടെങ്കിൽ അത് ഇവർ മൂന്നുപേരുടെയും കഴിവാണ്.

 

ജോജു ജോർജ്ജ് എന്ന സഹൃദയൻ 

 

മധുരത്തിന്റെ സെറ്റിൽ വന്നപ്പോഴാണ് ഞാൻ ജോജു ചേട്ടനോട് ശരിക്കും സംസാരിക്കുന്നത്.  പ്രേതത്തിന്റെ വിജയാഘോഷത്തിനിടയിൽ അദ്ദേഹത്തെ കണ്ടു ഹലോ പറഞ്ഞിട്ടുണ്ട്.  ജോസഫ് കണ്ടു കണ്ണുനിറഞ്ഞു തിയറ്ററിന് വെളിയിൽ ഇറങ്ങിയപ്പോൾ എന്റെ അഭിപ്രായം 'ഞാൻ ജോജു ചേട്ടനോട് പറഞ്ഞിരുന്നു.  മധുരത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ ജോജു ചേട്ടൻ എന്നോട് പറഞ്ഞു എനിക്ക് ശ്രുതിയെ അറിയുക കൂടി ഇല്ലായിരുന്നു.  ഇത്രയും റൊമാന്റിക് ആയ സീനുകൾ ഈ കുട്ടിയുമൊപ്പം വർക്ക് ആകുമോ എന്ന സംശയമുണ്ടായിരുന്നു എന്നാണ്.  എന്നേക്കാൾ ഒരുപാട് സീനിയർ ആയ അഭിനേതാവാണ്‌ ജോജു ചേട്ടൻ അദ്ദേഹം എന്നെ വളരെ കംഫോർട്ടബിൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചു.  

 

ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു സൗഹൃദം രൂപപ്പെട്ടു വന്നാലേ ആ സീനുകൾ അത്രയും ഭംഗിയായി ചെയ്യാൻ കഴിയൂ.  ഭാഗ്യത്തിന് ഞങ്ങൾക്ക് രണ്ടുപേർക്കും അന്യോന്യം കോമ്പ്ലിമെന്റ് ചെയ്തു അഭിനയിക്കാൻ കഴിഞ്ഞു.  വളരെ ചെറുപ്പക്കാരായ ഒരു കൂട്ടം അണിയറ പ്രവർത്തകരുടെ കൂട്ടായ്മയായിരുന്നു സെറ്റ്.  'ജൂൺ' മുതൽ അവർ ഒരുമിച്ച് ജോലി ചെയ്യുന്നതാണ്.  ഞാനും നിഖിലയും മാത്രമായിരുന്നു പുതിയത്.  എല്ലാവരും ഞങ്ങളോടും വളരെ സൗഹൃദത്തോടെ പെരുമാറി.  ഞാൻ വളരെ റിലാക്സ്ഡ് ആയി ഇരുന്ന ഒരു സെറ്റായിരുന്നു മധുരത്തിന്റേത്.  അതുപോലെ സിനിമയുടെ വിഷയവും വളരെ ഹൃദ്യവും മൃദുലമായിരുന്നല്ലോ.  എല്ലാം കൂടി ഒത്തുവന്ന ഒരു സിനിമയായിരുന്നു മധുരം.

 

അഭിനയം ഏറെ ഇഷ്ടം 

 

കലയിൽ എല്ലാം എനിക്ക് ഒരുപാടിഷ്ടമാണ്.  എനിക്ക് ഇഷ്ടമല്ലാത്ത ഒന്നും ഞാൻ ചെയ്യാറില്ല.  അഭിനയത്തോട്  ഒരു പൊടി ഇഷ്ടം കൂടുതലുണ്ട്.  ഡബ്ബിങ്, എഴുത്ത്, നൃത്തം എല്ലാം അഭിനയത്തെ കൂടുതൽ സഹായിക്കുന്നുണ്ട്.  അഞ്ചു വയസു മുതൽ നൃത്തം പഠിക്കുന്നതാണ്.  പഠനകാര്യത്തിൽ എനിക്ക് വ്യക്തമായ പദ്ധതി ഉണ്ടായിരുന്നു.  ആർക്കിടെക്ചർ ആണ് എനിക്കിഷ്ടപ്പെട്ട മേഖല.  അതിൽ മാസ്റ്റേഴ്സ് ചെയ്യണം എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങണം എന്നായിരുന്നു ആഗ്രഹം.  മാസ്റ്റേഴ്സ് ചെയ്തു പക്ഷേ കമ്പനി തുടങ്ങാൻ കഴിഞ്ഞില്ല അതിനിടയിൽ സിനിമ ചെയ്തു.  "ഞാൻ" എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.  

 

എന്റെ ഡാൻസ് ടീച്ചറുടെ കുടുംബ സുഹൃത്താണ് ആദ്യമായി അഭിനയിക്കാമോ എന്ന് ചോദിച്ചത്.  അഭിനയത്തെക്കുറിച്ച് ഒന്നുമറിയാതെ പോയി ചെയ്ത സിനിമ ആയതുകൊണ്ട് അതിന്റെതായ പോരായ്മ അതിനുണ്ട്.  ‘പ്രേതം’ കഴിഞ്ഞിട്ടാണ് സിനിമയെ കുറച്ചുകൂടി ഗൗരവമായി കണ്ടതും ഇഷ്ടപ്പെട്ടു തുടങ്ങിയതും.  ആ യാത്ര ഇപ്പോൾ മധുരത്തിൽ എത്തി നിൽക്കുന്നു. തമിഴിൽ ഒരു വെബ് സീരിസ് ചെയ്തു.  തെലുങ്കിലും ഒരു സിനിമ ചെയ്തു.  

 

തെലുങ്കിൽ അഭിനയിച്ചത് വളരെ നല്ല ഒരു അനുഭവമായിരുന്നു.  ഭാഷ അറിയാത്തതിന്റെ ഒരു കുഴപ്പമുണ്ടായിരുന്നു.  പക്ഷേ അവിടെയുള്ള സഹസംവിധായകർ എന്നെ ഒരുപാട് സഹായിച്ചു.  ഭാഷ അറിയാത്തതുകൊണ്ട് അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ശ്രമിക്കും.  അത് ഓവർ ആയിപ്പോയോ എന്ന് അറിയില്ല.  ഏതു ഇൻഡസ്ട്രിയിൽ അഭിനയിച്ചാലും ആദ്യം ഭാഷ പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.  മധുരം കഴിഞ്ഞു ഒന്നുരണ്ടു സിനിമകളുടെ ചർച്ചയിലാണ്.  ഉടനെ ഷൂട്ട് തുടങ്ങുമെന്ന് കരുതുന്നു. 

 

ഇഷ്ടങ്ങൾ പിന്തുടരുന്നവർ

 

ഞാനും എന്റെ ഭർത്താവ് ഫ്രാൻസിസും ഞങ്ങളുടെ ഇഷ്ടമനുസരിച്ച് ജീവിക്കുന്നവരാണ്.  എനിക്ക് എന്താണോ ഇഷ്ടം അതാണ് ഞാൻ ചെയ്യുന്നത് അതുപോലെ ഫ്രാൻസിസ് അദ്ദേഹത്തിനിഷ്ടമുള്ള ജോലി ചെയ്യുന്നു.  പരസ്യമാണ് ആണ് ഫ്രാൻസിസിന്റെ ഇഷ്ടമേഖല.  ഞാൻ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്.  എനിക്ക് അഭിനയവും എഴുത്തുമൊക്കെ ഇഷ്ടമായതുകൊണ്ടാണ് ഞങ്ങൾ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്നത്.  രണ്ടുപേർക്കും സന്തോഷം കിട്ടുന്ന ജോലി ചെയ്യാൻ ആണ് ഞങ്ങൾക്ക് താല്പര്യം.

 

മധുര പ്രതികരണങ്ങൾ

 

മധുരം രണ്ടുകയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ട്.  എല്ലാവരുടെയും പ്രതികരണങ്ങൾ കാണുമ്പൊൾ ഒരുപാട് സന്തോഷം തോന്നുന്നു.  സിനിമ കണ്ടു ഇഷ്ടപ്പെട്ട് എന്നെ വിളിച്ചവരോടും മെസ്സേജ് അയച്ചവരോടും നന്ദി.  മറ്റൊരു സിനിമ ചെയ്തിട്ടും ഇത്രയും പ്രതികരണങ്ങൾ കിട്ടിയിട്ടില്ല.  ഈ ഒരു അനുഭവം വളരെ വ്യത്യസ്തമാണ്.  പത്താമത്തെ സിനിമയിലാണ് ഇത്രയും പ്രതികരണങ്ങൾ കിട്ടുന്നത്.  കഴിഞ്ഞ അഞ്ചു കൊല്ലങ്ങൾക്കിടയിൽ വളരെ ചുരുക്കം ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ.  അതിനു കാരണം ഞാൻ ഇഷ്ടപ്പെടുന്നതെ സ്വീകരിക്കൂ എന്നുള്ളതുകൊണ്ടാണ്.  എനിക്ക് അത്രയും ഇഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയാണ് മധുരം അതുകൊണ്ടു തന്നെ അതിന്റെ വിജയത്തിന് അല്പം മധുരം കൂടുതൽ തന്നെയാണ്.  അഹമ്മദ്, ജിതിൻ, ജോജുവേട്ടൻ പിന്നെ എന്നെ സുന്ദരിയാക്കിയവർ, മറ്റ് അണിയറ പ്രവർത്തകർ എന്നെ സ്വീകരിച്ച പ്രേക്ഷകർ എല്ലാവരോടും നന്ദി.