തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് റഹ്മാന്‍. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്തിലാണ് മധുരാന്ധകന്‍റെ ശരിക്കുള്ള

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് റഹ്മാന്‍. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്തിലാണ് മധുരാന്ധകന്‍റെ ശരിക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് റഹ്മാന്‍. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്തിലാണ് മധുരാന്ധകന്‍റെ ശരിക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് റഹ്മാന്‍. മലയാളത്തിലെന്നപോലെ തമിഴിലും തെലുങ്കിലും ആരാധകര്‍ ഏറെയുണ്ട്. ഇപ്പോള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്ന പൊന്നിയിന്‍ സെല്‍വനില്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്തിലാണ് മധുരാന്ധകന്‍റെ ശരിക്കുള്ള പ്രാധ്യാന്യം പ്രേക്ഷകര്‍ക്ക്‌   കാണാന്‍ കഴിയുക എന്ന് റഹ്മാന്‍ പറയുന്നു. സംവിധായകന്‍ മണിരത്നത്തെക്കുറിച്ചും പൊന്നിയിന്‍ സെല്‍വനിലെ ചിത്രീകരണ  വിശേഷങ്ങളിലേക്കും റഹ്മാന്‍ മനോര ഓണ്‍ലൈനിന് മുന്നില്‍ മനസ്സ് തുറക്കുകയാണ്... 

 

ADVERTISEMENT

‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലില്‍ യുദ്ധം തുടങ്ങുന്നത് ശിവഭക്തനായ മധുരാന്ധകന്‍റെ മടങ്ങി വരവോടെയാണ്. മധുരാന്ധകനായതെങ്ങനെ

 

ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയാറെടുപ്പുകള്‍ക്കു ശേഷമാണ് പൊന്നിയിന്‍ സെല്‍വന്‍റെ ചിത്രീകരണത്തിലേയ്ക്ക് ഞങ്ങള്‍  കടക്കുന്നത്‌. ഡേറ്റ് ചര്‍ച്ച ചെയ്യുന്ന സമയം മുതല്‍ തന്നെ അഭിനേതാക്കളുടെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മേക്കപ്പ് ടെസ്റ്റുകള്‍, ഡ്രസ്സ്  റിഹേഴ്സല്‍, ഡയലോഗ് പറഞ്ഞ് പഠിക്കല്‍ എല്ലാമുണ്ടായിരുന്നു. നടീ നടന്മാര്‍ ഫ്രീ ആയിരിക്കുന്ന സമയത്തെല്ലാം ചെന്നൈയിലെ മദ്രാസ്‌ ടാക്കീസിലെ ഓഫിസിലെത്തി സ്ക്രിപ്റ്റ് വായിക്കും. അവിടെ ഞങ്ങള്‍ക്ക് കൃത്യമായി പറഞ്ഞ് തരാന്‍ സംഭാഷണ രചയിതാവായ   ബി. ജയമോഹനും ഉണ്ടാവും. 

 

ADVERTISEMENT

എന്‍റെ അഭിനയ ജീവിതത്തില്‍ ഇതെല്ലാം ആദ്യത്തെ അനുഭവങ്ങള്‍ ആയിരുന്നു. ഇതിന് മുന്‍പ് ഓരോ കഥാപാത്രം ചെയ്യുമ്പോഴും എവിടെയെങ്കിലും ഒരു റഫറന്‍സ് പോയിന്‍റ് ഉണ്ടാകും. സമാനമായ രീതിയില്‍ മറ്റാരെങ്കിലും ചെയ്തു വച്ച  സിനിമയിലേയോ നാടകത്തിലേയോ പ്രകടനങ്ങള്‍ കണ്ടതിന് ശേഷമാകും ഞാന്‍ ഓരോ കഥാപാത്രത്തെയും സമീപിക്കുക. എന്നാല്‍ മധുരാന്ധകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത്തരം ഒരു റോള്‍ മോഡലും എന്‍റെ മുന്നില്‍ ഇല്ലായിരുന്നു. രാജാക്കന്മാരുടെ   കഥകള്‍ ചെയ്യുമ്പോള്‍ പൊതുവേ എല്ലാ അഭിനേതാക്കളുടെ പ്രകടനത്തിലും അവര്‍ അറിയാതെ തന്നെ ഒരു ഡ്രാമ കടന്ന് വരാറുണ്ട്. ഡയലോഗ് പറയുമ്പോള്‍ അറിയാതെ ആണെങ്കിലും പുരികം ഒന്ന് വളയ്ക്കും. എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍റെ കഥയുമായി മണിരത്നം സമീപിക്കുമ്പോള്‍ ആദ്യമായി എല്ലാ അഭിനേതാക്കള്‍ക്കും കൊടുത്ത നിര്‍ദേശം ഡയലോഗ് പറയുമ്പോള്‍ അല്‍പ്പംപോലും നാടകീയമാകാന്‍ പാടില്ല എന്നായിരുന്നു. 

 

ഡയലോഗ് പറയേണ്ടത് വളരെ റിയലിസ്റ്റിക് രീതിയില്‍ ആയിരിക്കണം എന്നാണ് അദ്ദേഹം എപ്പോഴും നമ്മളോട് പറഞ്ഞിരുന്നത്. ഡയലോഗ് എഴുതിയിരിക്കുന്ന ശൈലി മാത്രമാണ്‌ പഴയകാലത്തിലേത്. അത് പറയേണ്ടത് ഇന്നത്തെ കാലത്തെ അഭിനയ ശൈലിയില്‍ വളരെ സ്വഭാവികമായിട്ടായിരുന്നു. എനിക്കും അത്തരം റിയലിസ്റ്റിക് അഭിനയ ശൈലി വളരെ ഇഷ്ടമാണ്. ഒന്ന് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ അന്നത്തെ കാലത്തെ രാജാക്കന്മാരും വളരെ സ്വാഭാവികമായിട്ടായിരിക്കുമല്ലോ സംസാരിച്ചിരുന്നത്. പണ്ടുമുതല്‍ക്കെ കണ്ടുവന്ന നാടകവും സിനിമയും ആണ് നമ്മളെ നാടകീയമായി ഡയലോഗ് പറയാന്‍ പ്രേരിപ്പിച്ചിരുന്നത്. രാജാക്കന്മാരുടെ വേഷം ധരിച്ച്  ക്യാമറയ്ക്ക്  മുന്നിലെത്തുമ്പോള്‍ തന്നെ നമ്മള്‍ അറിയാതെ അങ്ങനെ സംസാരിച്ചുപോകും എന്നതാണ് തമാശ. എന്നാല്‍ മണി സാര്‍ അത്  കൃത്യമായി തിരുത്തി പറയിപ്പിക്കുമായിരുന്നു. എനിക്ക് ഒരുപാട് നീളമുള്ള ഡയലോഗുകള്‍ ഉണ്ടായിരുന്നു. പണ്ട് സ്കൂള്‍ കാലത്ത് പഠിച്ചിരുന്നപോലെ ഞാന്‍ വീട്ടിലിരുന്ന് എല്ലാം കാണാപ്പാഠം പഠിച്ചിട്ടാണ് ലൊക്കേഷനിലേക്ക് പോയിരുന്നത്. എന്‍റെ ആദ്യ ദിവസത്തെ ഷൂട്ട്‌ നന്ദിനിയെ അവതരിപ്പിച്ച ഐശ്വര്യറായിയോടൊപ്പമായിരുന്നു. എന്നാല്‍ പിന്നീട് സമയക്കൂടുതല്‍ ‍‍ഉള്ളതുകൊണ്ട് തന്നെ അതെല്ലാം എഡിറ്റ് ചെയ്തു  മാറ്റിയിരുന്നു. 

 

ADVERTISEMENT

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രമാകാന്‍ താങ്കള്‍ക്ക് അവസരം ലഭിച്ചു എന്ന് കേട്ടിട്ടുണ്ട്?

 

അതേ. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. നടനും സംവിധായകനുമായ മനോബാല ആണ് എന്നെ സമീപിച്ചത്. പൊന്നിയിന്‍  സെല്‍വന്‍ ഒരു ടെലിവിഷന്‍ സീരിയല്‍ ആയി എടുക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. സണ്‍ ടിവി ആയിരുന്നു അന്ന് അതിന്‍റെ  നിർമാതാക്കള്‍. അന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനല്‍ ആയിരുന്നു സണ്‍ ടിവി. മഹാഭാരതവും രാമായണവും കത്തിനില്‍ക്കുന്ന കാലമായതുകൊണ്ട് തന്നെ എനിക്കും താല്‍പ്പര്യമായി. സീരിയലിന്‍റെ തിരക്കഥ ചോദിച്ചപ്പോള്‍ അഞ്ചു ഭാഗങ്ങള്‍ ഉള്ള  പൊന്നിയിന്‍ സെല്‍വന്‍റെ പുസ്തകം എനിക്ക് മനോബാല തന്നു. അന്നാണ് ഞാന്‍ ആദ്യമായി പൊന്നിയിന്‍ സെല്‍വന്‍ എന്ന പുസ്തകം വായിക്കുന്നത്. എം.ജി ആറും കമല്‍ഹാസനും ഉള്‍പ്പെടെ ഒരുപാടുപേര്‍ ഇത് സിനിമയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണെന്നൊക്കെ  ഞാനറിയുന്നത് പിന്നീടാണ്. 2022 വരെയും ഞാന്‍ വിചാരിച്ചിരുന്നത് ഇത് ചരിത്രകഥ ആയിരുന്നു എന്നാണ്. മണിരത്നമാണ് എന്‍റെ  ധാരണകള്‍ എല്ലാം തിരുത്തിയത്. ചരിത്ര കഥാപാത്രങ്ങളെ മുൻനിര്‍ത്തി ഭൂരിഭാഗവും കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഭാവനയില്‍ വിരിഞ്ഞ നോവല്‍ ആയിരുന്നു പൊന്നിയിന്‍ സെല്‍വന്‍. 

 

ബാഹുബലി എന്ന ചിത്രം ഏതെങ്കിലും രീതിയിൽ പൊന്നിയിന്‍ സെല്‍വന് വെല്ലുവിളി ആയിട്ടുണ്ടോ?

 

ബാഹുബലി എന്ന ചിത്രം ശരിക്കും ഒരു വണ്‍മാന്‍ ഷോ അല്ലേ. പ്രധാനമായും ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥ. ഏത് ഭാഷയില്‍ കണ്ടാലും വര്‍ക്കാകുന്ന പടം. എന്നാല്‍ പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം തികച്ചും വ്യത്യസ്തമാണ്. അനവധി കഥാപാത്രങ്ങളുടെ  ലെയറുകളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗത്ത്‌ ഈ കഥാപാത്രങ്ങളെയും അവരുടെസ്വഭാവത്തെയും  പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ മണിരത്നം. ഒരിക്കലും രണ്ട് ഭാഗങ്ങളില്‍ ഒതുക്കാന്‍ കഴിയുന്ന ഒരു കഥയല്ല പൊന്നിയിന്‍  സെല്‍വനിലേത്.

 

പുസ്തകം വായിക്കാത്തവരെ സംബന്ധിച്ചിടത്തോളം ആദ്യ ഭാഗം കാണുമ്പോള്‍ ഏത് കഥാപാത്രങ്ങളെ ഫോളോ ചെയ്യണം എന്ന കണ്‍ഫ്യൂഷന്‍  ഉണ്ടാകാനിടയുണ്ട്. എന്നാല്‍ അടുത്ത ഭാഗം വരുമ്പോള്‍ എല്ലാ കണ്‍ഫ്യൂഷനും മാറും. പുസ്തകം വായിച്ചവര്‍ക്ക് ഇത് ഒരുവലിയ വിഷ്വല്‍ ട്രീറ്റ് ആണ്. ഗെയിം ഓഫ് ത്രോണ്‍സ് പോലെയുള്ള പുസ്തകങ്ങള്‍ ദൃശ്യവത്കരിച്ചതുപോലുള്ള തികച്ചും റിയലിസ്റ്റിക്ക്  അപ്രോച്ചാണ് പൊന്നിയിന്‍ സെല്‍വനിലും സ്വീകരിച്ചിട്ടുള്ളത്. കല്‍ക്കിയുടെ പുസ്തകത്തെ എങ്ങനെ മണിരത്നം നോക്കിക്കാണുന്നു   എന്നുള്ളതാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ. 

 

താങ്കളുടെ അനുഭവത്തില്‍ മറ്റ് സംവിധായകരില്‍ നിന്ന് മണിരത്നത്തെ വ്യത്യസ്ഥനാക്കുന്നത് എന്തൊക്കെയാണ്? 

 

മണിരത്നം സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് നേരത്തെയും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഡേറ്റ് പ്രശ്നമായതുകൊണ്ട്‌ തന്നെ ആ സിനിമകളിലൊന്നും എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ എല്ലാ സിനിമകളിലും രാജ്യാന്തര നിലവാരം കാത്ത് സൂക്ഷിക്കുന്നു എന്നതാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഷോട്ടുകളുടെ പൂര്‍ണതയ്ക്കു വേണ്ടി ഒരു വിട്ട് വീഴ്ചയും ചെയ്യാത്ത സംവിധായകനാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമ ഇന്ന് ഈ രീതിയില്‍ എടുക്കാന്‍ കഴിയുന്ന മറ്റൊരു സംവിധായകനും ഇല്ല എന്ന് ഉറപ്പിച്ച് തന്നെ പറയാന്‍ കഴിയും. കോവിഡ് പ്രതിസന്ധിക്കിടയിലും മേക്കിങില്‍ അല്‍പ്പം പോലും അഡ്ജസ്റ്റ്മെന്‍റ്  ചെയ്യാതെയാണ് അദ്ദേഹം സിനിമ പൂര്‍ത്തിയാക്കിയത്. മറ്റേത് സംവിധായകന്‍ ആണെങ്കിലും ചിലപ്പോള്‍ ഇടയ്ക്ക് വച്ച് നിന്നു പോകുമായിരുന്നു. അല്ലെങ്കില്‍ മേക്കിങ്ങില്‍ വിട്ടുവീഴ്ച ചെയ്തേനെ. 

 

സെറ്റില്‍ അദ്ദേഹത്തിന്‍റെ കമാന്റിങ് പവര്‍ നമ്മളെ അദ്ഭുതപ്പെടുത്തും. നൂറുകണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ടെക്നീഷ്യന്‍മാരെയും ഒറ്റയ്ക്ക് നിയന്ത്രിച്ച്‌ നിര്‍ത്തുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഒരു സിനിമ നിന്നുപോയാല്‍ റീഷെഡ്യൂള്‍ ചെയ്യുന്ന കാര്യം വലിയ ബുദ്ധിമുട്ടുള്ള ജോലിയാണ്. പല ആര്‍ട്ടിസ്റ്റുകളുടെയും ഡേറ്റുകള്‍ തമ്മില്‍  മാറിമറിയും. എന്നാല്‍ മണിരത്നം സിനിമ ആയതുകൊണ്ട് തന്നെ മറ്റ് സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും കൃത്യസമയത്ത് തന്നെ എല്ലാ നടീനടന്മാരെയും പൊന്നിയിന്‍ സെല്‍വനിലേയ്ക്ക് വിട്ട് കൊടുക്കുമായിരുന്നു. ഇന്ത്യയിലെ എല്ലാ സിനിമ ഇന്‍ഡസ്ട്രികള്‍ക്കും മണിരത്നം എന്ന സംവിധായകനോടു ഒരു പ്രത്യേക ആദരവാണ് ഈ സിനിമയുടെ നിര്‍മാണ ഘട്ടത്തില്‍ ഉടനീളം കാണാന്‍ കഴിഞ്ഞത്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രവും അതിലെ അഭിനേതാക്കളും ഇപ്പോള്‍ ചരിത്രത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു.   

 

ധ്രുവങ്ങള്‍ പതിനാറ്’ എന്ന ചിത്രത്തിന് ശേഷം താങ്കള്‍ നായകവേഷങ്ങള്‍ അധികമായി ചെയ്തു കണ്ടില്ല. എന്താണ് അതിനുള്ള  കാരണം?

 

എനിക്കുകൂടി ഇഷ്ട്ടപ്പെടുന്ന വേഷങ്ങളല്ലേ ചെയ്യാന്‍ കഴിയൂ. എനിക്ക് വരുന്ന സംവിധായകരും നിര്‍മാതാക്കളും ഭൂരിഭാഗവും പുതിയ ആളുകള്‍ ആണ്. മിക്ക കഥകളും എന്‍റെ പ്രായത്തിന് പാകമാകാത്തവയായിരിക്കും. മരംചുറ്റി പ്രേമവും ഡാന്‍സും ഫൈറ്റും ഒക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ ചെയ്യാന്‍ പുതിയ തലമുറ വന്നിട്ടുണ്ട്. നല്ല നടനാണ്‌ എന്ന് പ്രേക്ഷകരെക്കൊണ്ട് പറയിപ്പിക്കുന്ന കഥാപാത്രങ്ങളെ ഞാന്‍ ഇപ്പോള്‍ തിരഞ്ഞെടുക്കാറുള്ളൂ. അങ്ങനെ വരുമ്പോള്‍ ആണ് നീണ്ട ഇടവേളകള്‍ വരുന്നത്. ധ്രുവങ്ങള്‍ പതിനാറ് എന്ന സിനിമ തന്നെ ഒരുപാട് വൈകിയാണ് റിലീസ് ചെയ്തത്. സിനിമയുടെ പിന്നണിയില്‍  പ്രവര്‍ത്തിച്ച സംവിധായകനും നിര്‍മാതാവും എല്ലാവരും പുതുമുഖങ്ങള്‍ ആയിരുന്നു. നവാഗതര്‍ക്ക് പലപ്പോഴും സിനിമയ്ക്കുള്ളിലെ രാഷ്ട്രീയമൊന്നും കൃത്യമായി മനസ്സിലായിക്കൊള്ളണം എന്നില്ല. സിനിമ പൂത്തിയാക്കിയ ശേഷം അത് തിയറ്ററിലെത്തിക്കാന്‍ തന്നെ നവാഗതര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. പണ്ടൊക്കെ സിനിമ ചെയ്യാന്‍ ഒരു നിര്‍മാതാവിനെ കിട്ടാന്‍ ആയിരുന്നു ബുദ്ധിമുട്ട്. ഇന്ന് നിര്‍മാതാവിനെ കിട്ടാന്‍ എളുപ്പമാണ്. അത് തിയറ്ററിലെത്തിക്കാന്‍ ആണ് ഭഗീരഥപ്രയത്നം വേണ്ടത്. 

 

90 കളുടെ ആദ്യകാലം വരെ താങ്കള്‍ മലയാളത്തില്‍ സജീവമായിരുന്നു. എന്തുകൊണ്ടാണ് പിന്നീട് താങ്കള്‍ മലയാളം വിട്ട് തമിഴിലും തെലുങ്കിലും സജീവമായത്? 

 

എനിക്ക് ഒരു ഭാഷയിലും പ്രത്യേക പ്ലാനോ പദ്ധതികളോ ഇല്ലായിരുന്നു. സിനിമയില്‍പ്പോലും ഞാന്‍ എത്തിപ്പെട്ടത് അവിചാരിതമായിട്ടാണ്. കൂടെവിടെ എന്ന സിനിമയില്‍ വരുന്നത് തന്നെ വളരെ അപ്രതീക്ഷിതമായിട്ടാണ്. സിനിമ വലിയ ഹിറ്റായി.അപ്പോള്‍ തന്നെ എനിക്ക് തമിഴില്‍ നിന്നും നല്ലൊരു അവസരം വന്നു.നദിയ മൊയ്ദു ആയിരുന്നു നായിക. സംവിധാനം ഫാസില്‍ സാറും. പിന്നീട് ഫാസില്‍ സര്‍ മാറി എസ്.എ. ചന്ദ്രശേഖര്‍ വന്നു. ആ സിനിമയും വലിയ ഹിറ്റായി. പിന്നീടാണ് എനിക്ക് തെലുങ്ക് സിനിമയിലേക്ക് അവസരം വന്നത്. ശങ്കരാഭരണം എന്ന ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ജന്ധ്യാല ആണ് എന്നെ  തെലുങ്കിലേക്ക് ക്ഷണിക്കുന്നത്. 

 

ഒരു ഭാഷയിലും ഞാന്‍ ഉറപ്പിച്ച് നിന്നില്ല എന്ന് പറയാം. എന്നെ വിളിക്കുന്ന എല്ലാ ഭാഷയിലും ഫ്രീ ആണെങ്കില്‍ ഞാന്‍ പോയി അഭിനയിക്കുമായിരുന്നു. എന്‍റെ പതിനാറാമത്തെ വയസ്സ് മുതല്‍ ഞാന്‍ അഭിനയം തുടങ്ങി. എങ്ങനെയാണ് കരിയര്‍ ഡിസൈന്‍ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാന്‍ എനിക്ക് ആരും ഉണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ മലയാളത്തില്‍ ഞാനും മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് അനവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. പിന്നീട് കാലം ഒരുപാട് മാറി. സിനിമയുടെ രീതികളും മാറി. എനിക്ക് വരുന്ന സിനിമകള്‍ ചെയ്തു എന്നല്ലാതെ ഞാന്‍ ആരേയും മുതലാക്കാന്‍ പോയിട്ടില്ല. എന്തുണ്ടെങ്കിലും ഒരു തരത്തിലുമുള്ള കള്ളത്തരങ്ങളും ഇല്ലാതെ തുറന്ന് സംസാരിക്കുന്ന ആളാണ് ഞാന്‍. മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ സ്നേഹവും അവസരവുമെല്ലാം എനിക്ക് തമിഴ്നാട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. 

 

കേരളത്തില്‍ എവിടെയാണ്? 

 

നിലമ്പൂര്‍ ആണ് എന്‍റെ വീട്. വാപ്പയും ഉമ്മയും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഉമ്മ പോയത് കഴിഞ്ഞ വര്‍ഷമാണ്‌. നാല് മാസം കൂടുമ്പോള്‍ ഞാന്‍  വീട്ടിലേയ്ക്ക് പോകും. ഒന്ന് തൂത്ത് തുടച്ച് മാറാല ഒക്കെ നീക്കി തിരിച്ച് വരും. 

 

മമ്മൂട്ടിയോടൊപ്പം  ?

 

ബ്ലാക്കും രാജമാണിക്യവും ആണ് ഒടുവിലായി ഞാന്‍ മമ്മൂക്കയോടൊപ്പം ചെയ്ത സിനിമകള്‍. രണ്ട് സിനിമകളിലും മികച്ച വേഷങ്ങള്‍  ആയിരുന്നു. ഇനിയും ഒരുപാട് സിനിമകളില്‍ മമ്മൂക്കയോടൊപ്പം ചെയ്യണം എന്ന ആഗ്രഹമുണ്ട്. ഇടയ്ക്കൊക്കെ ചില കഥാപാത്രങ്ങള്‍   വന്നിരുന്നു. ഇനി ചെയ്യുകയാണെങ്കില്‍ ശക്തമായ കഥാപാത്രങ്ങള്‍ ആവണം എന്ന ആഗ്രഹമുണ്ട്.

 

പുതിയ പ്രോജക്റ്റുകള്‍?

 

ഞാന്‍ അഭിനയിച്ച ആദ്യ ഹിന്ദി ചിത്രമായ ഗണ്‍പത് ഉടനെ തിയറ്ററുകളില്‍ എത്തും. അമിതാഭ് ബച്ചന്‍റെ മകനായിട്ടാണ് അഭിനയിക്കുന്നത്. ക്വീന്‍, ഗുഡ്ബൈ, ഷാന്താര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വികാസ് ഭാല്‍ ആണ് സംവിധായകന്‍. ടൈഗര്‍ ഷ്രോഫ് ആണ് നായകന്‍. തമിഴില്‍ അഞ്ചാമൈ, കാര്‍ത്തിക് നരേന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നിറങ്ങള്‍ മൂണ്ട്ര്. ഈ സിനിമയുടെ  ഡബ്ബിങ് ഇപ്പോള്‍ നടക്കുന്നു. വിശാലിന്‍റെ സംവിധാനത്തില്‍ തുപ്പരിവാളന്‍ -2, ജനഗണമന തുടങ്ങിയവയാണ് തമിഴിലെ മറ്റ് ചിത്രങ്ങള്‍. മലയാളത്തില്‍ എതിരെ, സമാറ എന്നീ ചിത്രങ്ങള്‍.