‘മാളികപ്പുറ’ത്തിനു വേണ്ടി 75 ദിവസം വ്രതം എടുത്തു, ശബരിമലയിൽ ആദ്യം: ദേവനന്ദ അഭിമുഖം
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണിമുകുന്ദൻ നായകനായ 'മാളികപ്പുറം' ഹിറ്റിലേക്ക് കുതിക്കുമ്പോൾ മാളികപ്പുറം ആയി അഭിനയിച്ച ദേവനന്ദ എന്ന ബാലതാരവും ശ്രദ്ധ നേടുകയാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കി നാലര വയസ്സുമുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പൻ
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണിമുകുന്ദൻ നായകനായ 'മാളികപ്പുറം' ഹിറ്റിലേക്ക് കുതിക്കുമ്പോൾ മാളികപ്പുറം ആയി അഭിനയിച്ച ദേവനന്ദ എന്ന ബാലതാരവും ശ്രദ്ധ നേടുകയാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കി നാലര വയസ്സുമുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പൻ
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണിമുകുന്ദൻ നായകനായ 'മാളികപ്പുറം' ഹിറ്റിലേക്ക് കുതിക്കുമ്പോൾ മാളികപ്പുറം ആയി അഭിനയിച്ച ദേവനന്ദ എന്ന ബാലതാരവും ശ്രദ്ധ നേടുകയാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കി നാലര വയസ്സുമുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പൻ
തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ച് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഹിറ്റിലേക്ക് കുതിക്കുമ്പോൾ മാളികപ്പുറം ആയി അഭിനയിച്ച ദേവനന്ദ എന്ന ബാലതാരവും ശ്രദ്ധ നേടുകയാണ്. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന കൊച്ചു മിടുക്കി നാലര വയസ്സു മുതൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പൻ എന്ന ചിത്രത്തിൽ തുടങ്ങിയ അഭിനയജീവിതം മിന്നൽ മുരളി, മൈ സാന്റാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മാളികപ്പുറത്തിലും റിലീസിന് തയാറെടുക്കുന്ന 2018, നെയ്മർ തുടങ്ങിയ ചിത്രങ്ങളിലും വരെ എത്തിക്കഴിഞ്ഞു. മാളികപ്പുറം എന്ന ചിത്രത്തിലൂടെ പേരെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കുഞ്ഞു ദേവനന്ദ പറയുന്നു. സിനിമയിലെപ്പോലെ ജീവിതത്തിലും മാളികപ്പുറം ആകാൻ കഴിഞ്ഞതിന്റെ സന്തോഷം മനോരമ ഓൺലൈനിലൂടെ പങ്കുവയ്ക്കുകയാണ് ദേവനന്ദ.
മാളികപ്പുറം ആയതിൽ സന്തോഷം
2018ൽ ഞാൻ ഈ സിനിമയുടെ നിർമാതാക്കളുടെ ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മാളികപ്പുറം എന്ന ചിത്രത്തിന്റെ ഓഡിഷൻ വന്നപ്പോൾ അവർ എന്നെ വിളിച്ചത്. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ചേട്ടനും തിരക്കഥാകൃത്ത് അഭിലാഷ് ചേട്ടനുമാണ് എന്നെ ഓഡിഷൻ ചെയ്ത് എടുത്തത്.
മാളികപ്പുറം ആയി അഭിനയിക്കാൻ പറ്റിയതിൽ എനിക്ക് സന്തോഷമുണ്ട്. സിനിമ കണ്ടിട്ട് എല്ലാവരും വിളിക്കുന്നുണ്ട്. നല്ല റിവ്യൂസ് ആണ് കിട്ടുന്നത്. ഇപ്പോൾ എല്ലാവരും എന്നെ മാളികപ്പുറം എന്നാണു വിളിക്കുന്നത്. അത് കേൾക്കുമ്പോൾ നല്ല സന്തോഷമാണ്.
ജീവിതത്തിലും മാളികപ്പുറമായി
ഈ സിനിമയ്ക്കു വേണ്ടി 75 ദിവസം വ്രതം എടുത്താണ് അഭിനയിച്ചത്. ആദ്യമായിട്ടാണ് ശബരിമലയിൽ പോയത്. മാളികപ്പുറത്തിലെ കല്ലു മോളെപ്പോലെ എനിക്കും ആദ്യമായി ശബരിമലയിൽ പോയി അയ്യപ്പനെ കാണാൻ കഴിഞ്ഞു. സിനിമയുടെ ഷൂട്ടിങ് കുറച്ചു ദിവസം ശബരിമല നട തുറന്നിരുന്ന സമയത്തായിരുന്നു. അതുകൊണ്ട് ഞാൻ അയ്യപ്പനു മുന്നിൽ പോയി നിന്ന് നന്നായി തൊഴുതു. കുറെ ദിവസം ആരും കയറിച്ചെല്ലാത്ത ഉൾക്കാട്ടിൽ ആയിരുന്നു ഷൂട്ടിങ്. കാടും മലയുമെല്ലാം കയറിയിറങ്ങി ആയിരുന്നു ചിത്രീകരണം.
കൂട്ടുകാരോടൊപ്പം അടിച്ചുപൊളിച്ചു
ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെയാണ് സെറ്റിൽ കഴിഞ്ഞത്. ഉണ്ണിച്ചേട്ടനോടൊപ്പം അഭിനയിച്ചത് നല്ല രസമായിരുന്നു. ഉണ്ണിച്ചേട്ടൻ നല്ല കെയറിങ് ആയിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ അറിയില്ലെങ്കിൽ ഉണ്ണിച്ചേട്ടൻ പറഞ്ഞു തരും. 75 ദിവസം അടുപ്പിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു. അച്ഛനായി അഭിനയിച്ച സൈജു അങ്കിൾ, അമ്മയായി അഭിനയിച്ച അൽഫി ചേച്ചി ഒക്കെ നല്ല സ്നേഹമായിരുന്നു. ശ്രീപദ് ആണ് എന്നോടൊപ്പം അഭിനയിച്ച കുട്ടി. സ്കൂളിലെ ഷൂട്ടിങ്ങിന് കുറെ കുട്ടികൾ കൂടെ അഭിനയിക്കാൻ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാം കൂടി നല്ല രസമായിരുന്നു.
ആദ്യമായി അഭിനയിച്ചത് തൊട്ടപ്പനിൽ
ആദ്യമായി അഭിനയിച്ചത് തൊട്ടപ്പൻ എന്ന സിനിമയിലാണ്. ഫെയ്സ്‌ബുക്കിൽ ഒരു ഫോട്ടോ കണ്ടിട്ട് ശരൺ വേലായുധൻ എന്ന ക്യാമറമാൻ ചേട്ടൻ ആണ് ആദ്യമായി അഭിനയിക്കാൻ വിളിച്ചതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് മൂന്നര വയസ്സാണ്. നാലര വയസ്സിലാണ് തൊട്ടപ്പനിൽ അഭിനയിച്ചത്. അതിനു ശേഷം ദിലീപ് അങ്കിളിന്റെ മൈ സാന്റാ, മിന്നൽ മുരളി, വിനീത് ചേട്ടന്റെ സൈമൺ ഡാനിയൽ, ഹെവൻ, ടീച്ചർ (അതിൽ അമല ആന്റിയുടെ ചെറുപ്പകാലമായിരുന്നു) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. അതിലൊക്കെ ചെറിയ വേഷങ്ങളാണ് ചെയ്തത്. മാളികപ്പുറത്തിലാണ് ഒരു മുഴുനീള വേഷം ചെയ്തത്.
കുടുംബം
അച്ഛൻ ജിബിൻ, അമ്മ പ്രീത. അച്ഛന് ബിസിനസ് ആണ്. അമ്മയ്ക്ക് സർക്കാർ ജോലിയാണ്. രാജഗിരി പബ്ലിക് സ്കൂളിൽ നാലാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. സ്കൂളിൽ എല്ലാവർക്കും അഭിനയിക്കുന്നത് വലിയ സന്തോഷമാണ്. ടീച്ചർമാരും കൂട്ടുകാരും നല്ല സപ്പോർട്ട് തരും. ഓരോ ദിവസത്തെയും നോട്ട് അച്ഛനും അമ്മയും എഴുതി എടുത്ത് പഠിപ്പിക്കും. മനസ്സിലാകാത്തത് ടീച്ചർമാർ പഠിപ്പിച്ചു തരും. എനിക്ക് അഭിനയിക്കാൻ വലിയ ഇഷ്ടമാണ് അതുപോലെ തന്നെ പഠിക്കാനും ഇഷ്ടമാണ്. പഠനവും അഭിനയവും ഒരുപോലെ കൊണ്ടുപോകണം എന്നാണ് ആഗ്രഹം.
പുതിയ ചിത്രങ്ങൾ
ജൂഡ് ആന്റണി അങ്കിളിന്റെ 2018, നെയ്‌മർ, സോമന്റെ കൃതാവ് എന്ന ചിത്രങ്ങൾ ആണ് ഇനി വരാനുള്ളത്.