ഭർത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ രോഗബാധിതയായി മരണാസന്നയായതിനെ തുടർന്ന് പറക്കമുറ്റാത്ത നാലു കുഞ്ഞങ്ങളെ മനസ്സില്ലാ മനസോടെങ്കിലും സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഒരു അമ്മ നടത്തുന്ന പരിശ്രമത്തിന്റെ കഥയാണ് 1993 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ആകാശദൂത് പറയുന്നത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും തീരാനൊമ്പരമാണ്. റോണി എന്ന അനശ്വര കഥാപാത്രത്തിലൂടെ മാർട്ടിൻ കോര മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരേ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് പ്രേക്ഷകമനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മാർട്ടിൻ ഇപ്പോൾ എവിടെയാണ്? ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ മനസുതുറക്കുന്നു...

ഭർത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ രോഗബാധിതയായി മരണാസന്നയായതിനെ തുടർന്ന് പറക്കമുറ്റാത്ത നാലു കുഞ്ഞങ്ങളെ മനസ്സില്ലാ മനസോടെങ്കിലും സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഒരു അമ്മ നടത്തുന്ന പരിശ്രമത്തിന്റെ കഥയാണ് 1993 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ആകാശദൂത് പറയുന്നത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും തീരാനൊമ്പരമാണ്. റോണി എന്ന അനശ്വര കഥാപാത്രത്തിലൂടെ മാർട്ടിൻ കോര മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരേ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് പ്രേക്ഷകമനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മാർട്ടിൻ ഇപ്പോൾ എവിടെയാണ്? ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ മനസുതുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ രോഗബാധിതയായി മരണാസന്നയായതിനെ തുടർന്ന് പറക്കമുറ്റാത്ത നാലു കുഞ്ഞങ്ങളെ മനസ്സില്ലാ മനസോടെങ്കിലും സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഒരു അമ്മ നടത്തുന്ന പരിശ്രമത്തിന്റെ കഥയാണ് 1993 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ആകാശദൂത് പറയുന്നത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും തീരാനൊമ്പരമാണ്. റോണി എന്ന അനശ്വര കഥാപാത്രത്തിലൂടെ മാർട്ടിൻ കോര മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരേ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് പ്രേക്ഷകമനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മാർട്ടിൻ ഇപ്പോൾ എവിടെയാണ്? ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ മനസുതുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭർത്താവ് കൊല്ലപ്പെട്ടതിനു പിന്നാലെ രോഗബാധിതയായി മരണാസന്നയായതിനെ തുടർന്ന് പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളെ മനസ്സില്ലാ മനസോടെങ്കിലും സുരക്ഷിത കരങ്ങളിലെത്തിക്കാൻ ഒരു അമ്മ നടത്തുന്ന പരിശ്രമത്തിന്റെ കഥയാണ് 1993 ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ആകാശദൂത് പറയുന്നത്. സഹോദരങ്ങളെയെല്ലാം ഓരോരുത്തർ കൊണ്ടുപോകുമ്പോൾ ആർക്കും വേണ്ടാത്തവനായി മാറുന്ന പോളിയോ ബാധിതനായ റോണി എന്ന കഥാപാത്രം ഓരോ മലയാളിയുടെയും മനസ്സിൽ ഇന്നും തീരാനൊമ്പരമാണ്. റോണി എന്ന അനശ്വര കഥാപാത്രത്തിലൂടെ മാർട്ടിൻ കോര മലയാളികൾക്ക് പ്രിയപ്പെട്ടവനായി. ഒരേ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ച് പ്രേക്ഷകമനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ മാർട്ടിൻ ഇപ്പോൾ എവിടെയാണ്? ആകാശദൂത് സിനിമയെ കുറിച്ചുള്ള ഓർമകളും സ്വകാര്യ ജീവിതത്തെ കുറിച്ചും മാർട്ടിൻ മനസുതുറക്കുന്നു...

മാർട്ടിൻ കോര

 

ADVERTISEMENT

∙ ആകാശദൂത് സിനിമയിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച മാർട്ടിൻ എവിടെയായിരുന്നു ഇത്രയും നാൾ?

മാർട്ടിൻ കോര

 

നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആകാശദൂതിൽ അഭിനയിക്കുന്നത്. സ്കൂൾ, കോളജ് പഠനം പൂർത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തിൽ മൂന്നു വർഷം ജോലി ചെയ്തു. തുടർന്ന് 2010 ൽ ജോലി സംബന്ധമായി ഖത്തറിൽ താമസമാക്കി. 12 വർഷമായി കുടുംബത്തോടൊപ്പം ഖത്തറിലെ ദോഹയിലാണ് താമസം. ഇപ്പോൾ അവിടെ ബിസിനസ് നടത്തുകയാണ്.

മാർട്ടിൻ കോര

 

ADVERTISEMENT

∙ ആകാശദൂത് സിനിമയിൽ എത്തിപ്പെടാൻ ഇടയായ സാഹചര്യം?

 

സ്കൂൾ പഠനകാലത്ത് യുവജനോത്സവങ്ങളിൽ വളരെ സജീവമായി പങ്കെടുത്തിരുന്നു. മിമിക്രി, മോണോആക്ട് തുടങ്ങിയവയിലാണ് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ, ആകാശദൂത് എന്ന സിനിമയിലേക്ക് കുട്ടികളെ തേടുന്നതായി അറിയാനിടയായി. ഒരു കുടുംബസുഹൃത്ത് പറഞ്ഞപ്രകാരം നടത്തിയ ശ്രമത്തിൽ നടനും ഈ ചിത്രത്തിന്റെ നിർമാതാവുമായ പ്രേംപ്രകാശിന്റെ ഭാര്യ ഡേയ്സി വഴിയാണ് ആ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. ആ സിനിമയിൽ അവസരം ലഭിച്ചതിൽ ഭാഗ്യവും ഒരു ഘടകമാണ്. കാരണം ആ കഥാപാത്രത്തിനായി നിരവധി കുട്ടികളെ പരിഗണിച്ചെങ്കിലും എനിക്കാണ് ആ ഭാഗ്യം ലഭിച്ചത്.

മാർട്ടിൻ കോര

 

ADVERTISEMENT

∙ അഭിനയത്തിലെ മുൻ പരിചയം?

 

അഭിനയത്തിൽ കാര്യമായ മുൻപരിചയം ഉണ്ടായിരുന്നില്ല. എന്നാൽ സ്കൂൾ യുവജനോത്സവങ്ങളിൽ മിമിക്രി, മോണോആക്ട്, പ്രസംഗം, കഥാപ്രസംഗം എന്നിവയിലെല്ലാം പങ്കെടുത്തിരുന്നതിനാൽ സഭാകമ്പം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്യാമറയെ അഭിമുഖീകരിക്കാൻ പേടി തോന്നിയില്ല. ഒൻപതാം വയസ്സിലാണ് ഈ സിനിമയുടെ ഭാഗമായത്.

 

∙ കാലത്തെ അതിജീവിക്കുന്ന ചിത്രമാണ് ആകാശദൂത്. അങ്ങനൊരു ചിത്രത്തിന്റെ ഭാഗമായതിന്റെ അനുഭവം വിവരിക്കാമോ?

മാർട്ടിൻ കോരയും ഭാര്യ ഷാലറ്റും

 

തീർച്ചയായും കാലത്തെ അതിജീവിക്കുന്ന ചിത്രമാണ് ആകാശദൂത്. ആ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് ദൈവാനുഗ്രഹവും ഒപ്പം ഭാഗ്യവുമാണ്. ആ വേഷത്തിൽ അഭിനയിക്കാൻ നിരവധി കുട്ടികളെ പരിഗണിച്ചെങ്കിലും ഒടുവിൽ എനിക്കാണ് അവസരം ലഭിച്ചത്. കോട്ടയത്തായിരുന്നു ഷൂട്ടിങ്. എന്റെ വീടും കോട്ടയത്താണ്. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്തും മറ്റുമായി 25 ദിവസത്തോളമായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് സെറ്റിൽ ചെലവഴിച്ച ദിവസങ്ങൾ നല്ല ഓർമകളാണ് സമ്മാനിച്ചത്. ആ പ്രായത്തിൽ വലിയ ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്തതിനാൽ ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ഏറെ ആസ്വദിച്ചു. കോട്ടയം കളത്തിൽപ്പടി ഗിരിദീപം ബഥനി സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നു എന്നത് സ്കൂളിലും പുറത്തുമുള്ള കൂട്ടുകാർക്ക് കൗതുകമായിരുന്നു. അധ്യാപകരും പ്രത്യേക പരിഗണന നൽകിയിരുന്നു. അതൊക്കെ വലിയ സന്തോഷമായിരുന്നു. എന്നാൽ ആകാശദൂത് എന്ന ചിത്രത്തിന്റെയും ആ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിന്റെയും മൂല്യം തിരിച്ചറിഞ്ഞത് കുറച്ചുകാലം കൂടി കഴിഞ്ഞാണ്. വളരെയധികം ആളുകളുടെ ഹൃദയത്തെ സ്പർശിച്ച ചിത്രമായതിനാലാണ് ഇപ്പോഴും ആളുകൾ ആ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നത്. ഇപ്പോൾ ഈ ഇന്റർവ്യുവിന് സാഹചര്യമുണ്ടായതു പോലും ആകാശദൂത് എന്ന ചിത്രത്തിന്റെ ഭാഗമായതുകൊണ്ടാണ്. റോണി എന്ന ഞാൻ അഭിനയിച്ച വേഷം വളരെ ശക്തമായ കഥാപാത്രമാണ്. ഇന്നും ആ സിനിമയുടെ പേര് പറയുമ്പോൾ എന്റെ കഥാപത്രത്തെ കുറിച്ച് ആളുകൾ എടുത്തുപറയാറുണ്ട്.

∙ റോണിയെന്ന കഥാപാത്രം ഏവരുടെയും കണ്ണുനിറയിക്കുന്നതാണ്. എത്രമാത്രം ബുദ്ധിമുട്ടേറിയതായിരുന്നു ആ റോൾ?

റോണി എന്ന ശാരീരിക വൈകല്യമുള്ള കുട്ടിയുടെ വേഷം യഥാർഥത്തിൽ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. ഞാൻ ചെറിയ കുട്ടിയായിരുന്നെങ്കിലും ആ കഥാപാത്രത്തെ കുറിച്ചും ആ കഥാപാത്രത്തെ എങ്ങനെ സമീപിക്കണമെന്നും സംവിധായകൻ സിബി മലയിൽ വളരെ വ്യക്തമായി വിവരിച്ചുതന്നിരുന്നു. ശാരീരിക വൈകല്യമുള്ള കഥാപാത്രമായതിനാലാണ് മറ്റു വേഷങ്ങളിൽ നിന്ന് കുറച്ചുകൂടി പ്രാധാന്യം ആ കഥാപാത്രത്തിന് ലഭിച്ചത്. എന്നാൽ പോളിയോ ബാധിച്ച് ശാരീരിക വൈകല്യമുണ്ടായ കഥാപാത്രമായതിനാൽ സ്റ്റീലിൽ നിർമിച്ച പ്രത്യേകതരം ഷൂസ് ധരിക്കണമായിരുന്നു. ആ ഷൂസ് ധരിച്ചാൽ കാൽമുട്ട് മടക്കാനാവാത്തതിനാൽ ഏന്തി ഏന്തി ‌നടക്കേണ്ടതുകൊണ്ട് തുടക്കത്തിൽ ആ ഷൂസിട്ടു നടക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു. അതു സഹിച്ചും അന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇന്നും ആ കഥാപാത്രം ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽ‌ക്കാൻ കാരണം.

∙ സിബി മലയിൽ, മുരളി, തിക്കുറിശ്ശി ജോസ് പ്രകാശ്, നെടുമുടി വേണു, ജഗതി, കുതിരവട്ടം പപ്പു, മാധവി, പ്രേംപ്രകാശ് തുടങ്ങി മലയാള സിനിമയിലെ പ്രഗത്ഭർ അണിനിരന്ന സിനിമയാണ് ആകാശദൂത്. ഇവർ നൽകിയ നിർദേശങ്ങൾ ആ റോൾ മികച്ചതാക്കാൻ എത്ര മാത്രം സഹായകമായി?

ആദ്യ ചിത്രത്തിൽ തന്നെ മലയാള സിനിമയിലെ അത്രയും വലിയ താരങ്ങളുടെ ഒപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമാണ്. അവർ ഓരോരുത്തർക്കുമൊപ്പമുള്ള നിമിഷങ്ങൾ പഠനത്തിനുള്ള അവസരമായിരുന്നു. അവരുടെ അച്ചടക്കവും അഭിനയ ശൈലിയും കഥാപാത്രത്തെ മെച്ചപ്പെടുത്താൻ നടത്തുന്ന പരിശ്രമങ്ങളുമെല്ലാം നേരിട്ടു മനസിലാക്കാൻ സാധിച്ചു.

മാർട്ടിൻ കോരയും ഭാര്യ ഷാലറ്റും

∙ എൻ.എഫ്. വർഗീസിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ആകാശദൂതിലെ വില്ലൻ കഥാപാത്രം. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുക്കാമോ?

എൻ.എഫ്. വർഗീസിന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആകാശദൂത്. കുറിച്ച് സമയം മാത്രമേ അദ്ദേഹത്തിനൊപ്പം ചെലവഴിക്കാൻ സാധിച്ചുള്ളു. വളരെ താഴ്മയുള്ള പെരുമാറ്റമായിരുന്നു. വളരെ ധീരനായ നടനായിരുന്നു എൻ.എഫ്. വർഗീസ്. അക്കാലത്ത് അറിയപ്പെടുന്ന നടിയായിരുന്ന മാധവിയ്ക്കൊപ്പമുള്ള സീനുകളിലെ അഭിനയം, സിനിമയിൽ തുടക്കക്കാരനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുന്നതായിരുന്നു. സിനിമയിൽ ഞങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുന്ന എൻ.എഫ്. വർഗീസിന്റെ കഥാപാത്രം അമ്മയായ മാധവിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതും ഓടിയെത്തി ഞങ്ങൾ‌ പ്രതിരോധിക്കുന്നതും ആ ചിത്രത്തിലെ നിർണായക സീനുകളിലൊന്നാണ്. അഭിനയിക്കുന്ന സമയത്ത്, ചിത്രീകരണം പൂർത്തിയാകുമ്പോൾ സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയില്ലായിരുന്നു. തിയറ്ററിൽ ചിത്രം കണ്ടപ്പോഴാണ് ആ സീനുകൾ എത്ര നിർണായകമാണെന്നു മനസ്സിലായത്. ആകാശദൂതിൽ എൻ.എഫ്. വർഗീസിന്റെ കഥാപാത്രമുണ്ടാക്കിയ പ്രഭാവം ചിത്രത്തിന്റെ വിജയത്തിൽ വലിയ പങ്കാണ് വഹിച്ചത്.

∙ ഷൂട്ടിങ് സെറ്റിൽ മറ്റ് ബാലതാരങ്ങൾക്കൊപ്പമുള്ള ഓർമകൾ പങ്കുവയ്ക്കാമോ?

ഷൂട്ടിങ് സെറ്റിലെ ഓരോ ദിവസവും ഞങ്ങൾക്ക് രസമുള്ള നിമിഷങ്ങളായിരുന്നു. ടോണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോസഫ് ആന്റണിയും കോട്ടയം സ്വദേശിയാണ്. കുട്ടികളായിരുന്നതിനാൽ ഷൂട്ടിങ് സെറ്റിലെ മറ്റു തിരക്കുകളൊന്നും ഞങ്ങളെ ബാധിച്ചില്ല. കളികളും വിഡിയോ ഗെയിമുമൊക്കെയായാണ് സമയം ചെലവഴിച്ചിരുന്നത്. ഞങ്ങളുടെ സീൻ ആകുമ്പോൾ വിളിക്കും. സിബി മലയിൽ പറഞ്ഞു തരുന്നതുപോലെ അഭിനയിക്കും. ചേച്ചിയായി അഭിനയിച്ച സീന ആന്റണി ശരിക്കും ഒരു ചേച്ചിയെപ്പോലെതന്നെ വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് പെരുമാറിയത്. ഷൂട്ടിങ് സെറ്റിൽ ഞങ്ങളുടെ കാര്യങ്ങളിൽ കരുതലോടെ ശ്രദ്ധിച്ചിരുന്നത് സീനയാണ്. ഇളയ സഹോദരനായി അഭിനയിച്ച കുട്ടിക്ക് രണ്ടു വയസിനടുത്തേ പ്രായമുണ്ടായിരുന്നുള്ളു എന്നതിനാൽ ആ കുഞ്ഞുമായി അടുത്തിടപഴകാൻ‌ സാധിച്ചിരുന്നില്ല.

∙ ആകാശദൂതിനു ശേഷം മറ്റു സിനിമകളിൽ അവസരം ലഭിച്ചിരുന്നോ?

 

ആകാശദൂതിനു ശേഷം അതിന്റെ തെലുങ്ക് റിമേക്ക് ‘മാതൃ ദേവോ ഭവ’യിൽ അഭിനയിക്കുന്നതിന് ചിത്രത്തിന്റെ നിർമാതാക്കൾ വിളിച്ചു. ഹൈദരാബാദിൽ 45 ദിവസത്തോളമായിരുന്നു ഷൂട്ട്. ചിത്രത്തിൽ എന്റെ അച്ഛനായി നാസറാണ് അഭിനയിച്ചത്. മാധവിതന്നെയാണ് അമ്മയായി വേഷമിട്ടത്. എൻ.ടി. രാമറാവു പ്രൊഡക്ഷൻസായിരുന്നു നിർമാണം. അദ്ദേഹം കേരളത്തിൽ എത്തിയ വേളയിൽ ഈ ചിത്രം കാണാൻ ഇടയാകുകയും അതേ തുടർന്ന് ചിത്രം തെലുങ്കിൽ‌ നിർമിക്കാൻ അവകാശം വാങ്ങുകയുമായിരുന്നു. ചിത്രത്തിന് സംസ്ഥാന അവർഡ് ലഭിച്ചു. തെലുങ്ക് ചിത്രത്തിനു ശേഷം മനസ്സും വിശപ്പും എന്ന ശ്രീകുമാരൻ തമ്പിയുടെ സീരിയലിൽ കെ.പി.എ.സി. ലളിതയ്ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. അതിലെ അഭിനയത്തിന് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. രണ്ടു ചെറിയ സീരിയലിൽ കൂടി ഭാഗമാകാൻ സാധിച്ചു.

മാർട്ടിൻ കോരയും ഭാര്യ ഷാലറ്റും

∙ വിദ്യാഭ്യാസം?

 

പ്രാഥമിക വിദ്യാഭ്യാസം കോട്ടയത്ത് പൂർത്തിയാക്കിയ ശേഷം ചെന്നൈ ലയോള കോളജിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് മാർക്കറ്റിങ്ങിൽ ഒരു കോഴ്സ് ചെയ്ത ശേഷം ജോലിയുമായി ബന്ധപ്പെട്ട് ഖത്തറിലെത്തി. കുറച്ചുനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു. പിന്നീട് ബിസിനസിലേക്കു തിരിഞ്ഞു. ഇൻഡസ്ട്രിയൽ ഫുഡ് സപ്ലൈയുടെ ബിസിനസാണ് ചെയ്യുന്നത്.

∙ അഭിനയം കരിയറാക്കാൻ തീരുമാനിക്കാതിരുന്നത് എന്തുകൊണ്ടാണ്?

അഭിനയം കരിയറാക്കാതിരുന്നതിനു പ്രത്യേകിച്ചു കാരണമൊന്നുമില്ല. പിന്നീട് കാര്യമായി അവസരം ലഭിച്ചില്ല. അവസരം ചോദിച്ചു പോകാനുള്ള സാഹചര്യവും ഉണ്ടായില്ല. പിന്നീട് ജോലിയും ബിസിനസുമൊക്കെയായി തിരക്കിലായതിനെ തുടർന്ന് അഭിനയത്തിൽ‌ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിച്ചില്ല.

∙ ഇന്ത്യയും മലയാള സിനിമയും മിസ്സ് ചെയ്യാറുണ്ടോ?

ഇന്ത്യയും മലയാള സിനിമയും മിസ് ചെയ്യാറില്ല. സമയം കിട്ടുമ്പോഴൊക്കെ തിയറ്ററിൽ പോയി സിനിമ കാണാറുണ്ട്. കൂടാതെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും സിനിമ കാണാറുണ്ട്. സിനിമയുടെ ഭാഗമാകാൻ സാധിക്കുന്നില്ല എന്നതു മാത്രമാണ് സങ്കടം.

∙ അവസരം ലഭിച്ചാൽ അഭിനയ രംഗത്തേക്കു മടങ്ങിവരുമോ?

 

ഖത്തറിൽ ജോലിത്തിരക്കും പിന്നീട് ബിസിനസുമായി തിരക്കിലായതോടെ അഭിനയമോഹം മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. അവസരം ലഭിച്ചാൽ തീർച്ചയായും അഭിനയത്തിലേക്കു മടങ്ങി വരാൻ ആഗ്രഹമുണ്ട്. ബിസിനസിൽ ഒരു ബ്രേക്ക് എടുത്ത് അവസരം തേടി പോകണമെന്നും ആലോചനയുണ്ട്. നല്ല റോൾ‌ ലഭിച്ചാൽ ഏതുതരം കഥാപാത്രവും ചെയ്യാൻ ആഗ്രഹമുണ്ട്.

∙ കുടുംബം?

 

2015 ലായിരുന്നു വിവാഹം. ഭാര്യ ഷാലറ്റ് ദോഹയിലാണ് ജനിച്ചുവളർന്നത്. പഠനശേഷം യുകെയിൽ കുറച്ചുനാൾ ജോലി ചെയ്തു. ഇപ്പോൾ എട്ടു വർഷമായി ഖത്തറിൽ ജോലി ചെയ്യുന്നു. മകൾ സാറ. പിതാവ് ജോർജ് കോര, അമ്മ ആലീസ്. ഇരുവരും നാട്ടിലാണ്. ജോലിയിൽ നിന്നു വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുന്നു. സഹോദരി റോസ് മേരി.

 

English Summary: Exclusive Interview with the actor who played Ronny's role in Akashadoodhu Movie