‘ചിക്കൻപോക്സിൽ’ തുടങ്ങിയ അഭിനയരേഖ
ചിക്കൻപോക്സ് ഒരുക്കിയ തിരക്കഥയാണ് വിൻസി അലോഷ്യസ് എന്ന നടിയിലേക്കുള്ള വഴിയൊരുക്കിയത്. ‘രേഖ’യിലെ കേന്ദ്ര കഥാപാത്രമാകാനെടുത്ത കഠിനാധ്വാനം മികച്ച നടിയാക്കി. പൊന്നാനിയിലെ വീട്ടിൽനിന്ന് വിൻസി മനോരമയോട് സംസാരിക്കുന്നു. പുരസ്കാരത്തോട് എങ്ങനെ പ്രതികരിക്കുന്നു ∙ അഭിമാനമുണ്ട്. ആർക്കും ഏതു നേട്ടവും

ചിക്കൻപോക്സ് ഒരുക്കിയ തിരക്കഥയാണ് വിൻസി അലോഷ്യസ് എന്ന നടിയിലേക്കുള്ള വഴിയൊരുക്കിയത്. ‘രേഖ’യിലെ കേന്ദ്ര കഥാപാത്രമാകാനെടുത്ത കഠിനാധ്വാനം മികച്ച നടിയാക്കി. പൊന്നാനിയിലെ വീട്ടിൽനിന്ന് വിൻസി മനോരമയോട് സംസാരിക്കുന്നു.
പുരസ്കാരത്തോട് എങ്ങനെ പ്രതികരിക്കുന്നു
∙ അഭിമാനമുണ്ട്. ആർക്കും ഏതു നേട്ടവും കൈവരിക്കാമെന്ന ആത്മവിശ്വാസമാണ് ഈ അംഗീകാരം നൽകുന്നത്. പൊന്നാനിക്കാർക്ക് ഇതൊരു പ്രചോദനമാകട്ടെ.
സിനിമയിലെത്തിയ വഴി
∙ കോളജിൽ നിന്നൊരു ട്രിപ് പോയ സമയത്ത് ചിക്കൻപോക്സ് ബാധിച്ചതുകൊണ്ട് എനിക്കു മാത്രം വീട്ടിലേക്ക് തിരിച്ചുപോരേണ്ടി വന്നു. വീട്ടിൽ വിശ്രമിക്കുമ്പോഴാണ് മഴവിൽ മനോരമയില ‘നായികാ നായകൻ’ റിയാലിറ്റി ഷോയുടെ പരസ്യം കണ്ടത്. അങ്ങനെയാണ് ഷോയിലെത്തിയത്. അതിലെ പ്രകടനമാണ് സിനിമയിലേക്കുള്ള അടിത്തറയായത്. തുടർന്ന് സിനിമകൾ കിട്ടിത്തുടങ്ങി.
വഴിത്തിരിവായ ‘രേഖ’യെക്കുറിച്ച്
∙ അഭിനേതാവെന്ന നിലയിൽ കൂടുതൽ പേരിലേക്കെത്തിയോ എന്നതിൽ ആശങ്കയുണ്ടായിരുന്നു. ഇപ്പോൾ അതു ജനങ്ങളിലേക്കെത്തി എന്നു പ്രതീക്ഷിക്കാം.
ആദ്യ ടൈറ്റിൽ റോൾ ആയ ‘രേഖ’ ആകാനെടുത്ത തയാറെടുപ്പുകൾ
∙ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് രേഖ. ആ കഥാപാത്രമാകാനായി മാറാൻ നടത്തിയ പരിശ്രമവും നേരിട്ട സമ്മർദവും വളരെ വലുതാണ്. കാസർകോട്–കണ്ണൂർ ചുവയുള്ള ഭാഷ പഠിച്ചെടുത്തു.
നായികാനായകൻ വഴി നായിക
പൊന്നാനിയിൽ 1995 ഡിസംബർ 12ന് ജനനം. പിതാവ് അലോഷ്യസ്; അമ്മ സോണി. പൊന്നാനി വിജയമാതാ ഇംഗ്ലിഷ് ഹൈസ്കൂൾ, കടകശ്ശേരി ഐഡിയൽ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊച്ചി വൈറ്റില ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽനിന്ന് ആർക്കിടെക്ചറിൽ ബിരുദം.
2018ൽ മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ ടാലന്റ് ഹണ്ട് ഷോയിലെ പ്രകടനമാണ് വിൻസിയെ ശ്രദ്ധേയയാക്കിയത്. ഈ ഷോയിൽ റണ്ണറപ്പായി. തുടർന്ന് മഞ്ജു വാരിയർക്കൊപ്പം പരസ്യത്തിൽ അഭിനയിച്ചു. 2019 ൽ മഴവിൽ മനോരമയിലെ തന്നെ ‘ഡി5 ജൂനിയർ’ റിയാലിറ്റി ഷോയിലും പങ്കെടുത്തു. അതേവർഷം ‘വികൃതി’യിലൂടെ സിനിമയിലെത്തി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമന്റെ തേനീച്ചകൾ, സൗദി വെള്ളയ്ക്ക തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ.