ശ്രേയസിനെ വളരെക്കാലമായി അറിയാം, ആഹ്ലാദത്തിനൊപ്പം ടെൻഷനുമുണ്ട്: ഗോകുൽ സുരേഷ് അഭിമുഖം
ഗോകുൽ സുരേഷ് തിരക്കിലാണ്. നാല് മക്കളടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത്
ഗോകുൽ സുരേഷ് തിരക്കിലാണ്. നാല് മക്കളടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത്
ഗോകുൽ സുരേഷ് തിരക്കിലാണ്. നാല് മക്കളടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത്
ഗോകുൽ സുരേഷ് തിരക്കിലാണ്. സഹോദരി ഭാഗ്യ സുരേഷിന്റെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശി ശ്രേയസ് മോഹനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ടു തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമമൊന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം. അതുകൊണ്ട് അവൾ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല.’’–ഗോകുൽ പറയുന്നു. അനുജത്തിയുടെ വിവാഹത്തിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ട് മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു ഗോകുൽ സുരേഷ്.
അനുജത്തിയുടെ വിവാഹം: എക്സൈറ്റ്മെന്റിനൊപ്പം ടെൻഷനും
ഞങ്ങൾ എല്ലാവരും അത്യാഹ്ലാദത്തിലാണ്. ഭാഗ്യയെ വിവാഹം കഴിക്കാൻ പോകുന്ന ശ്രേയസ് മോഹനെ വളരെ നാളുകളായി അറിയാവുന്നതാണ്. എന്റെ അനുജത്തിയുടെ ഭർത്താവ് ആകാൻ പോകുന്ന പയ്യൻ എന്നതിനേക്കാൾ ഉപരി എനിക്ക് അദ്ദേഹം അനുജനെപ്പോലെ ആണ്. അവർ ഒന്നിക്കുന്നതിന്റെ സന്തോഷമുണ്ട് ഞങ്ങൾക്ക്. വിവാഹത്തോട് അനുബന്ധിച്ചെടുത്ത ചിത്രങ്ങളിലും വിഡിയോകളിലും ഉള്ള ചിരിയും സന്തോഷവും മാത്രമാണല്ലോ പുറത്തേക്ക് വരിക. ഞങ്ങൾ അനുഭവിക്കുന്ന വികാരങ്ങൾ സമ്മിശ്രമാണ്. സന്തോഷം ഉണ്ട്, അതിനോടൊപ്പം ഒരുപാട് ഉത്തരവാദിത്തങ്ങൾ ആണ് തലയിൽ മുഴുവൻ. പറഞ്ഞു തീർക്കാൻ പറ്റാവുന്നതിന് അപ്പുറം കാര്യങ്ങൾ ചെയ്യാൻ ഉണ്ട് . ഇവന്റ് ചെയ്യുന്നത് ഞങ്ങളുടെ ഒരു അങ്കിൾ ആണ്. റൂമുകൾ ബുക്ക് ചെയ്തതു പോലും അനുജത്തി ഉൾപ്പടെ ഞങ്ങൾ എല്ലാവരും ചേർന്നാണ്.
അച്ഛനു സമ്മർദം കൊടുക്കില്ല
ഒരു വിവാഹം നടത്തുന്നതിന്റെ ഉത്തരവാദിത്തവും മാനസിക സമ്മർദവും എല്ലാം ഉണ്ട്. വിശിഷ്ടാതിഥികൾ വരുന്നു എന്നത് ഉത്തരവാദിത്തം വർധിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുണ്ട്. അതിനോടൊപ്പം നമുക്ക് പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എല്ലാവരും ഉണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ മുതിർന്നവർ ഒരുപാടുണ്ട്. അവർക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേദിയിൽ എത്തിക്കണം. ഇതൊക്കെയാണ് ഇപ്പോൾ മനസ്സിൽക്കൂടി ഓടുന്നത്. അച്ഛന് ഒരുപാട് സമ്മർദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും കാര്യങ്ങൾ ഏറ്റെടുത്തു ചെയ്യുന്നുണ്ട്. അച്ഛനും അമ്മയും അനുജത്തിമാരും ഹോട്ടലിൽ എത്തിക്കഴിഞ്ഞു, അവരെ യാത്രയാക്കിയതിനു ശേഷമാണ് ഞാനും സുഹൃത്തുക്കളും ഗുരുവായൂരിലേക്കു യാത്ര തിരിച്ചത്.
പ്രധാനമന്ത്രി കേരളത്തിൽ ഒരു വിവാഹത്തിനു വരുന്നത് ഇതാദ്യം
പ്രധാനമന്ത്രി ഒരു പൗരന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കുന്നത് കേരളത്തിൽ ആദ്യമായിട്ടായിരിക്കും എന്നു തോന്നുന്നു. അദ്ദേഹത്തിന് അച്ഛനോടുള്ള സ്നേഹമാണ് ഇതിൽനിന്നു വെളിപ്പെടുന്നത്. അല്ലെങ്കിൽ ഇത്രയും ബുദ്ധിമുട്ടി അദ്ദേഹം ഇവിടെവരെ വരേണ്ട കാര്യമില്ല. അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിമാർ ആരൊക്കെ വരുമെന്നത് ഇപ്പോൾ പറയാൻ കഴിയില്ല. അച്ഛനും അമ്മാവനും ഒക്കെ ചേർന്നാണ് അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത്.
അനുജത്തി വിവാഹിതയാകുന്നു എന്നല്ല, ഒരു അനുജനെ കൂടി കിട്ടുന്നു എന്നാണ് കരുതുന്നത്
ഏറെക്കാലത്തിനു ശേഷം കുടുംബത്തിൽ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂർത്തിയാക്കണം എന്നതാണ് മൂത്ത മകനും ജ്യേഷ്ഠനും ആയ എന്റെ കടമ. അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തിൽ ഒരു ടെൻഷൻ ഇല്ല. കുടുംബത്തിൽ ഒരു മകൻ കൂടി വരുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്. ഒരു നല്ല കാര്യം നടക്കുന്നതിന്റെ സന്തോഷമാണ് എല്ലാവർക്കും.
എന്റെ അച്ഛൻ ഒരു വലിയ മനുഷ്യൻ
അച്ഛൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ്. ഏറ്റവും അടുത്ത് നടന്ന ഒരു സംഭവം പറയുകയാണെങ്കിൽ പ്രധാനമന്ത്രി തൃശൂരിൽ വന്ന ചടങ്ങിൽ അച്ഛൻ അദ്ദേഹം പറയുന്നതു ശ്രദ്ധിക്കാതെ കുനിഞ്ഞിരിക്കുന്നു എന്നൊരു ആരോപണം ഉയർന്നു. പക്ഷേ അച്ഛൻ ആ സമയത്ത് ചെയ്തുകൊണ്ടിരുന്നത്, പ്രധാനമന്ത്രി കല്യാണത്തിന് അമ്പലത്തിൽ വരുമ്പോൾ അങ്ങോട്ടേക്കു പോകാനുള്ള വഴി പേപ്പറിൽ വരച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. റോഡ് ഇതാണെന്നും അമ്പലത്തിന്റെ പൊസിഷൻ ഇതാണെന്നും ഒക്കെയാണ് അച്ഛൻ അവിടെയിരുന്നു വരച്ചുകൊണ്ടിരുന്നത്. അത് അവർക്കു കൊടുക്കാൻ വേണ്ടിയാണ്. എന്തും വിവാദമാക്കാൻ നടക്കുന്നവർ അതിലും കുറ്റം കണ്ടെത്തി.
ഷൂട്ടിങ്ങിന് ഇടയിൽ പോലും അച്ഛൻ കല്യാണത്തിന് ആളുകൾ വരുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. കല്യാണക്കുറിയിൽ സ്വന്തം കൈപ്പടയിൽ പേര് എഴുതുന്നതിൽ പോലും അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്. അച്ഛൻ ഒരു വലിയ വ്യക്തിയാണ്. ഒരു പെൺകുട്ടിയുടെ അച്ഛൻ അവളുടെ വിവാഹദിവസം ഏറ്റെടുക്കുന്ന ചുമതലകളൊന്നും ഞങ്ങൾ അച്ഛന് കൊടുക്കില്ല. അച്ഛനെ അന്ന് ഫ്രീ ആക്കി വിട്ട് എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യും. അച്ഛൻ അവിടെ വന്നു നിന്നാൽ മാത്രം മതി.
വലിയ സമ്മർദമാണ് തരുന്നത്
രാജ്യത്തിന്റെ പ്രധാനമന്ത്രി ഭാഗ്യയുടെ കല്യാണത്തിന് എത്തുന്നു എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സുരക്ഷ സർക്കാർ നോക്കിക്കോളും. പക്ഷേ മറ്റു പല കാര്യങ്ങൾക്കും സംസ്ഥാന സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം വരുന്നതുകൊണ്ട് ഒരുപാട് സജ്ജീകരണങ്ങൾ വേണം. കേരളാ പൊലീസും മറ്റു ഉദ്യോഗസ്ഥരുമൊക്കെ ഞങ്ങളോട് വലിയ ഡിമാൻഡുകൾ ആണ് വയ്ക്കുന്നത്. രണ്ടു മണിക്കൂറിന്റെ ഗ്യാപ്പിൽ ഒക്കെയാണ് 600 ബാരിക്കേഡ് വേണമെന്നു വിളിച്ചു പറയുന്നത് പിന്നെ അത് സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടി. ഇവന്റ് മാനേജ്‌മെന്റ് അത് ചെയ്യും, പക്ഷേ അവസാന നിമിഷം ഇങ്ങനെ ഡിമാൻഡ് വരുന്നത് അവർക്കും ബുദ്ധിമുട്ടാണ്. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങൾ ആണ് ചെയ്യുന്നത്. ഇപ്പൊത്തന്നെ എത്രയോ കിലോമീറ്റർ തുണി വച്ച് മറച്ചിരിക്കുകയാണ്. ഇപ്പോൾ അതിന്റെ മൂന്നിരട്ടി ഏരിയ കൂടി കവർ ചെയ്യണം എന്ന് പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവർ പുറത്തുനിന്നു കാണുന്ന ചിരിയും സന്തോഷവും മാത്രമല്ല, അതിനോടൊപ്പം ഞങ്ങളുടെ ടെൻഷനും വളരെ വലുതാണ്.
ചടങ്ങുകൾ ഇങ്ങനെ
17 നു ഗുരുവായൂരിൽ വിവാഹം. അന്ന് മമ്മൂക്ക, ലാലേട്ടൻ തുടങ്ങിയവർ പങ്കെടുക്കും. കുഞ്ചാക്കോ ബോബൻ ചേട്ടൻ, ടൊവിനോ ചേട്ടൻ, ദുൽഖർ സൽമാൻ തുടങ്ങി കുറച്ച് താരങ്ങൾ കൂടി ഗുരുവായൂർ ഉണ്ടാകും. സിനിമാതാരങ്ങളിൽ കൊച്ചിയിൽ വരാൻ കഴിയുന്നവർക്കും രാഷ്ട്രീയ പ്രവർത്തകർക്കും 19 ാം തീയതി കൊച്ചിയിൽ വച്ച് ഒരു റിസപ്ഷൻ നടത്തുന്നുണ്ട്. നമ്മുടെ വീട്ടുകാർക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പിന്നെ എത്താൻ കഴിയുന്ന സിനിമാതാരങ്ങൾക്കും തിരുവനന്തപുരത്തു വച്ച് 20 ന് ഒരു റിസപ്‌ഷൻ കൂടിയുണ്ട്. ഞങ്ങളുടെ നാട് ആയതുകൊണ്ടുതന്നെ ഏറെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അവിടെയായിരിക്കും പങ്കെടുക്കുക. ഭാഗ്യയ്ക്ക് ഒരു ചെറിയ ചടങ്ങായി വിവാഹം നടത്തണം എന്നായിരുന്നു താൽപര്യം. പക്ഷേ സുരേഷ്‌ഗോപി എന്ന വ്യക്തിയുടെ വീട്ടിലെ ആദ്യത്തെ വിവാഹമായതുകൊണ്ട് ഒരുപാട് മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കാനുണ്ട്. കഴിയുന്ന അത്രയും ആളുകളെ വിളിച്ചിട്ടുണ്ട്. പിന്നെ ചിലരെയെങ്കിലും വിട്ടുപോയിട്ടുണ്ടാവും. കുറെ പരാതിയും പരിഭവവും എന്തായാലും കേൾക്കേണ്ടിവരും.
വരൻ തിരുവനന്തപുരംകാരൻ
ശ്രേയസും കുടുംബവും തിരുവനന്തപുരത്താണ് താമസിക്കുന്നത്. അച്ഛൻ മോഹൻ, അമ്മ ശ്രീദേവി മോഹൻ. അച്ഛൻ സൈന്യത്തിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. രണ്ടു സഹോദരിമാരാണ് ശ്രേയസ്സിനുള്ളത്. മാവേലിക്കരയാണ് അവരുടെ സ്വദേശം. ശ്രേയസ് തിരുവനന്തപുരത്താണ് പഠിച്ചു വളർന്നത്. സലൂണും ക്‌ളൗഡ് കിച്ചനും ഒക്കെയുള്ള ബിസിനസ് ആണ് അവർ ചെയ്യുന്നത്. ശ്രേയസ് വളരെനാളായി എന്റെയും ഭാഗ്യയുടെയും സുഹൃത്താണ്. അച്ഛനെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളാണ് ഭാഗ്യ. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത്. അതുകൊണ്ട് ഞങ്ങൾക്ക് സമാധാനമുണ്ട്.
എന്നാണ് ഗോകുലിന്റെ വിവാഹം?
ആദ്യം ഈ കല്യാണത്തിന്റെ തിരക്കുകൾ ഇറക്കി വച്ചിട്ട് കുറച്ചുനാൾ സമാധാനമായിട്ട് ഇരിക്കണം. പിന്നെ എനിക്ക് ഒരു അനുജത്തി കൂടി ഉണ്ട്. അവളുടെയും കാര്യം നോക്കണം. സിനിമയിൽ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അതെല്ലാം വിജയകരമായി ചെയ്തു കഴിയുമ്പോൾ അതെല്ലാം ആസ്വദിക്കാൻ കഴിയുന്ന ഒരു പെൺകുട്ടി വരാൻ ഭാഗ്യമുണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഉടനെയൊന്നും ഉണ്ടാകില്ല.
സമൂഹത്തോട് പറയാനുള്ളത്
മലയാളികൾ എല്ലാവരും ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്. എല്ലാവരെയും കല്യാണത്തിന് വിളിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അത് നടക്കുന്ന കാര്യമല്ല. വേണ്ടപ്പെട്ടവ എല്ലാവരെയും വിളിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് എല്ലാവരും പൊറുക്കണം. എല്ലാവരുടെയും പ്രാർഥന ഞങ്ങളോടൊപ്പം ഉണ്ടാകണം. സമൂഹമാധ്യമങ്ങളിൽ വരുന്ന തലക്കെട്ടുകൾ കണ്ടിട്ട് തെറ്റിദ്ധരിച്ച് കമന്റുകൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം. പ്രബുദ്ധരായ മലയാളി സുഹൃത്തുക്കൾ ഒരു കാര്യം കേൾക്കുമ്പോൾ അതിന്റെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കി പ്രതികരിക്കാൻ ശ്രമിക്കുക. ഞങ്ങളെ തെറി പറയിച്ചേ അടങ്ങൂ എന്ന രീതിയിലാണ് ചില മീഡിയകൾ തലക്കെട്ടുകൾ ഇടുന്നത്. അത് അവരുടെ മാർക്കറ്റിങ് ആയിരിക്കും. പക്ഷേ അങ്ങനെ വിവരക്കേട് കാണിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്. എന്തായാലും എല്ലാവരും എന്റെ അനുജത്തിയുടെ വിവാഹം ഭംഗിയായി നടക്കാൻ പ്രാർഥിക്കണം എല്ലാവരുടെയും അനുഗ്രഹം വധൂവരന്മാരോടൊപ്പം ഉണ്ടാകണം എന്നും അഭ്യർഥിക്കുന്നു.