ആരവവും ഘോഷവുമില്ലാതെ പതുക്കെ ഹിറ്റിലേക്ക് പറന്നുകയറിയ സിനിമയാണ് 'മഹാരാജ'. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തിരുവനന്തപുരത്തെത്തിയ‘മക്കൾ സെൽവം’ വിജയ് സേതുപതി മനോരമയോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ; ‘തിരുവനന്തപുരം ആഹാ മനോഹരം. നല്ല അഴക്. തിരക്കും ട്രാഫിക്കുമില്ല. തണലും അകത്തും പുറത്തും ചിരിക്കുന്ന

ആരവവും ഘോഷവുമില്ലാതെ പതുക്കെ ഹിറ്റിലേക്ക് പറന്നുകയറിയ സിനിമയാണ് 'മഹാരാജ'. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തിരുവനന്തപുരത്തെത്തിയ‘മക്കൾ സെൽവം’ വിജയ് സേതുപതി മനോരമയോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ; ‘തിരുവനന്തപുരം ആഹാ മനോഹരം. നല്ല അഴക്. തിരക്കും ട്രാഫിക്കുമില്ല. തണലും അകത്തും പുറത്തും ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരവവും ഘോഷവുമില്ലാതെ പതുക്കെ ഹിറ്റിലേക്ക് പറന്നുകയറിയ സിനിമയാണ് 'മഹാരാജ'. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തിരുവനന്തപുരത്തെത്തിയ‘മക്കൾ സെൽവം’ വിജയ് സേതുപതി മനോരമയോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ; ‘തിരുവനന്തപുരം ആഹാ മനോഹരം. നല്ല അഴക്. തിരക്കും ട്രാഫിക്കുമില്ല. തണലും അകത്തും പുറത്തും ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരവവും ഘോഷവുമില്ലാതെ പതുക്കെ ഹിറ്റിലേക്ക് പറന്നുകയറിയ സിനിമയാണ് 'മഹാരാജ'. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തിരുവനന്തപുരത്തെത്തിയ ‘മക്കൾ സെൽവം’ വിജയ് സേതുപതി മനോരമയോട് സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ; ‘തിരുവനന്തപുരം ആഹാ മനോഹരം. നല്ല അഴക്. തിരക്കും ട്രാഫിക്കുമില്ല. തണലും അകത്തും പുറത്തും ചിരിക്കുന്ന മനുഷ്യരും. ആയുർവേദ ചികിത്സയ്ക്കായി ഞാൻ കുറച്ചു നാളുകൾ കോട്ടയ്ക്കലുണ്ടായിരുന്നു. കോഴിക്കോടും പോയിട്ടുണ്ട്. അവിടെയെല്ലാം നടന്ന് ആളുകളോടു സംസാരിക്കുമായിരുന്നു' 

ഒരു കാലത്ത് ഫ്രെയിമിന്റെ കോണിൽ പോലും നിർത്താൻ പറ്റില്ലെന്നു പറഞ്ഞു മാറ്റി നിർത്തിയ നടനാണ് വ്യത്യസ്തമായ കഥാപാത്രങ്ങളോടെ 50 സിനിമകൾ പൂർത്തിയാക്കുന്നത്. കരിയറിലെ ഈ നേട്ടത്തെ എങ്ങനെ കാണുന്നു?

ADVERTISEMENT

എന്നെ മാറ്റി നിർത്തിയവരോട് വിരോധം പുലർത്താത്ത ആളാണു ഞാൻ. പരിഹാസത്തിനു മുന്നിൽ തളർന്നിരുന്നെങ്കിൽ നടനായി മാറില്ലായിരുന്നു. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ സ്വാഭാവികമാണ്. ആർട്ടിന് ബൗണ്ടറി ഇല്ല. ആർട്ടിസ്റ്റിനും അതു പാടില്ല എന്നു കരുതുന്നയാളാണു ഞാൻ. ഈ ഫീൽഡിൽ നിൽക്കാൻ ഏറെ പരിശ്രമം വേണം. സിനിമയിൽ സത്യസന്ധമായി അധ്വാനിച്ച ആളാണു ഞാൻ. നിങ്ങളുടെ പരിശ്രമവും സത്യസന്ധതയും എന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കും.

പ്രേക്ഷകർ ഏറ്റെടുത്ത താങ്കളുടെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നോടു തന്നെ സംസാരിക്കുന്ന, അന്തർമുഖത്വം പേറിയ കഥാപാത്രങ്ങളാണ്? എന്തുകൊണ്ട് അങ്ങനെ?

കുറച്ചൊക്കെ.. ചെറുപ്പം മുതലേ ആളുകളെ നിരീക്ഷിക്കുന്ന പ്രകൃതം എനിക്കുണ്ട്. ആദ്യം വീട്ടിലുള്ളവരെ. പിന്നീട് പുറത്തു കാണുന്നവരെയൊക്കെ ശ്രദ്ധിച്ചു. നടനായപ്പോൾ അതുകൂടി. ആളുകളെ മനസ്സ് എപ്പോഴും എങ്ങനെയായിരിക്കും ചിന്തിക്കുകയെന്ന് ഞാൻ ആലോചിച്ചു. അത് അന്തർമുഖത്വം ഉള്ളതുകൊണ്ടാണോ എന്നറിയില്ല.

നായകനായും വില്ലനായും ഒരേ സിനിമയിൽ തന്നെ വ്യത്യസ്ത മാനറിസങ്ങളുള്ള കഥാപാത്രവുമായൊക്കെ തിളങ്ങി. ഇതിനിടയിൽ അപ്രതീക്ഷിത ഫ്ലോപ്പുകളുമുണ്ടായി?

ADVERTISEMENT

‘നതിങ് ഈസ് ടഫ്..നതിങ് ഈസ് ഈസി...’ എപ്പോഴും കഥകളാണ് ഞാൻ വിശ്വസിച്ചത്. എന്റെ മാത്രം പിൻബലത്തിൽ ഹിറ്റുണ്ടാക്കാമെന്ന അമിത ആത്മവിശ്വാസത്തോടെ ഒരിക്കലും ക്യാമറയ്ക്കു മുന്നിൽ നിന്നിട്ടില്ല. നല്ല കഥകളും കഥാപാത്രങ്ങളുമാണ് തിരഞ്ഞെടുത്തത്. പക്ഷേ സിനിമയുടെ വിജയം നടന്റെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ല. എല്ലാ ഘടകങ്ങളും ഒത്തിണങ്ങി വരണം.

ഇനി വില്ലൻ വേഷങ്ങളിലേക്ക് ഇല്ലെന്നു പ്രഖ്യാപനം നടത്തി. പക്ഷേ ‘മാസ്റ്ററി’ൽ തകർത്താടി. ലോകേഷ് കനകരാജിന്റെ തന്നെ ‘വിക്ര’ത്തിലെ വില്ലൻ ‘സന്താനം’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകേഷിന്റെ ‘കൈതി 2’വിൽ എത്തുമ്പോൾ താങ്കൾ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ?

‘സന്താനം’ മരിച്ചില്ലേ..(ചിരി) അപ്പോൾ ഇനി ആകാംക്ഷ വേണ്ടല്ലോ. ലോകേഷ് ഏറെ പ്രതിഭയുള്ള സംവിധായകനാണ്. ഒട്ടേറെ മലയാളി ആരാധകർ അദ്ദേഹത്തിനുണ്ട്. അടുത്തതായി അദ്ദേഹം ഒരു ഫാന്റസിയുമായി വന്നാൽ അതിൽ അഭിനയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കഥാപാത്രങ്ങൾക്കായി താങ്കൾ വ്യത്യസ്ത ശൈലി പിന്തുടരുന്നുണ്ടോ?

ADVERTISEMENT

നേരത്തെ അങ്ങനെ ചെയ്യുമായിരുന്നു. ഇപ്പോൾ എല്ലാം സംവിധായകന്റെ കാഴ്ചപ്പാടിന് അനുസൃതമായാണു ചെയ്യുന്നത്. അറിയാമല്ലോ സിനിമയുടെ ടോട്ടാലിറ്റി സംവിധായകന്റെ കയ്യിലാണ്.

മമ്മൂട്ടിച്ചിത്രമായ ‘ടർബോ’യിൽ വില്ലൻ ടച്ചുള്ള ശബ്ദസാന്നിധ്യമായി താങ്കളെത്തി. ടർബോയുടെ രണ്ടാം ഭാഗത്തു താങ്കളെ പ്രതീക്ഷിക്കുന്നവരുണ്ട്?

നിർമാതാവ് ആന്റോ ജോസഫ് ചേട്ടന്റെ ആർട്ടിക്കിൾ 19 (1) എന്ന ചിത്രത്തിൽ ഞാനഭിനയിച്ചിരുന്നു. അദ്ദേഹം വിളിച്ച് മമ്മൂട്ടി സാറിന് സംസാരിക്കണമെന്നു പറഞ്ഞു. എന്റെ ശബ്ദം വേണമെന്ന് മമ്മൂട്ടി സാർ എന്നോടു പറഞ്ഞു. കോരിത്തരിച്ചു പോയി. അപ്പോൾ തന്നെ ശരിയെന്നു പറഞ്ഞു. അദ്ദേഹത്തെപ്പോലെയുള്ള വലിയൊരു അഭിനേതാവ് ഒരു കാര്യം ആവശ്യപ്പെട്ടാൽ എനിക്കു പറ്റില്ലെന്നു പറയാനാകില്ല. മമ്മൂട്ടി സാറിനെയും ലാൽ സാറിനെയുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അവരിൽ നിന്ന് കൂടുതൽ പഠിക്കാനുണ്ട്.

മമ്മൂട്ടി സാർ ഒരു സിനിമയിൽ ‘വിക്രം വേദ’യിലെ എന്റെ ഡയലോഗു പറയുന്നുണ്ട്. വലിയ താരം ഒരു ഈഗോയുമില്ലാതെ പെരുമാറുന്നു. അപ്പോൾ ആ മര്യാദ എനിക്കും പാലിക്കണം.

നേരത്തെ മോഹൻലാലുമായി ഒരു സിനിമ ചെയ്യുമെന്നു കേട്ടിരുന്നു?

എന്റെ വലിയ മോഹമായിരുന്നു ലാൽസാറുമൊന്നിച്ചുള്ള സിനിമ. അതു നടന്നില്ല. ഇന്നും ആരാധനയോടെ കാണുന്ന നടനാണ് അദ്ദേഹം.

മുംബൈയിൽ വച്ച് ഒരിക്കൽ അദ്ദേഹത്തിന്റെ കയ്യൊപ്പു വാങ്ങി അതു ഫ്രെയിം ചെയ്തു ഞാനെന്റെ ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്.

English Summary:

Tamil and Malayalam 'Makkal Selvan' Vijay Sethupathi arrived in the capital to promote his new film 'Maharaja'. He talks about his 50-film career.