'ഭാര്യ വിളിക്കുമ്പോൾ ദേഷ്യപ്പെടരുത്', മുരളി ഗോപിക്ക് ഇന്ദ്രൻസിന്റെ ഉപദേശം: കനകരാജ്യം ടീസർ
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ടീസർ എത്തി. ഇന്ദ്രൻസിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പർശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീൽ ഗുഡ്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ടീസർ എത്തി. ഇന്ദ്രൻസിന്റെയും മുരളി ഗോപിയുടെയും ഹൃദയസ്പർശിയായ സംഭാഷണമാണ് ടീസറിലുള്ളത്. മുരളി ഗോപിയുടെ ഭാര്യയായി ലിയോണ ലിഷോയിയും ടീസറിൽ പ്രത്യക്ഷപ്പെടുന്നു. റിയലിസ്റ്റിക് ഫീൽ ഗുഡ് ചിത്രമായിരിക്കും കനകരാജ്യമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
ഏതാനും വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കനകരാജ്യം. സാഗറിന്റെ തന്നെയാണ് തിരക്കഥയും. അരുൺ മുരളീധരന്റേതാണ് സംഗീതം. അഭിലാഷ് ഷങ്കർ ക്യാമറയും അജീഷ് ആനന്ദ് എഡിറ്റും നിർവഹിക്കുന്നു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. പതിവു വാണിജ്യ ചേരുവകൾ പൂർണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലൈ 5ന് ചിത്രം തിയറ്ററുകളിലെത്തും.