പരീക്ഷയിൽ കിട്ടിയ 'പണി' വാശിയായി; പഠിച്ചു കയറി കോളജിൽ താരം: സാഗർ സൂര്യ അഭിമുഖം
ഉപചാരപൂർവം ഗുണ്ട ജയൻ, കുരുതി, കാപ്പ, കുറി, കാസർഗോൾഡ്, ജനഗണമന, ജോ ആൻഡ് ജോ... സിനിമകളുടെ നിര നീളുന്നു. അതിനൊപ്പം സാഗർ സൂര്യയെന്ന പേരും. തട്ടീം മുട്ടീം പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി വെള്ളിത്തിരയിലേക്കെത്തിയ സാഗർ സൂര്യയുടെ പുതിയ സിനിമാ വിശേഷങ്ങൾ വായിക്കാം. കാത്തിരുന്ന് കിട്ടിയ പണി നടൻ ജോജു
ഉപചാരപൂർവം ഗുണ്ട ജയൻ, കുരുതി, കാപ്പ, കുറി, കാസർഗോൾഡ്, ജനഗണമന, ജോ ആൻഡ് ജോ... സിനിമകളുടെ നിര നീളുന്നു. അതിനൊപ്പം സാഗർ സൂര്യയെന്ന പേരും. തട്ടീം മുട്ടീം പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി വെള്ളിത്തിരയിലേക്കെത്തിയ സാഗർ സൂര്യയുടെ പുതിയ സിനിമാ വിശേഷങ്ങൾ വായിക്കാം. കാത്തിരുന്ന് കിട്ടിയ പണി നടൻ ജോജു
ഉപചാരപൂർവം ഗുണ്ട ജയൻ, കുരുതി, കാപ്പ, കുറി, കാസർഗോൾഡ്, ജനഗണമന, ജോ ആൻഡ് ജോ... സിനിമകളുടെ നിര നീളുന്നു. അതിനൊപ്പം സാഗർ സൂര്യയെന്ന പേരും. തട്ടീം മുട്ടീം പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി വെള്ളിത്തിരയിലേക്കെത്തിയ സാഗർ സൂര്യയുടെ പുതിയ സിനിമാ വിശേഷങ്ങൾ വായിക്കാം. കാത്തിരുന്ന് കിട്ടിയ പണി നടൻ ജോജു
ഉപചാരപൂർവം ഗുണ്ട ജയൻ, കുരുതി, കാപ്പ, കുറി, കാസർഗോൾഡ്, ജനഗണമന, ജോ ആൻഡ് ജോ... സിനിമകളുടെ നിര നീളുന്നു. അതിനൊപ്പം സാഗർ സൂര്യയെന്ന പേരും. തട്ടീം മുട്ടീം പരിപാടിയിലൂടെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി വെള്ളിത്തിരയിലേക്കെത്തിയ സാഗർ സൂര്യയുടെ പുതിയ സിനിമാ വിശേഷങ്ങൾ വായിക്കാം.
കാത്തിരുന്ന് കിട്ടിയ പണി
നടൻ ജോജു ജോർജ് എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പണി. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണു പണിയിലേക്കു ക്ഷണം കിട്ടുന്നത്. എം.റിയാസ് ആദമും സിജോ വടക്കനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അപ്പു പാത്തു പപ്പു, എഡി സ്റ്റുഡിയോസ് എന്നിവരുടെ ബാനറിലാണ് ചിത്രം തിയറ്ററിലെത്തുക. അഭിനയ, അഭയ ഹിരൺമയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, ജുനൈസ് തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. ആക്ഷൻ ത്രില്ലർ സിനിമയാണ് പണി. നാൽപതിലധികം പുതുമുഖങ്ങളുള്ള സിനിമയാണിത്. വിഷ്ണു വിജയ്, സാംസി എന്നിവരാണു സംഗീതം. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും.
അഭിനയമാണ് നല്ലത്
തൃശൂർ ജില്ലയിലെ പുറനാട്ടുകരയിലാണു താമസം. തികച്ചും ഒരു നാട്ടിൻപുറത്തുകാരൻ. അധികമാരോടും സംസാരിക്കാത്ത, ഒതുങ്ങിക്കൂടിയ ഒരാൾ സീരിയലിലോ സിനിമയിലോ എത്തുമെന്ന് ആരും കരുതില്ലല്ലോ. പക്ഷേ, എങ്ങനെയൊക്കെയോ അതു സംഭവിച്ചു. അതു നന്നായെന്നു തോന്നുന്നു. അഭിനയരംഗത്ത് പറയത്തക്ക പാരമ്പര്യമോ മുൻപരിചയങ്ങളോ അവകാശപ്പെടാൻ ഇല്ലാത്ത ഒരാൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും തളർത്തിയില്ല. മുന്നോട്ടു പോകാനുള്ള ഊർജം തന്നതു മാതാപിതാക്കളും സഹോദരനും സുഹൃത്തുക്കളുമായിരുന്നു. പിന്നെ, അച്ഛനെയും അമ്മയെയും അനിയനെയും നന്നായി നോക്കണം, അവർക്ക് ഒരു മെച്ചപ്പെട്ട ജീവിതം കൊടുക്കണം എന്ന ഒരേ ചിന്തയും ലക്ഷ്യവും. അതിന് ഈ മേഖലയിൽ പിടിച്ചുനിന്നേ മതിയാകുമായിരുന്നുള്ളൂ. എൻജിനീയറിങ് അല്ല, അഭിനയമായിരുന്നു എന്റെ വഴി.
ഒരു എൻജിനീയറിങ് ഫ്ലാഷ് ബാക്ക്
ഒരു ബന്ധുവാണ് ജോലി ഉറപ്പ് നൽകി എൻജിനീയറിങ്ങിനു ചേരാൻ നിർബന്ധിച്ചത്. കോയമ്പത്തൂർ എസ്വിഎസ് എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിക്കുമ്പോഴേക്കും ക്ലാസുകൾ മൂന്നു മാസം പിന്നിട്ടിരുന്നു. മലയാളം മീഡിയം വിദ്യാർഥിയായിരുന്നു ഞാൻ. എൻജിനീയറിങ് ക്ലാസുകളാകട്ടെ എല്ലാം ഇംഗ്ലിഷിലും. ക്ലാസുകൾ പലതും നഷ്ടപ്പെട്ടതും പാഠവിഷയങ്ങളോടും ഭാഷയോടും പൊരുത്തപ്പെടാൻ സമയമെടുത്തതും മാർക്കിനെ ബാധിച്ചു. പാതിവഴിയിൽ പഠനം നിർത്തിയാലോ എന്നുവരെ ആലോചിച്ചു. അച്ഛനെ വിളിച്ചുപറഞ്ഞപ്പോൾ ‘പരീക്ഷാഫലം എന്തുമാകട്ടെ, നീ നന്നായി പഠിച്ചാൽ മതി’ എന്നായിരുന്നു നിർദേശം. നന്നായി പഠിച്ചിട്ടും ആദ്യവർഷം ഇംഗ്ലിഷിലൊഴികെ ബാക്കിയെല്ലാ വിഷയങ്ങളിലും തോറ്റു. എന്നെക്കൊണ്ട് എൻജിനീയറിങ് പറ്റില്ലെന്നു കൂട്ടുകാരും ചില അധ്യാപകരും പറഞ്ഞപ്പോൾ വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. പക്ഷേ, ഒരു സുഹൃത്ത് സഹായിക്കാനായി എത്തി. മിഥുനൊപ്പം ചേർന്നു രാപകൽ വ്യത്യാസമില്ലാതെ കഷ്ടപ്പെട്ടു പഠിച്ചു. അങ്ങനെ പിറ്റേ വർഷം എല്ലാ വിഷയങ്ങളിലും പാസായി. പുതുതായി വരുന്ന വിദ്യാർഥികളോടു പിന്നീട് അധ്യാപകർ പറഞ്ഞിരുന്നത് എന്റെ കഥയായിരുന്നു(ചിരിക്കുന്നു).
കിട്ടാത്ത ജോലി അഭിനയത്തിലേക്കുള്ള വാതിൽ
ജോലി കിട്ടണമെങ്കിൽ എംടെക് കൂടി വേണമെന്ന് അതേ ബന്ധു തന്നെ പറഞ്ഞു. എംടെക്കിനുശേഷം മറ്റൊരു കോഴ്സ് കൂടി ചെയ്തുവന്നിട്ടും ഫലം കടുത്ത നിരാശ മാത്രം. എന്റേതൊരു സാധാരണ കുടുംബമാണ്. അവരെ ഇനി നന്നായി നോക്കേണ്ടത് എന്റെ ചുമതലയാണ്. പക്ഷെ കുറേ കാശ് ചിലവാക്കിയിട്ടും ഒന്നും ചെയ്യാൻ കിഴിയുന്നില്ലല്ലോ എന്ന ചിന്ത എന്നെ വിഷാദത്തിലേക്കു തള്ളിവിട്ടു. അതിൽ നിന്നു കരകയറാനാണ് ഒരു ആക്ടിങ് വർക്ഷോപ്പിൽ ചേരുന്നത്. അവിടെവച്ച് അഭിനയം വഴങ്ങുമെന്നും അതെനിക്ക് വലിയ ആത്മ സംതൃപ്തി തരുന്നുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു. ജോലി അന്വേഷിക്കുന്നതിന് ഒപ്പം തന്നെ പിന്നീട് അഭിനയത്തിന്റെ ഒരു അഡ്വാൻസ്ഡ് കോഴ്സിൽ ചേർന്നു.
തട്ടീം മുട്ടീം
ജോലിയെന്ന സ്വപ്നത്തിനൊപ്പം അഭിനയമോഹവും പതിയെ കടന്നുവന്നു. അങ്ങനെയാണ് നാടകങ്ങളിൽ അഭിനയിക്കുന്നത്. ചില ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് ആൽബങ്ങളിലും സിനിമകളിലും ചെറിയ വേഷം ചെയ്തു. അഭിനയം ഗൗരവത്തോടെ കാണാമെന്നിരിക്കെയാണ് ഓസ്ട്രേലിയയിൽ ജോലി ശരിയാകുന്നത്. പക്ഷേ, എന്തോ കാരണങ്ങൾകൊണ്ട് ആ യാത്ര മുടങ്ങി. അതിനിടയിൽ കുറെ ഓഡിഷനുകളിലും മറ്റും ഞാൻ പോയിരുന്നു. അത് മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ പരിപാടിയിൽ അവസരം ലഭിക്കുന്നതിന് കാരണമായി. അമ്മയ്ക്കായിരുന്നു അതിൽ ഏറ്റവും കൂടുതൽ സന്തോഷം.
കുടുംബമാണ് എല്ലാം
അച്ഛൻ സുരേന്ദ്രനും അമ്മ മിനിയും സഹോദരൻ സച്ചിനുമടങ്ങുന്നതാണ് എന്റെ കുടുംബം. എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു പുഞ്ചിരിയോടെ അമ്മ പറയും, ‘എല്ലാം ശരിയാകും മോനെ’. എത്ര വലിയ പ്രശ്നമാണെങ്കിലും എനിക്കപ്പോൾ അത് വളരെ നിസ്സാരമായി തോന്നും. കുറച്ചു വർഷങ്ങൾക്കു മുൻപ് പെട്ടെന്നുണ്ടായ ചില അസുഖങ്ങൾ മൂലം അപ്രതീക്ഷിതമായി അമ്മ ഞങ്ങളെ വിട്ടു പോയി. കുടുംബത്തിന്റെ നെടുംതൂണും പ്രകാശവുമൊക്കെ പെട്ടെന്നങ്ങ് ഇല്ലാതായി. എന്റെ പ്രചോദനവും ധൈര്യവും അവസാന വാക്കും എല്ലാം അമ്മയായിരുന്നു. ആ വേർപാട് എന്നിലുണ്ടാക്കിയ ആഘാതം ചെറുതല്ല.
ഞാനും അനിയനും തമ്മിൽ എട്ടു വയസ്സിന്റെ വ്യത്യാസമുണ്ട്. ഞങ്ങൾ നല്ല സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛനാണ് ഇപ്പോഴത്തെ എന്റെ ലോകം.
അഭിനയ ജീവിതം
ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ പോപ്പുലറായ ഒരു ഹാസ്യ പരമ്പരയുടെ ഭാഗമായി ഓരോ മലയാളികൾക്കും പരിചിതനാകാൻ കഴിഞ്ഞത് വലിയ ഭാഗ്യവും നല്ല തുടക്കവുമായി. ലളിതാമ്മ, മഞ്ജു പിള്ള തുടങ്ങി പ്രഗൽഭരായ അതിലെ മറ്റ് അഭിനേതാക്കളുടെ കൂടെ മനോധർമമനുസരിച്ചുള്ള അഭിനയ രീതി എന്നിലെ നടനെ പരുവപ്പെടുത്തുന്നതിൽ ഒരുപാട് സഹായിച്ചു. പിന്നീട് വന്ന സിനിമകളിലൂടെ മാമുക്കോയ, മുരളീ ഗോപി, പൃഥ്വിരാജ്, സിദ്ധിഖ്, സുരഭി ലക്ഷ്മി അങ്ങനെ അനവധി പ്രഗത്ഭരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞു. അതുപോലെതന്നെ പണിയിലെ കഥാപാത്രത്തിനായുള്ള കഴിഞ്ഞ ഒരുവർഷത്തെ തയ്യാറെടുപ്പുകളും അനുഭവങ്ങളും എന്റെ അഭിനയ ജീവിതത്തിലെ മുതൽക്കൂട്ട് തന്നെയാണ്.
ഒട്ടേറെ നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, അതോടൊപ്പം ഒട്ടേറെ അനുഗ്രഹങ്ങളും എനിക്കു ലഭിച്ചു. നന്ദി മാത്രമേയുള്ളൂ–പ്രേക്ഷകരോടും ജീവിതത്തിനോടും.