ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, ബാദുഷ

ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, ബാദുഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, ബാദുഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതിഹാസ ഗായകൻ ഹരിഹരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രമാണ് ദയാഭാരതി. കഴിഞ്ഞ വാരം പ്രദർശനത്തിനെത്തിയ ചിത്രം കാടിന്റെ മക്കളുടെ ജീവിതസംഘർഷങ്ങളുടെ ഹൃദയസ്പർശിയായ കഥയാണ് പങ്കുവയ്ക്കുന്നത്. നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, ബാദുഷ തുടങ്ങിയവർക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി നിർമാതാവ് ലയൺ ബി. വിജയകുമാർ മനോരമ ഓൺലൈനിൽ. 

പ്രതിസന്ധികളോട് പോരാടി തുടക്കം

ADVERTISEMENT

ശ്രീ തമ്പുരാൻ ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ ഞാൻ നിർമിച്ച ആദ്യത്തെ മലയാള സിനിമയാണ് ‘ദയാഭാരതി’. ചിത്രം തിയേറ്ററുകളിൽ നല്ല റിപ്പോർട്ടുമായി മുന്നേറുന്നു. ഞാൻ ഏറെ ആവേശത്തിലാണ്. കാരണം, സിനിമ പോയിട്ട് സ്വന്തമായി ഒരു ബിസിനസുപോലും തുടങ്ങാൻ കഴിയുന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽനിന്നു വന്ന ആളല്ല ഞാൻ. നെടുമങ്ങാടിനടുത്ത് കാഞ്ഞിരമ്പാറ ആണ് ജന്മദേശം. എന്റെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. അതോടെയുണ്ടായ അരക്ഷിതത്വവും സാമ്പത്തിക അസ്ഥിരതയുംമൂലം 15-ാമത്തെ വയസ്സിൽ ചെൈന്നയിലേക്ക് നാടുവിടേണ്ടിവന്നു. സത്യത്തിൽ ആ മഹാനാഗരമാണെന്നെ വളർത്തിയത്. മാറ്റങ്ങൾ എനിക്ക് തന്നത്. നാലു പതിറ്റാണ്ടായി ഒരു ചെൈന്ന മലയാളിയാണു ഞാനെന്നു പറയാം. ആദ്യകാലങ്ങളിൽ ചെയ്യാത്ത ജോലികളില്ല. പലതരം തൊഴിലിടങ്ങളിൽ പ്രവർത്തിച്ചു. ഹോട്ടൽ ജോലിയും, ലോട്ടറി ബിസനസും ചെയ്തു. 1997-ലാണ് തമ്പുരാൻ ചിട്ടി ഫണ്ട്സ് ആൻഡ് ഫിനാൻസ് തുടങ്ങിയത്. ഇന്ന് കേരളതതിലും ചെൈന്നയിലും പ്രവർത്തിക്കുന്നു. തമ്പുരാൻ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് കീഴിൽ, ഗാർമെന്റ്സ് ഇൻഡസ്ട്രിയും, ഇൻവെസ്റ്റ്മെന്റ്സ് ബിസിനസുമുണ്ട്. ഓരോ കർമ്മമേഖയിലും എത്തപ്പെട്ടത് യാദൃച്ഛികമായിട്ടായിരുന്നു.

സിനിമയിലേക്കുള്ള വരവ്

ADVERTISEMENT

ഒാരോ കർമരംഗത്തും കണ്ടുമുട്ടിയ നല്ല സുഹൃത്തുക്കൾ എന്നിലും, ഞാൻ അവരിലുമർപ്പിച്ച വിശ്വാസവും സത്യസന്ധതയുമാണ് സിനിമയിലേക്ക് എന്നെ എത്തിച്ചത്. സുഹൃത്തായ ചാരങ്ങാട്ട് അശോകനാണ് ‘ദയാഭാരതി’ എന്ന ഈ ചിത്രം തുടങ്ങിവച്ചത്. അതിന്റെ പൂജയ്ക്ക് വിളക്കുകൊളുത്താൻ ചെന്ന അതിഥി മാത്രമായിരുന്നു ആദ്യം ഞാൻ. ഇടയ്ക്കുവച്ച് ഷൂട്ടിങ് സാമ്പത്തിക പ്രശ്നങ്ങളിൽ മുടങ്ങിയപ്പോൾ ഇതിന്റെ നിർമാണം ഏറ്റെടുക്കേണ്ടി വന്നതാണ്. സിനിമ അറിഞ്ഞും പഠിച്ചും നിർമാണക്കമ്പനി തുടങ്ങിയതല്ല എന്നർത്ഥം. പക്ഷേ ഇപ്പോൾ സന്തോഷമുണ്ട്. പലതും പഠിച്ചു. ഒരു സിനിമ ഷൂട്ട് ചെയ്യിച്ചെടുക്കുന്നതിനേക്കാൾ കഷ്ടപ്പാടുണ്ട്, അത് പോസ്റ്റ് പ്രൊഡക്ഷൻ ചെയ്ത് തിയറ്ററുകളിലെത്തിക്കാൻ.

ഒപ്പം നിന്നവർ

ADVERTISEMENT

ഈ സിനിമ റിലീസ് ആകില്ലെന്നു പറഞ്ഞവർ പോലുമുണ്ട്. പക്ഷേ, പ്രൊഡക്‌ഷൻ കൺട്രോളർ അനുക്കുട്ടൻ, മറ്റൊരു സംവിധായക സുഹൃത്തും എഴുത്തുകാരനുമായ സിബി പടിയറ, മാനേജർ രാജേന്ദ്രൻ, വിഷ്ണു എന്നിവർ തന്ന ടീംവർക്കാണ് ഇത് ഇപ്പോൾ തിയറ്ററിലെത്തിക്കാൻ സഹായിച്ചത്. ഒപ്പം, ഒാഡിയോ പാർട്ട്നർഷിപ്പ് റിലീസിനുമുൻപുതന്നെ മനോരമ മ്യൂസിക് എടുത്തതും, മീഡിയ പാർട്ണർ ആയി മനോരമ ഒാൺലൈൻ വന്നതും ആത്മവിശ്വാസം വർധിപ്പിച്ചു. നിശ്ചയിച്ചതിലും കൂടുതൽ ബജറ്റായി. പക്ഷേ എന്തു പ്രശ്നമുണ്ടായാലും തമ്പുരാൻ ഇന്റർനാഷണൽ ഫിലിംസ് മുന്നോട്ടുതന്നെ പോകും. കാരണം എന്റെ സുഹൃത്തുക്കളുടെ പിൻബലം എന്റെ കരുത്താണ്. പ്രത്യേകിച്ച്, ചെൈന്നയിലെ മലയാളി വ്യക്തിത്വങ്ങളും ചലച്ചിത്ര വ്യവസായികൾ കൂടിയുമായ ഗോകുലം ഗോപാലേട്ടൻ, എ.വി. അനൂപ് എന്നിവരുടെ പിന്തണ എടുത്തുപറയേണ്ടതാണ്. വലിയ വലിയ ചിത്രങ്ങൾ മാത്രം ചെയ്യുന്ന അവർ ഇൗ ചിത്രത്തിൽ തിരക്കുകൾക്കിടയിലും വന്ന് അഭിനയിക്കുകപോലും ചെയ്തു. 

ഹരിഹരൻ നൽകിയ പിന്തുണ

അതും യാദൃച്ഛികമായിരുന്നു. ദയാഭാരതിയുടെ തുടക്കത്തിൽ സംഗീത സംവിധായകൻ സ്റ്റിൽജു അർജുനനാണ് ഇൗ സിനിമയിലേക്ക് ഹരിഹരനെ എത്തിക്കുന്നത്. പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി. 50 വർഷത്തെ സംഗീത ജീവിതത്തിനിടെ ഒരു സിനിമയിൽ ഹരിഹരൻ പാട്ടുപാടി, അഭിനയിക്കുന്നത് ആദ്യമായിട്ടായിരിക്കും. മറ്റ് താരങ്ങളിൽ ചിലർപോലും പ്രൊമോഷന് എത്താതിരുന്നിട്ടും ഹരിഹരൻ എത്തി. അതുപോലെതന്നെ നേഹ സക്സേനയും. ചിത്രീകരണത്തിന്റെ തുടക്കത്തിൽ, ഡയറക്ടറും മറ്റും പറഞ്ഞുറപ്പിച്ച തുക പൂർണമായും നൽകിയിട്ടും പ്രൊമോഷനെത്താതിരുന്ന താരങ്ങൾ ഇൗ സിനിമയിലുണ്ട്. അവരോടൊന്നും യാതൊരു പരിഭവവുമില്ല. തമ്പുരാൻ ഇന്റർനാഷനൽ ഫിലിംസ് ഇനിയും മുന്നോട്ട് പുതിയ സിനിമകളുമായി വരും. ദയാഭാരതി പ്രേഷകർ സ്വീകരിച്ചതിൽ സന്തോഷവും നന്ദിയുമുണ്ട്.

English Summary:

Chat with Lion B Vijayakumar Producer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT