ഒരു കരിക്കു കൊണ്ട് മാസ് കാണിച്ച സുനി ഇവിടുണ്ട്; രമേശ് ഗിരിജ അഭിമുഖം
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. കാസ്റ്റിങ് കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രത്തിൽ നായകന്റെ സൗഹൃദ വലയത്തിലുള്ള സുനി
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. കാസ്റ്റിങ് കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രത്തിൽ നായകന്റെ സൗഹൃദ വലയത്തിലുള്ള സുനി
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. കാസ്റ്റിങ് കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രത്തിൽ നായകന്റെ സൗഹൃദ വലയത്തിലുള്ള സുനി
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമയാണ് ‘പണി’. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്. കാസ്റ്റിങ് കൊണ്ട് കൂടി ശ്രദ്ധേയമായ ചിത്രത്തിൽ നായകന്റെ സൗഹൃദ വലയത്തിലുള്ള സുനി എന്ന ഗുണ്ടയെ പ്രേക്ഷകർ പ്രത്യേകം ശ്രദ്ധിച്ചു. സൈക്കിളും ചവിട്ടി ബീഡിയും വലിച്ച് ഭയപ്പെടുത്തുന്ന മൗനത്തോടെ കടന്നുവന്ന ആ കഥാപാത്രം കാണികളുടെ ഉള്ളിൽ ഭീതി നിറച്ചു. ആലുവ യുസി കോളജിൽ പഠിച്ച് കലാലയ രാഷ്ട്രീയത്തിൽ സുപരിചിതനായിരുന്ന രമേശ് ഗിരിജയാണ് പണിയിലെ സുനി ആയി എത്തിയത്. അലിഗഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുന്ന താരം ജോജു ജോർജ് നായകനായ 'പീസ്' എന്ന ചിത്രത്തിൽ സഹ എഴുത്തുകാരനും നടനുമായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിൽ കഴിവ് തെളിയിച്ച രമേശിന്റെ ഇഷ്ടജോലി എഴുത്താണ്. പണിയിൽ സുനിയായി പ്രേക്ഷകരുടെ ഉള്ളിലേക്ക് ഇരച്ചു കയറുമ്പോഴും രമേശ് പറയുന്നത് ജോജു ജോർജ് എന്ന സംവിധായകന് പണി അറിയാം എന്നതിന്റെ തെളിവ് മാത്രമാണ് സുനി എന്നാണ്. സ്വന്തം പണികളുടെ വിശേഷങ്ങളുമായി രമേശ് മനോരമ ഓൺലൈനിലെത്തുന്നു.
ആദ്യം പീസ് പിന്നെ പണി
ഞാൻ അഭിനയിച്ച രണ്ടാമത്തെ സിനിമയാണ് ‘പണി’. ആദ്യം അഭിനയിച്ചത് ജോജു ചേട്ടൻ തന്നെ നായകനായ പീസ് എന്ന ചിത്രത്തിലാണ്. ‘പീസ്’ എന്ന സിനിമയുടെ സഹ എഴുത്തുകാരൻ ആയിരുന്നു ഞാൻ. എന്റെ സുഹൃത്ത് സഫർ സനലും ഞാനും കൂടിയാണ് അതിന്റെ തിരക്കഥ എഴുതുന്നത്. അങ്ങനെ ജോജു ചേട്ടനെ പരിചയമുണ്ട്. അങ്ങനെയാണ് ജോജു ചേട്ടൻ എന്നെ പണിയിലേക്ക് വിളിച്ചത്. ഞാൻ കുറെ ഷോർട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. 2019 ൽ റിലീസ് ചെയ്ത 420 എന്ന ഷോർട് ഫിലിമിൽ ലീഡ് റോൾ ചെയ്തിരുന്നു അത് ലണ്ടനിൽ ഒരു ഫെസ്റ്റിവെലിന് പോയിരുന്നു. അഭിനയം അല്ലായിരുന്നു എന്റെ ലക്‌ഷ്യം. ഞാനും സഫറും കൂടി സ്ക്രിപ്റ്റുകൾ എഴുതുമായിരുന്നു. പക്ഷേ അഭിനയിക്കാൻ അന്ന് വേറെ ആരെയും കിട്ടാത്തതുകൊണ്ടാണ് ഞാൻ അഭിനയിച്ചത്. സഫർ പറഞ്ഞു, ചേട്ടന് അഭിനയിക്കാൻ പറ്റും അങ്ങനെ അവൻ സംവിധാനം ചെയ്ത ഷോർട് ഫിലിമുകളിൽ അഭിനയിപ്പിച്ചു. നാലഞ്ച് ഷോർട് ഫിലിമുകളിൽ അഭിനയിച്ചപ്പോൾ ഒരു ആത്മവിശ്വാസം വന്നു.
ലോഹിതദാസിന്റെ തിരക്കഥയിൽ പിഎച്ച്ഡി
ആലുവ യുസി കോളജിന്റെ അടുത്താണ് എന്റെ വീട്. സ്കൂളിലും കോളജിലും പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിക്കുമായിരുന്നു. ആലുവ യുസി കോളജിലും കാലടി സംസ്‌കൃത കോളജിലുമാണ് പഠിച്ചത്. അവിടെ തിയറ്റർ ഡിപ്പാർട്ടമെന്റ് ഉള്ളതുകൊണ്ട് നാടകത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റിയിൽ പിഎച്ഡി ചെയ്യുമ്പോഴാണ് സിനിമയിലേക്ക് എത്തുന്നത്. ലോഹിത ദാസിന്റെ തിരക്കഥകൾ ആണ് എന്റെ റിസേർച്ചിന്റെ വിഷയം. പീസിന്റെ സ്ക്രിപ്റ്റ് എഴുതുന്ന സമയത് അതിന്റെ സംവിധായകൻ സൻഫീർ ഒരു കഥാപാത്രം ചെയ്തു നോക്കാൻ പറഞ്ഞു അങ്ങനെയാണ് അതിൽ അഭിനയിച്ചത്. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച സിനിമയാണ് അത്. അനിലേട്ടന്റെ മരണം ആ സിനിമയെ ബാധിച്ചു അതുകാരണം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വാള് ഉപയോഗിച്ച് കരിക്ക് വെട്ടുക എളുപ്പമല്ല
പീസ് എന്ന സിനിമയിൽ അത്യാവശ്യം നല്ല ഒരു കഥാപത്രമാണ് ചെയ്തത്. അഭിനയം എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ലെങ്കിലും അഭിനയിച്ചു തുടങ്ങിയപ്പോൾ എനിക്ക് പറ്റും എന്ന് തോന്നുന്നുണ്ട്. പീസ് ഞാൻ കൂടി എഴുതിയ തിരക്കഥ ആയതുകൊണ്ട് അത് ചെയ്യാൻ എളുപ്പമായിരുന്നു. 'പണി'യിലേക്ക് വന്നപ്പോൾ ആ കഥാപാത്രം ചെയ്യാൻ അത്ര എളുപ്പമല്ലായിരുന്നു. സുനി ഒരു ഗുണ്ടയാണ്, പിന്നെ കുറച്ച് ആക്‌ഷൻ ഒക്കെ ഉള്ള കഥാപാത്രമാണ്, അധികം സംസാരിക്കില്ല. എന്റെ സ്വഭാവവുമായി ഒരു ബന്ധവുമില്ല, ഞാൻ എല്ലാവരോടും കളിച്ചു ചിരിച്ച് സംസാരിക്കുന്ന ആളാണ്. ‘പണി’യുടെ ഡയറക്‌ഷൻ ടീമിൽ ഞാനും ഉണ്ടായിരുന്നു. സഫർ പണിയുടെ അസ്സോഷ്യേറ്റ് ആണ്. സ്ക്രിപ്റ്റുമായി ഞങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല അത് മുഴുവൻ ജോജു ചേട്ടന്റെ വർക്ക് ആണ്. കഥാപാത്രം കരിക്ക് വെട്ടുന്ന ഒരു സീൻ ഉണ്ട് എറണാകുളം തൃശൂർ ജില്ലകളിൽ തെങ്ങു കയറുന്ന ആളുകൾ ഉപയോഗിക്കുന്ന വാൾ ആണ് അതിൽ ഉപയോഗിച്ചത്. അത് വച്ച് കരിക്ക് വെട്ടാൻ അത്ര എളുപ്പമല്ല. ജോജു ചേട്ടൻ പറഞ്ഞു ഷൂട്ടിങ് തുടങ്ങുന്നതിനു ഒരുമാസം മുന്നേ തൃശൂർ എത്താൻ. ഈ വാള് തോളത്ത് തൂക്കി സൈക്കിളിൽ കുറച്ച് ദിവസം ഞാൻ പ്രാക്ടീസ് ചെയ്തു. സൈക്കിളിൽ നിന്ന് ഇറങ്ങുമ്പോൾ വാള് തോളത്ത് മുട്ടി മുറിയും. ഞാൻ കുറച്ചു ദിവസം വാള് തൂക്കി നടന്നു പ്രാക്ടീസ് ചെയ്തു.
ജോജു ജോർജിന്റെ സിനിമാ പരിശീലനം മുതൽക്കൂട്ടാണ്
ജോജു ചേട്ടന്റെ സ്കൂൾ ഒരു നല്ല അനുഭവം ആയിരുന്നു. ജോജു ചേട്ടന് എന്താണ് വേണ്ടത് അത് കിട്ടുന്നതുവരെ റീടേക്ക് ചെയ്യിക്കും. ഇനി ഏത് കളരിയിൽ പോയാലും പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരു പരിശീലനം അവിടെ നിന്ന് കിട്ടി. ആ കഥാപാത്രം ചെയ്തത് ഞാനാണെങ്കിലും ആ കഥാപാത്രത്തെ രൂപപ്പെടുത്തി എടുത്തത് ജോജു ചേട്ടൻ തന്നെ ആയിരുന്നു. ‘പണി’യിൽ അഭിനയിച്ച എല്ലാവരുടെയും കഥാപാത്രങ്ങൾ ജോജു ചേട്ടന്റെ സ്വന്തം ഡിസൈൻ ആണ്. ജോജു ചേട്ടന്റെ കളരിയിൽ അഭിനയിക്കുക എളുപ്പമായിരുന്നില്ല. സിനിമ കണ്ടപ്പോൾ എല്ലാവരും പറഞ്ഞത് എന്റേത് ഒരു സർപ്രൈസ് കഥാപാത്രം ആയിരുന്നു എന്നാണ്. എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്. ഇൻഡസ്ട്രിയിൽ ആയാലും പുറത്തുനിന്നായാലും ഇത്രയും പ്രതികരണങ്ങൾ ഞാൻ പ്രതീക്ഷിച്ചില്ല. ഒരുപാടുപേർ വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്.
കലാലയ രാഷ്ട്രീയത്തിൽ സജീവം
ഞാൻ ആലുവ യുസി കോളജിൽ ആണ് പഠിച്ചത്. കോളജിൽ പഠിക്കുമ്പോൾ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അവിടെ ഞാൻ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ആയിരുന്നു. ഇപ്പോഴും അനുഭാവം ഉണ്ട്. പക്ഷേ പിന്നീട് പഠനത്തിൽ തിരക്കായപ്പോൾ പാർട്ടി പ്രവർത്തനം ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല. യുസി കോളജിൽ പഠിക്കുമ്പോൾ ഒരു ചെറിയ പത്രം ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് നടത്തിയിരുന്നു. പിന്നെ യൂണിറ്റ് സെക്രട്ടറി ആകുമ്പോൾ കോളജിൽ എന്ത് കേസ് വന്നാലും നമ്മളെ അതിൽ പിടിച്ചിടും, അങ്ങനെ നാലഞ്ചു കേസ് ഒക്കെ ഉണ്ടായിരുന്നു. പിന്നീടു എല്ലാവരും കൂടി തന്നെ അതൊക്കെ ഒത്തുതീർപ്പാക്കി. സിനിമയിലെ പോലെ ഒരു അടിപിടി ഒന്നും ഉണ്ടാക്കുന്ന ആളോ അക്രമകാരിയോ ആയിരുന്നില്ല ഞാൻ. കഥാപാത്രത്തിന് വേണ്ടി പരിശീലനത്തിലൂടെ പഠിച്ചെടുത്ത കാര്യങ്ങളാണ് സിനിമയിൽ കാണിച്ചത്.
തിരക്കഥാകൃത്ത് ആകണം
പുതിയ ചില തിരക്കഥയുടെ എഴുത്തിലാണ് ഇപ്പോൾ. എഴുത്താണ് എനിക്ക് പ്രധാനം. ഒന്നുരണ്ടു തിരക്കഥകൾ എഴുതി വച്ചിട്ടുണ്ട്. ഞാനും സഫറും ചേർന്ന് ഒരു തിരക്കഥ ജോജു ചേട്ടന് വേണ്ടി എഴുതി വച്ചിട്ടുണ്ട്. അതിന്റെ ചർച്ചകളിലാണ് ഇപ്പോൾ. നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കും, അഭിനയിക്കാനുള്ള ഒരു ആത്മവിശ്വാസം ഇപ്പോൾ കിട്ടുന്നുണ്ട്. സുനിയേയും പണിയെയും ഇഷ്ടപ്പെട്ടവരോട് നന്ദിയുണ്ട്.സിനിമ വളരെ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. എല്ലാവർക്കും നന്ദി.