‘എന്റെ പഴയകാല സിനിമകൾ കാണുമ്പോൾ ചില കറക്‌ഷൻസ് തോന്നാറുണ്ട്’ – സംഗീത മാധവൻ അഭിമുഖം
ഒരു കാലഘട്ടം മുഴുവൻ മലയാള സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടി സംഗീത മാധവന്‍ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. കുഞ്ചാക്കോ ബോബന്റെ ചാവേറിലൂടെ രണ്ടാം വരവ് ശ്രദ്ധേയമാക്കിയ നടിയുടെ പുതിയ ചിത്രം 'ആനന്ദ് ശ്രീബാല'യാണ്. മാറിയ കാലത്തെ സിനിമ വിശേഷങ്ങൾ മനോരമ ഒൺലൈനിനോട് പങ്കുവയ്ക്കുകയാണ് സംഗീത...

ഒരു കാലഘട്ടം മുഴുവൻ മലയാള സിനിമയിലെ നായികാ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടി സംഗീത മാധവന്‍ മലയാളത്തിൽ വീണ്ടും സജീവമാകുകയാണ്. കുഞ്ചാക്കോ ബോബന്റെ ‘ചാവേറി’ലൂടെ രണ്ടാം വരവ് ശ്രദ്ധേയമാക്കിയ നടിയുടെ പുതിയ ചിത്രം 'ആനന്ദ് ശ്രീബാല'യാണ്. മാറിയ കാലത്തെ സിനിമ വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവയ്ക്കുകയാണ് സംഗീത...
∙ ഈ ചിത്രത്തിൽ ഗംഭീര എൻട്രി
ഒരു ഇടവേളയ്ക്കു ശേഷം 2014 ലാണ് ഞാൻ വീണ്ടും സിനിമയിലേക്കു എത്തുന്നത് 'നഗരവാരിധി നടുവിൽ ഞാൻ' ചെയ്തത് ശ്രീനി സാറിനു വേണ്ടിയിട്ടാണ്. അതുകഴിഞ്ഞ് സിനിമയിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ആലോചിക്കാൻ എനിക്ക് തോന്നിയില്ല. നല്ല ക്യാരക്ടേഴ്സ് കിട്ടിയാൽ ചെയ്യണമെന്ന് ഇപ്പോൾ എനിക്ക് ആഗ്രഹമുണ്ട്. ‘ചാവേർ’ ചെയ്തു കഴിഞ്ഞാണ് അങ്ങനെ തോന്നിയത്. ‘പരാക്രമം’ എന്നൊരു സിനിമ കൂടി അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ‘ആനന്ദ് ശ്രീബാല’. ഈ ചിത്രത്തിൽ ഗംഭീര എൻട്രിയായിരിക്കും, കാരണം പൊലീസായാണ് ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പൊലീസ് റൈറ്റർ. അർജുൻ അശോകൻ എന്റെ മകനായാണ് അഭിനയിക്കുന്നത്.
∙ പുതു തലമുറയ്ക്ക് എന്നേക്കാൾ എക്സപീരിയന്‍സ്
ആദ്യം ഞാൻ സിനിമ തുടങ്ങിയത് സീനിയേഴ്സ് ആയിട്ടുള്ള സംവിധായകരുടെ കൂടെയാണ്. ഇപ്പോഴത്തെ ചെറുപ്പക്കാർ വളരെ അറിവുള്ളവരാണ്. പ്രത്യേകിച്ചും ഈ ടീം. വിഷ്ണു വിനയ് പുതിയ ഒരാളായിട്ട് എനിക്ക് തോന്നിയില്ല. എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ധാരണ വിഷ്ണുവിന് ഉണ്ട്. എനിക്കൊപ്പം അഭിനയിച്ച അർജുനും അപർണയുമെല്ലാം എന്നെക്കാൾ ചെറുപ്പമാണ് എന്നു പറഞ്ഞാലും എന്നേക്കാൾ എക്സ്പീരിയൻസ് ഉള്ളവരാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്. ആദ്യ സിനിമകളിൽ റീൽ കാമറയിൽ വർക് ചെയ്യുമ്പോൾ നമ്മൾ ചെയ്തത് കറക്റ്റാണോ തെറ്റാണോ എന്ന് നമുക്കറിയില്ല കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള റിയാക്‌ഷനൊക്കെയാണ് ഡയറക്ടറിൽ നിന്ന് കിട്ടുക. പുതിയ കുട്ടികളുടെ കൂടെ വർക് ചെയ്യുമ്പോൾ വളരെ ഈസി ആയിട്ടാണ് എനിക്കു തോന്നുന്നത്. ഞാനിപ്പോഴും ഇവരിൽ നിന്നൊക്കെ പഠിച്ചു കൊണ്ടിരിക്കുകയാണ്.
∙ സിനിമയിൽ വന്ന മാറ്റം
സിനിമയിൽ കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് ഏറ്റവും കൂടുതൽ ശ്രദ്ധേയമായി തോന്നിയത് ടെക്നിക്കൽ ആണ്. ആദ്യം കുറച്ചു ബുദ്ധിമുട്ട് തോന്നിയെങ്കിലും പതിയെ പതിയെ അതുമായി ചേർന്ന പോകാൻ പറ്റുന്നുണ്ട്. പണ്ട് ഒരു ഷോട്ട് എടുക്കുമ്പോൾ കാമറയുടെ അടുത്ത് ഡയറക്ടർ ഉണ്ടാകും. കുറച്ച് റിഹേഴ്സൽ ചെയ്യും. അതുകഴിഞ്ഞ് ടേക്ക് ആയിരിക്കും. ടേക്ക് ഓക്കെ ആണോ അല്ലയോ എന്ന് അപ്പോൾ തന്നെ ഡയറക്ടർ പറയും. ഇപ്പോൾ അങ്ങനെയല്ല. നമ്മൾ ഒന്ന് പൊസിഷനിൽ നിന്ന ഉടനെ ടേക്ക് ആണ്. എത്ര ടേക്ക് വേണമെങ്കിലും എടുക്കാം. ഡയറക്ടര്‍ കട്ട് എന്നു പറഞ്ഞാൽ പിന്നെ അവിടെ ആരും ഉണ്ടാകില്ല. നമ്മൾ ചെയ്തത് ഓകെ ആണോ അല്ലയോ എന്നറിയാൻ പറ്റില്ല. ഇതൊക്കെ വലിയ മാറ്റങ്ങളാണ്. ഞാൻ നേരത്തെ ചെയ്തതിനും ഇപ്പോഴുള്ള മേയ്ക്കിങ്ങും വളരെ വ്യത്യസ്തമാണ്. ഞാൻ ആ പൊസിഷനിൽ നിന്നും മാറുകയേ ഇല്ല. അല്ലെങ്കിൽ വൺ മോർ എന്നു പറഞ്ഞാൽ നമ്മൾ വീണ്ടും ആ പൊസിഷനിലേക്ക് വരണ്ടേ അതുകൊണ്ട് പണ്ട് എല്ലാ ആൾക്കാരും കട്ട് പറഞ്ഞാല്‍ കുറച്ചു സമയം അവിടെ നിൽക്കും ഓകെ പറഞ്ഞു കഴിഞ്ഞാണ് എല്ലാവരും മാറുന്നത്. ഡയറക്ടർ ഓകെ പറഞ്ഞാൽ എനിക്ക് അതുമതി.
∙ അഭിനയിച്ച പഴയ സിനിമകൾ കാണുമ്പോൾ
എന്റെ പഴയകാല സിനിമകൾ കാണുമ്പോൾ ചില കറക്‌ഷൻസ് തോന്നാറുണ്ട്. അത് അന്നെഴുതിയ കഥകളല്ലേ കാലം മാറുന്നതിനനുസരിച്ചു അതിനി മാറില്ലല്ലോ ഇനി ഒരു ഇരുപത് വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോഴുള്ള സിനിമകളിലും നമുക്ക് മാറ്റങ്ങൾ വേണമെന്നു തോന്നും.