പടയണിയിലെ ബാലതാരം; ഇന്ന് 'നല്ല നടൻ' - ഇന്ദ്രജിത്ത് സുകുമാരൻ അഭിമുഖം
അഭിനയ ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കിയ ഇന്ദ്രജിത്ത് പുതിയ സിനിമയായ ‘ഞാൻ കണ്ടതാ സാറേ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. പുതിയ സിനിമ ഡാർക് ഹ്യൂമർ ത്രില്ലർ സിനിമയാണ് ‘ഞാൻ കണ്ടതാ സാറേ’. പേരു സൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചു പേരുടെ കഥയാണ്. ടാക്സി ഡ്രൈവറുടെ വേഷമാണ് എന്റേത്. അസാധാരണമായ സംഭവത്തിന് ഒരു സാധാരണക്കാരൻ സാക്ഷിയാകുന്നതും അയാൾ പോലും ചിന്തിക്കാത്ത തരത്തിലേക്കു പിന്നീടു സംഭവങ്ങൾ വികസിക്കുന്നതും തമാശയിൽ പൊതിഞ്ഞ്, എന്നാൽ ത്രില്ലറിന്റെ സ്വഭാവം കൈവെടിയാതെ അവതരിപ്പിക്കുന്ന ചിത്രമാണ്. ബൈജു സന്തോഷ്, അനൂപ് മേനോൻ, മെറീന മൈക്കിൾ, അലൻസിയർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. 22നാണ് റിലീസ്. നവാഗതനായ വരുൺ ജി.പണിക്കരാണ് സംവിധായകൻ.

അഭിനയ ജീവിതത്തിൽ 22 വർഷം പൂർത്തിയാക്കിയ ഇന്ദ്രജിത്ത് പുതിയ സിനിമയായ ‘ഞാൻ കണ്ടതാ സാറേ’യുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
പുതിയ സിനിമ
ഡാർക് ഹ്യൂമർ ത്രില്ലർ സിനിമയാണ് ‘ഞാൻ കണ്ടതാ സാറേ’. പേരു സൂചിപ്പിക്കും പോലെ ഒരു കുറ്റകൃത്യത്തിനു സാക്ഷിയാകുന്ന കുറച്ചു പേരുടെ കഥയാണ്. ടാക്സി ഡ്രൈവറുടെ വേഷമാണ് എന്റേത്. അസാധാരണമായ സംഭവത്തിന് ഒരു സാധാരണക്കാരൻ സാക്ഷിയാകുന്നതും അയാൾ പോലും ചിന്തിക്കാത്ത തരത്തിലേക്കു പിന്നീടു സംഭവങ്ങൾ വികസിക്കുന്നതും തമാശയിൽ പൊതിഞ്ഞ്, എന്നാൽ ത്രില്ലറിന്റെ സ്വഭാവം കൈവെടിയാതെ അവതരിപ്പിക്കുന്ന ചിത്രമാണ്. ബൈജു സന്തോഷ്, അനൂപ് മേനോൻ, മെറീന മൈക്കിൾ, അലൻസിയർ തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. 22നാണ് റിലീസ്. നവാഗതനായ വരുൺ ജി.പണിക്കരാണ് സംവിധായകൻ.
22 വർഷത്തെ സിനിമ
പടയണി എന്ന ചിത്രത്തിലാണ് ബാലതാരമായി അഭിനയിച്ചത്. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലേക്കെത്തുന്നത്. ‘അവൻ നല്ല നടനാണ്’ എന്നു മലയാളിയെക്കൊണ്ടു പറയിപ്പിക്കാൻ എളുപ്പമല്ല. എനിക്കതിനു സാധിച്ചു എന്നാണു വിശ്വാസം. അതുതന്നെയാണ് എന്റെ കരിയറിലെ പൊൻതൂവലും.
ഫ്ലെക്സിബിളായ നടൻ
കഥാപാത്രമാകാനുള്ള തയാറെടുപ്പ് കൂടുതലും ചർച്ചകളിലൂടെയാണ്. കഥാപാത്രം എങ്ങനെ നടക്കണം, സംസാരിക്കണം, പെരുമാറണം എന്നു തുടങ്ങി എല്ലാ കാര്യങ്ങളിലും തീരുമാനമുള്ള എഴുത്തുകാരനും സംവിധായകനുമാണ് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്. അവർക്കു വേണ്ടത് എന്തെന്നു മനസ്സിലാക്കി, അതിനനുസരിച്ച് ക്യാമറയ്ക്കു മുന്നിലെത്തുന്ന നടനാകാനാണ് എനിക്കിഷ്ടം. അതു തന്നെയാണ് കഥാപാത്രങ്ങളിലെ വ്യത്യസ്തതയ്ക്കു കാരണവും. ഒരു ഷോട്ടിലോ സീനിലോ മാറ്റം വരുത്താമെന്നു നമുക്കു തോന്നുന്ന കാര്യങ്ങൾ എഴുത്തുകാരനോടും സംവിധായകനോടും പറയാറുണ്ട്. പക്ഷേ, അവസാന വാക്ക് അവരുടേതാണ്.
സിനിമയിലെ സ്വപ്‌നങ്ങൾ
ഞാൻ പഠിച്ചിറങ്ങുന്ന സമയത്ത് ആകെ രണ്ട് വഴികളേയുള്ളൂ. ഒന്നുകിൽ ഡോക്ടറാകുക. അല്ലെങ്കിൽ എൻജിനീയറാവുക. എനിക്ക് ഫിസിക്സും ഗണിതവുമെല്ലാം ഇഷ്ടമായിരുന്നു. അങ്ങനെ എൻജിനീയറിങ് പഠിച്ചു. ഒരു വർഷത്തോളം ചെന്നൈയിൽ ജോലി ചെയ്തു. ഇപ്പോൾ തോന്നാറുണ്ട്, എന്തിനാണ് നാലു വർഷം എൻജിനീയറിങ് പഠിക്കാൻ കളഞ്ഞതെന്ന്. ഇന്നത്തെപ്പോലെ അന്ന് അവസരങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ മറ്റെന്തെങ്കിലും പഠിക്കുമായിരുന്നു. സിനിമയെക്കുറിച്ചുതന്നെ പഠിക്കുമായിരുന്നു.
സംവിധാനം, നിർമാണം ഇതെല്ലാമാണ് സിനിമയിലെ സ്വപ്നങ്ങൾ. മൾട്ടി ടാസ്കിങ് ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ. അതുകൊണ്ട് ഇപ്പോൾ ശ്രദ്ധിക്കുന്നത് അഭിനയത്തിൽ മാത്രമാണ്. സമയമെടുത്ത് ഓരോ മേഖലയിലേക്കുമെത്തും.
പുതിയ പ്രോജക്ടുകൾ
അനുരാഗ് കശ്യപിന്റെ പുതിയ ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു. അനശ്വര രാജനൊപ്പമുള്ള മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലേഴ്സ്, കാലന്റെ തങ്കക്കുടം, ധീരം എന്നിവയാണു പുതിയ ചിത്രങ്ങൾ. എംപുരാന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. അതിനായി ഞാൻ ഇപ്പോൾ മുംബൈയിലാണ്. ഓരോ ഷോട്ടും എപ്രകാരമായിരിക്കണമെന്നു വ്യക്തമായ കാഴ്ചപ്പാടുള്ള സംവിധായകനാണ് പൃഥ്വിരാജ്. മലയാള സിനിമ കണ്ടിട്ടുള്ളതിൽവച്ച് വലിയൊരു പ്രോജക്ട് കൂടിയാണിത്. വിദേശ ലൊക്കേഷനുകളിലടക്കം ഒട്ടേറെ സ്ഥലത്ത് ഷൂട്ടിങ്ങുണ്ടായിരുന്നു. സിനിമയുടെ സാങ്കേതിക വശങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടാണ് എംപുരാൻ തിയറ്ററിലെത്തുക.