എല്ലാവരും വേട്ടയാടിയപ്പോൾ കരുതലായവൾ; വിവാഹക്കാര്യം രഹസ്യമാക്കിയത് ആരെയും പേടിച്ചിട്ടല്ല: ഷിയാസ് കരീം അഭിമുഖം
ജീവിതത്തിലേക്ക് കൂട്ടിനായി പ്രിയപ്പെട്ട ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും ഇൻഫ്ളുവന്സറുമായ ഷിയാസ് കരീം. ഈ നവംബർ 25നാണ് ഷിയാസും ദീർഘനാളത്തെ കൂട്ടുകാരിയുമായ ദർഫയുമൊത്തുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഷിയാസ് സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആരെയും പേടിച്ചിട്ടല്ല വിവാഹകാര്യം ഇത്രയും നാൾ രഹസ്യമാക്കിവച്ചതെന്ന് ഷിയാസ് കരീം പറയുന്നു. വിവാഹവിശേഷങ്ങളുമായി ഷിയാസ് കരീം മനോരമ ഓൺലൈനിൽ. ദർഫ അഥവാ പ്രകാശം പരത്തുന്ന പെൺകുട്ടി ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ സമയത്തുതന്നെ എനിക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്നു പക്ഷേ, ദർഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന് എനിക്ക് തോന്നിയതുകൊണ്ട് ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ, ഞങ്ങൾ നല്ല കൂട്ടുകാരായി തുടർന്നിരുന്നു. അവളുടെ ഉമ്മ എനിക്ക് ആ കാലം മുതൽ തന്നെ എന്റെ സ്വന്തം ഉമ്മയെ പോലെയാണ്. ഏതൊരു വിഷമത്തിലും ഞാൻ ദർഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവർ ആയിരുന്നു എന്റെ ആശ്വാസം.

ജീവിതത്തിലേക്ക് കൂട്ടിനായി പ്രിയപ്പെട്ട ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും ഇൻഫ്ളുവന്സറുമായ ഷിയാസ് കരീം. ഈ നവംബർ 25നാണ് ഷിയാസും ദീർഘനാളത്തെ കൂട്ടുകാരിയുമായ ദർഫയുമൊത്തുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഷിയാസ് സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആരെയും പേടിച്ചിട്ടല്ല വിവാഹകാര്യം ഇത്രയും നാൾ രഹസ്യമാക്കിവച്ചതെന്ന് ഷിയാസ് കരീം പറയുന്നു. വിവാഹവിശേഷങ്ങളുമായി ഷിയാസ് കരീം മനോരമ ഓൺലൈനിൽ.
ദർഫ അഥവാ പ്രകാശം പരത്തുന്ന പെൺകുട്ടി
ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ സമയത്തുതന്നെ എനിക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്നു പക്ഷേ, ദർഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന് എനിക്ക് തോന്നിയതുകൊണ്ട് ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ, ഞങ്ങൾ നല്ല കൂട്ടുകാരായി തുടർന്നിരുന്നു. അവളുടെ ഉമ്മ എനിക്ക് ആ കാലം മുതൽ തന്നെ എന്റെ സ്വന്തം ഉമ്മയെ പോലെയാണ്. ഏതൊരു വിഷമത്തിലും ഞാൻ ദർഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവർ ആയിരുന്നു എന്റെ ആശ്വാസം.
ഞാൻ ഒരുപാടു പ്രശ്നത്തിലൂടെ കടന്നുപോയ കാലത്ത് ദർഫയുമായി സംസാരിക്കുമായിരുന്നു. അവൾ തന്ന കരുതലായിരുന്നു എന്റെ ശക്തി. കഴിഞ്ഞ റംസാൻ മാസമാണ് ഞങ്ങൾ കൂടുതൽ അടുത്തത്. അവളുടെ വിഷമം എന്നോടും, എന്റെ വിഷമം അവളോടും പറഞ്ഞിരിക്കുന്ന സമയത്താണ് 'എന്നാൽ നമുക്ക് ഒരുമിച്ച് ജീവിച്ചാലോ' എന്ന ചോദ്യം ഞങ്ങൾക്കിടയിൽ ഉണ്ടാകുന്നത്. പിന്നീട് വീട്ടിൽ പറഞ്ഞപ്പോൾ ഇരു കൂട്ടർക്കും വലിയ സന്തോഷമായി. ദർഫ അബുദാബിയിലാണ്. എമിറേറ്റ്സ് എൻബിഡിയിലാണ് ജോലി. അവർ കുടുംബമായി അവിടെയാണ് താമസം.
വിവാഹശേഷം
നവംബർ 25നാണു വിവാഹം. പെരുമ്പാവൂരുള്ള ഓഡിറ്റോറിയമാണ് വേദി. ഒരുപാടു പേരെ ക്ഷണിച്ചിട്ടുണ്ട്. വലിയ കല്യാണമായിരിക്കും. വിവാഹശേഷം ഞങ്ങൾ ഗൾഫിലേക്ക്പോകും. ബിസിനസിന്റെ ഭാഗമായി ഞാൻ എപ്പോഴും ഗൾഫിലാണ്. ജിം തുടങ്ങിയത് നന്നായി പോകുന്നു. ഇപ്പോൾ കൂടുതൽ ബിസിനസ് പ്ലാനുകൾ ഉണ്ട്. എല്ലാം നന്നായി നടക്കും എന്നാണ് പ്രതീക്ഷ. ദർഫയുടെ ജോലി അബുദാബിയിലായതുകൊണ്ട് ഞാനും ഇനി കൂടുതൽ സമയം അവിടെയായിരിക്കും. ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷവും സമാധാനവുമാണ് ഇപ്പോൾ തോന്നുന്നത്.
ഇപ്പോൾ വഴിയിൽ വെളിച്ചമുണ്ട്
ജീവിതത്തിൽ വളരെ ഉയർന്നു പറന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അനാവശ്യ വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായത്. അന്ന് ഞാൻ തളർന്നുപോയി. ചെയ്യാത്ത തെറ്റിനു കുറ്റക്കാരനെപ്പോലെ നിൽക്കേണ്ടി വരുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്റെ ഉമ്മയും കുടുംബവുമെല്ലാം ടിവിയും ഫോണുമെല്ലാം നോക്കുമ്പോൾ, ഞാൻ ഒരു സ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്തയല്ലേ കാണുന്നത്. അതാണ് എനിക്ക് കൂടുതൽ സങ്കടമുണ്ടാക്കിയത്. ആ പരാതി പറഞ്ഞ സ്ത്രീ എന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ ആങ്ങളയാണെന്നു കള്ളം പറഞ്ഞാണ് എനിക്ക് പരിചയപ്പെടുത്തിയത്. ഞാൻ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് ആ ബന്ധം വഷളായത്. മുൻപ് കാമുകിയായിരുന്ന ആൾ, ബന്ധം അവസാനിപ്പിച്ചപ്പോൾ കുടുക്കാൻ നോക്കിയതാണെന്നു എന്നോട് അടുപ്പമുള്ളവർക്കൊക്കെ മനസ്സിലായി. അവർ എന്നെ പേടിപ്പിച്ച് പണം തട്ടാനായിരുന്നു ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് കേസ് കൊടുത്തത്. ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞതിൽ സന്തോഷമുണ്ട്.
അന്ന് ചില മാധ്യമങ്ങൾ സത്യം അറിയാതെ എന്നെ വേട്ടയാടി. ഒരുപാടു സ്നേഹം ഉണ്ടായിരുന്നു എന്ന് ഞാൻ കരുതിയിരുന്നവരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. തെളിഞ്ഞു കത്തുന്ന വഴിവിളക്കുകളുള്ള പാതയിലൂടെ നടക്കുമ്പോൾ പെട്ടെന്ന് അതെല്ലാം കെട്ടുപോയതുപോലുള്ള അവസ്ഥയായിരുന്നു അത്. ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തു വന്നപ്പോൾ ഒരുപാടു പേർ വിളിക്കുന്നു. ഏതോ ഒരു പഞ്ചായത്തിലെ ഏതോ ഒരു ഷിയാസ് കരീമായിരുന്നെങ്കിൽ ആരും ശ്രദ്ധിക്കുക പോലും ഇല്ലല്ലോ. അതുകൊണ്ട് എനിക്ക് എന്റെ യാത്രയിൽ ആത്മവിശ്വാസമുണ്ട്.
ആരെയും പേടിയില്ല
വിവാഹക്കാര്യം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടാണെന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്. ആരെയും പേടിയില്ല എനിക്ക്. സാധാരണ ആളുകളൊക്കെ കല്യാണത്തിന്റെ ഒരു ആഴ്ച മുൻപല്ലേ സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളുമൊക്കെ പുറത്തുവിടുക. അത്രയേ ഞാനും ചെയ്തുള്ളു. പിന്നെ എനിക്കും ദർഫയ്ക്കും മുൻപ് നിശ്ചയിച്ച കല്യാണം മുടങ്ങിയ ചരിത്രമുണ്ട്. അപ്പോൾ വീട്ടുകാരും ഞങ്ങളും ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹത്തിനോട് അടുപ്പിച്ച് വിവരം എല്ലാവരെയും അറിയിക്കാം എന്നത്.