വലിയ സിനിമകൾ ലഭിക്കണമെങ്കിൽ കൂടെ കിടക്കണം: പായൽ ഘോഷിന്റെ വെളിപ്പെടുത്തൽ
കാസ്റ്റിങ് കൗച്ചിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി നടി പായല്‍ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയാറായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായല്‍ പറയുന്നത്. ‘‘വിത്ത് ദ ഫയര്‍ ഓഫ് ലവ്: റെഡ്’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള പോസ്റ്റിലാണ്

കാസ്റ്റിങ് കൗച്ചിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി നടി പായല്‍ ഘോഷ്. ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയാറായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പായല്‍ പറയുന്നത്. ‘‘വിത്ത് ദ ഫയര്‍ ഓഫ് ലവ്: റെഡ്’ എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള പോസ്റ്റിലാണ് നടിയുടെ തുറന്നു പറച്ചില്‍. ‘‘എന്റെ കരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും ‘വിത്ത് ദ ഫയര്‍ ഓഫ് ലവ്: റെഡ്’. ഞാന്‍ ആരുടെയെങ്കിലും കൂടെ കിടക്കാന്‍ തയാറായിരുന്നെങ്കില്‍ ഇന്ന് എനിക്ക് 30-ാമത്തെ സിനിമ പൂര്‍ത്തിയാക്കാമായിരുന്നു.”–പായൽ വെളിപ്പെടുത്തി.
വലിയ സിനിമകള്‍ ലഭിക്കണമെങ്കില്‍ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല എന്നായിരുന്നു ഈ പോസ്റ്റിനു നൽകിയ അടിക്കുറിപ്പ്. ബോളിവുഡ് സംവിധായകരെക്കുറിച്ചാണോ ഈ പോസ്റ്റ് എന്ന് ചോദിച്ച് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. പോസ്റ്റ് വൈറലായതോടെ പെട്ടെന്ന് തന്നെ താരം ഇത് പിന്‍വലിക്കുകയും ചെയ്തു. നേരത്തെ അനുരാഗ് കശ്യപിനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി രംഗത്തെത്തിയ നടിയാണ് പായൽ ഘോഷ്.
2013ല്‍ മുംബൈയിലെ വെര്‍സോവയിലെ യാരി റോഡിന് സമീപമുള്ള ഒരിടത്ത് വച്ച് ഒരു ബോളിവുഡ് സംവിധായകന്‍ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം. 2020ല്‍ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് അനുരാഗ് കശ്യപിന്റെ മൊഴി എടുക്കുകയും സംവിധായകൻ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.