‘ജീവിതത്തില്‍ ഒരാള്‍ മാത്രമേ ആ ചോദ്യം ചോദിച്ചിട്ടുള്ളൂ, അവളെ ഞാന്‍ വിവാഹവും ചെയ്തു’...നസ്രിയയുമായുള്ള വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫഹദ് ഓർത്തെടുത്തതാണ്. എന്തായിരിക്കും നസ്രിയ ചോദിച്ച ആ ചോദ്യം. ആരാധകർക്കും ഇതുകേട്ടപ്പോൾ ആകാംക്ഷ. ആ ഉത്തരവും ഫഹദ് തന്നെ പറയുന്നു.
‘ബാംഗ്ലൂർ ഡേയ്സ് ഷൂട്ട് നടക്കുന്നു. അകത്തെ മുറിയിൽ ഞാനും നസ്രിയയും മാത്രം. പെട്ടെന്നു നസ്രിയ അടുത്തുവന്നു ചോദിച്ചു: ‘എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ? ബാക്കിയുള്ള ലൈഫിൽ ഞാൻ തന്നെ നന്നായി നോക്കുമെന്നു പ്രോമിസ് ചെയ്യാം’. എന്നോട് ആദ്യമായാണ് ഒരാൾ അങ്ങനെ ചോദിക്കുന്നത്. അയാളെയാണു ഞാൻ കല്യാണം കഴിച്ചത്.’
താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ നസ്രിയ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സിലേക്ക് ഇടം നേടിയത്. സിനിമാ കുടുംബത്തില്‍ നിന്നും എത്തിയ ഫഹദും പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. ഇരുവരും വിവാഹതിരാവുന്നുവെന്ന ആരാധകരെയും ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു.
2014 ഓഗസ്‌റ്റ് 21നാണ് ഇരുവരും വിവാഹിതരായത്. സംവിധായകന്‍ ഫാസില്‍-റോസീന ദമ്പതികളുടെ മകനാണ് ഫഹദ്. നാസിമുദ്ദീന്‍ബീഗം-ബീന ദമ്പതികളുടെ മകളാണ് നസ്‌റിയ.