ചടങ്ങ് ആഘോഷമാക്കാൻ കൂട്ടുകാരും; ധ്യാനിന്റെ വിവാഹചിത്രങ്ങൾ കാണാം

ചിത്രങ്ങള്‍– അര്‍ജുന്‍ തോമസ്, ടുസ്ഡേ ലൈറ്റ്സ്

ധ്യാൻ ശ്രീനിവാസന്റെ വിവാഹവിഡിയോ ടീസർ പുറത്തിറങ്ങി.  കഴിഞ്ഞ ദിവസം കണ്ണൂരിൽവച്ചായിരുന്നു ധ്യാൻ ശ്രീനിവാസന്റെയും അർപ്പിത സെബാസ്റ്റ്യന്റെയും വിവാഹം. 

കണ്ണൂർ വാസവ ക്ലിഫ് ഹൗസിൽ ഏപ്രിൽ ഏഴിന് രാവിലെ 11.45നും 12.15നും ഇടയിലായിരുന്നു മുഹൂർത്തം. ധ്യാനിന്റെ ജ്യേഷ്ഠനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ഗാനാലാപനത്തോടെയാണു വിവാഹച്ചടങ്ങ് ആരംഭിച്ചത്. 

ചിത്രങ്ങള്‍– അര്‍ജുന്‍ തോമസ്, ടുസ്ഡേ ലൈറ്റ്സ്

താലികെട്ടിനു ശേഷം പുഷ്പഹാരം കൈമാറിയതോടെ അഞ്ചു മിനിട്ട് കൊണ്ടു വിവാഹച്ചടങ്ങു പൂർത്തിയായി. ശ്രീനിവാസനും ഭാര്യ വിമലയും ജൈവകൃഷിയിലൂടെ വിളയിച്ചെടുത്ത അരിയും പച്ചക്കറികളുമായിട്ടായിരുന്നു വേറിട്ട വിവാഹസദ്യ. 

ചിത്രങ്ങള്‍– അര്‍ജുന്‍ തോമസ്, ടുസ്ഡേ ലൈറ്റ്സ്

തവിടു കളയാത്ത കുത്തരിച്ചോറും ചക്കവിഭവങ്ങളും. കൂട്ടുകറിയും അവിയലും സാമ്പാറും തരാതരം. സ്പെഷലായി വരിക്കച്ചക്കപ്പഴവും ഗോതമ്പു പായസവും. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തു നിന്നുള്ള ഒട്ടേറെപ്പേർ ചടങ്ങിൽ പങ്കെടുത്തു.സിനിമാ സുഹൃത്തുക്കള്‍ക്കായി  ഏപ്രില്‍ 10 ന് എറണാകുളത്ത് വച്ച് വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്.