നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ സല്‍ക്കാരം കഴിഞ്ഞദിവസം നടന്നു. എറണാകുളം ഗോകുലം പാര്‍ക്കിലാണ് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം ഒരുക്കിയത്.
മമ്മൂട്ടിയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഏപ്രില്‍ ഏഴിന് കണ്ണൂരിൽവച്ചായിരുന്നു വിവാഹം. ടെക്‌നോപാര്‍ക്കിലെ ഉദ്യോഗസ്ഥയും കോട്ടയം പാലാ സ്വദേശിനിയുമായ അര്‍പിത സെബാസ്റ്റ്യനാണ് വധു.