എനിക്കൊന്നേ നമ്മുെട പെണ്‍കുട്ടികളോടു പറയാനുള്ളൂ. ചതിക്കുഴികളില്‍ െപടുമ്പോള്‍ നിങ്ങള്‍ തളരരുത്, പതറരുത്, കൂടുതല്‍ ജാഗരൂകരാകണം.’’ എന്തായിരുന്നു യഥാർഥത്തിൽ അന്നു സംഭവിച്ചത്? കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളുടെ കൂടുതൽ െവളിപ്പെടുത്തലുകളുമായി ഭാവന.
‘അവിചാരിതമായ സാഹചര്യങ്ങളില്‍ ഏതു െപണ്‍കുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു െെകവിടരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാന്‍ എങ്ങനെ േനരിട്ടു എന്നു പറയുന്നതു ഒരുപാടു പെണ്‍കുട്ടികള്‍ക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു െകാണ്ടു പറയാം.
തൃശൂരിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്കു ഞാന്‍ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാവുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വർഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എെന്‍റ െെഡ്രവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു േപര്‍ പിന്‍സീറ്റില്‍ എന്‍റെ ഇരുവശവുമായി കയറി. എന്‍റെ െെകയില്‍ ബലമായി പിടിച്ചു. മൊെെബല്‍േഫാണ്‍ പിടിച്ചു വാങ്ങി.
ഒരു പരിചയവും ഇല്ലാത്ത ആൾക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാൻ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാൻ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാൻ യാഥാർഥ്യബോധം വീണ്ടെടുത്തത്.
കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാന്‍ പയ്യെപ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്‍റെ നമ്പര്‍ ഞാന്‍ േനാക്കി മനസ്സില്‍ ഉരുവിട്ട് കാണാതെ പഠിക്കാന്‍ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുെട ഒാരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാര്‍ നിര്‍ത്തുന്നത് എവിടെയാണന്നു തിരിച്ചറിയാന്‍ ചുറ്റുമുള്ള െെസന്‍ബോര്‍ഡുകളും മറ്റു കാര്യങ്ങളും േനാക്കി മനസ്സില്‍ ഉറപ്പിച്ചു. ഒപ്പമുള്ളവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാന്‍ ഇതൊക്കെ െചയ്തത്.
ഇതിനിടയിൽ പ്രധാനവില്ലനും കാറിൽ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയിൽ പോയപ്പോൾ എയർപോർട്ടിൽ എന്നെ വിളിക്കാൻ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറിൽവച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാെണന്നും പറയുന്നത്. ഞങ്ങൾക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീൽ ഒക്കെ അവർ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു.
വിഡിയോ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഒരു ഫ്ലാറ്റിൽ കൊണ്ടുപോകും. അവിടെ അഞ്ചുപേർ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയിൽ പകർത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല.
ഇതിനിടെ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങൾ ആ വണ്ടിക്കുള്ളിൽ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.
വനിതയ്ക്ക് നല്‍കിയ എക്സ്ക്ലൂസീവ് അഭിമുഖത്തിന്റെ പൂര്‍ണ ഭാഗം ഈ ലക്കം വനിതയില്‍ വായിക്കൂ