അച്ഛന്റെ മരണം എന്റെ ജീവിതത്തെ മാറ്റിമറിച്ചു. 58 വയസുള്ളപ്പോഴാണ് മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഒരു രാത്രി അച്ഛൻ കിടക്കുന്നതും പിറ്റേന്ന് രാവിലെ ബോധരഹിതനാകുന്നതും ഒന്നും നമുക്ക്് ചിന്തിക്കാൻ പറ്റില്ല. ഇപ്പോൾ ആശുപത്രിയിൽ നിന്ന് തിരിച്ചു വരും എന്നു കരുതിയിരിക്കുമ്പോൾ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അച്ഛന്റെ മരണവാർത്ത അറിയുന്നു. ഇത് ശരിക്കും തലയ്ക്ക് അടിയേറ്റ പോലയായിരുന്നു. അതിനുമുമ്പ് വരെ കുട്ടിക്കളിപോലെയായിരുന്നു ജീവിതം. അതിനുശേഷം ജീവിതം മാറി മറിഞ്ഞു. ഉത്തരവാദിത്വങ്ങൾ കൂടി. ഇൗമാസം അച്ഛൻ മരിച്ചിട്ട് രണ്ടു വർഷമാകും.
Passionate towards Life,Cinema,Interview with Actress Bhavana | Manorama News
അച്ഛൻ മരിക്കുന്നതിന് ഒരുമാസം മുമ്പാണ് വരൻ നവീന്റെ കുടുംബം എന്റെ വീട്ടിൽ വന്ന് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നതും വിവാഹം ഉറപ്പിക്കുന്നതും. അത്രയെങ്കിലും അച്ഛനുള്ള സമയത്ത് ചെയ്യാൻ സാധിച്ചല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്. അച്ഛന്റെ മരണശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് വന്ന തണലാണ് നവീനെന്ന് വേണമെങ്കിൽ പറയാം. ഒരുപക്ഷേ എന്റെ അമ്മയ്ക്കും ചേട്ടനുമൊക്കെ എന്നേക്കാളും ഇഷ്ടം നവീനോടായിരിക്കും.
ജനുവരിയിലാണ് വിവാഹം. കഴിഞ്ഞ ആറുവർഷമായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഹൈദരാബാദ് സ്വദേശിയാണ് നവീൻ. സിനിമാ നിർമാതാവാണ്. എന്റെ മൂന്നാമത്തെ തെലുങ്ക് സിനിമയുടെ പ്രൊഡ്യൂസറായിരുന്നു. ആദ്യമൊക്കെ സിനിമയുടെ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിരുന്നത്. പിന്നെ ചാറ്റ് ചെയ്യുമായിരുന്നു. എന്റെ അമ്മയ്ക്ക് നവീനെ നന്നായി അറിയുമായിരുന്നു. സിനിമയിൽ നിന്നൊരാളായിക്കാണം എനിക്കു കൂട്ടായി വേണ്ടതെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. കാരണം, പുറത്തുള്ളവർ സിനിമയെ നോക്കിക്കാണുന്നതിലും നന്നായി സിനിമയിലുള്ളവർക്ക് അത് മനസിലാക്കാൻ കഴിയും, ഭാവന മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.