പൃഥ്വിയോട് ബഹുമാനംമലയാള സിനിമയില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി ഭാവന. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഭാവനയുടെ തുറന്നുപറച്ചില്‍ . അച്ഛന്‍റെ മരണം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി. പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന പ്രതികരിച്ചു.
സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്നും നായകന്മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യതയും നായികമാര്‍ക്കില്ലെന്നും ഭാവന പ്രതികരിച്ചു. നായികയുടെ സ്ഥാനം രണ്ടാമതാണെന്നും നായിക അത്യാവശ്യമല്ലെന്നതാണ് പരമാര്‍ഥമെന്നും ഭാവന പറഞ്ഞു. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന മനസ്സുതുറന്നു.
Passionate towards Life,Cinema,Interview with Actress Bhavana | Manorama News
വിജയമോ പരാജയമോ നായികയുടെ കാര്യത്തിൽ പ്രതിഫലിക്കാറില്ല. മോഹൻലാലിനെ പോലെ ഒരു നായകനെ വച്ച് എടുക്കുന്ന സിനിമയിൽ മാർക്കറ്റിങ്ങിന് നായിക ആരാണ് എന്നുളളത് വലിയ കാര്യമല്ല. എച്ചുകെട്ടൽ മലയാള സിനിമയിൽ കുറഞ്ഞിട്ടുണ്ട്. സിനിമ കൂറെകൂടി റിയലിസ്റ്റിക് ആകുന്നുണ്ടെന്നും ഭാവന പറഞ്ഞു.
പൃഥ്വിരാജ് നല്ല സുഹൃത്താണെന്നും പൃഥ്വിയോട് ബഹുമാനം മാത്രമാണെന്നും വിവാഹംകഴിഞ്ഞാലും താന്‍ സിനിമയില്‍ തുടരുമെന്നും ഭാവന വ്യക്തമാക്കി. പതിനഞ്ചാംവയസില്‍ സിനിമയില്‍ എത്തിയതാണെന്നും സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്‍റെ വരനെന്നും പ്രേക്ഷകരോട് എല്ലാത്തിനും നന്ദിയുണ്ടെന്നും ഭാവന വ്യക്തമാക്കി.