നടന്‍ ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്റെ വിവാഹവിഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയം, വിവാഹം, വിവാഹസത്കാരം എന്നിവ കോർത്തിണക്കിയ വിഡിയോയ്ക്ക് പിന്നിൽ ടുസ്ഡേ ലൈറ്റ്സ് ആണ്.
ഏപ്രില്‍ ഏഴിന് കണ്ണൂരിൽവച്ചായിരുന്നു ധ്യാനിന്റെയും അർപിതയുടെയും വിവാഹം. എറണാകുളം ഗോകുലം പാര്‍ക്കിലാണ് സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സത്ക്കാരം ഒരുക്കിയത്. മമ്മൂട്ടിയുള്‍പ്പെടെ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.