ഒരാളെ പോലെ ഒമ്പത് പേരുണ്ടാകുമെന്നാണ് പറയുക. നമ്മുടെ ജീവിതത്തിലോ സുഹൃത്തുക്കൾക്കിടയിലോ സാമ്യമുളളവരെ കണ്ടെന്നുംവരാം. സെലിബ്രിറ്റീസിന്റെ ഇടയിലും അങ്ങനെ തന്നെ. മുമ്പ് ഖത്തറിൽ നിന്നും ദുൽക്കറിന്റെ മുഖത്തോട് സാമ്യമുള്ളയാളെ സോഷ്യൽമീഡിയയിലൂടെ കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ വീണ്ടുമൊരു അപരൻ. അതും മലപ്പുറത്തു നിന്ന്. കൂളിങ് ഗ്ലാസ് വച്ചാൽ അൻഷാദ് തനി ദുൽക്കർ തന്നെ. അൻഷാദ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകളും അങ്ങനെ തന്നെ.
എന്തായാലും അൻഷാദിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തംരഗമായി കഴിഞ്ഞു. കൂട്ടുകാർക്കിടയിലും അൻഷാദ് സെലിബ്രിറ്റിയായി മാറിയെന്ന് പറയാം.
നേരത്തെ മലപ്പുറത്തുള്ള സൂരജ് എന്ന പൃഥ്വിരാജ് ആരാധകന്‍ പൃഥ്വിയുടെ അപരനായി സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടിരുന്നു.