62ാമത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട സിനിമകള്‍ക്കായുള്ള അവാർഡുകളാണ് പ്രഖ്യാപിച്ചത്. നിവിന്‍ പോളിയാണ് മലയാളത്തിലെ മികച്ച നടന്‍. (ചിത്രം ആക്ഷൻ ഹീറോ ബിജു) നയന്‍താരയാണ് (ചിത്രം പുതിയ നിയമം) നടി. മികച്ച സഹനടനായി വിനായകനും (കമ്മട്ടിപ്പാടം), സഹനടിയായി ആശാ ശരത്തും (അനുരാഗ കരിക്കിന്‍വെള്ളം) തിരഞ്ഞെടുക്കപ്പെട്ടു.
മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാളസിനിമ. മൂന്ന് അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കി. മികച്ച സിനിമ, സംവിധാനം, സംഗീതം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ഹൈദരാബാദ് ആയിരുന്നു പുരസ്കാര വിതരണം. കലി, കമ്മട്ടിപ്പാടം എന്നീ സിനിമകളിലെ പ്രകടനത്തിന് ക്രിട്ടിക്‌സ് ബെസ്റ്റ് ആക്ടര്‍ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കി . മികച്ച ഗായിക- ചിന്‍മയി ( ഊഞ്ഞാല്‍ ആടി- ആക്ഷന്‍ ഹീറോ ബിജു) മികച്ച ഗായകന്‍- എംജി ശ്രീകുമാര്‍ (ചിന്നമ്മ- ഒപ്പം).
മാധവനാണ് തമിഴിലെ മികച്ച നടൻ. (ചിത്രം–ഇരുദി സുട്രു) റിതിക സിങ് നടി ((ചിത്രം–ഇരുദി സുട്രു) . മികച്ച ചിത്രം ജോക്കര്‍, ഇരുദി സുട്രു ഒരുക്കിയ സുധാ കെ പ്രസാദാണ് മികച്ച സംവിധാനത്തിന് പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച സഹനടൻ സമുദ്രക്കനി (വിസാരണൈ), ധൻസിക സഹനടി (ചിത്രം കബാലി). മികച്ച നടന്‍ ക്രിട്ടിക്സ്-സൂര്യ.മികച്ച സംഗീത സംവിധാനം- എ ആര്‍ റഹ്മാന്‍ ( അച്ചം എന്‍പത് മടമയെട) മികച്ച ഗായകന്‍- സുന്ദരയ്യര്‍ (ജോക്കര്‍) മികച്ച ഗായിക- ശ്വേതാ മോഹന്‍ (കബാലി) മികച്ച പുതുമുഖ നടി- മഞ്ജിമ (അച്ചം എന്‍പത് മടമയെട).
തെലുങ്ക്
മികച്ച ചിത്രം–പെല്ലി ചൂപ്പൊലു
മികച്ച സംവിധായകൻ–വംശി–ഊപ്പിരി
മികച്ച നടൻ–ജൂനിയർ എൻടിആർ – നാനകു പ്രേമതോ
നടി–സമാന്ത – ആ ആ
മികച്ച സഹനടൻ–ജഗപത ബാബു–നാനകു പ്രേമതോ
നടി –നന്ദിത സ്വേത