Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളനടനെ ഞെട്ടിച്ച് വിജയ് സേതുപതി; കിളിപോയെന്ന് താരം

rajesh-vijay

ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാളികളുടെയും ഇഷ്ടതാരമായി മാറിയ ആളാണ് വിജയ് േസതുപതി. അഭിനയവും വ്യക്തിത്വവുമാണ് മറ്റുതാരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വിജയ്‌യോടുള്ള ഇഷ്ടം കൂടുന്നൊരു സംഭവം ഈ കഴിഞ്ഞ ദിവസം നടന്നു. മലയാള നടന്‍ രാജേഷ് ശര്‍മ്മയ്ക്കാണ് അങ്ങനെയൊരു സൗഭാഗ്യം ലഭിച്ചത്.  സിഗൈ എന്ന ചിത്രത്തില്‍ അഭിനയിച്ച തന്നെ വിളിച്ച് അഭിനന്ദിക്കാന്‍ തയ്യാറായ വിജയ് സേതുപതി എന്ന മനുഷ്യനെ കുറിച്ചാണ് രാജേഷ് ശര്‍മ്മയുടെ കുറിപ്പ്.

സേതുപതി നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോള്‍ ആദ്യം വിശ്വിസിക്കാനായില്ല രാജേഷിന്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

‘ഒത്തിരി സന്തോഷമുള്ളൊരു കാര്യം കുറച്ചു മുൻപ് സംഭവിച്ചു."സിഗൈ" എന്ന എന്റെ ആദ്യത്തെ തമിഴ് സിനിമ കണ്ട് തമിഴിന്റെ പ്രിയനടൻ വിജയ് സേതുപതി വിളിച്ചു. "ബ്രദർ, നീങ്ക നല്ലാ നടിച്ചിരുക്ക്. എനക്ക് അന്ത ക്യാരക്ടറും ഉങ്കളെയും റൊമ്പ പുടിച്ചിരുക്ക്" കുറച്ചു നേരത്തേക്കെന്റെ ശ്വാസം നിന്നു പോയി. 

ഉച്ചമയക്കത്തിൽ കണ്ട സ്വപ്നമായിരുന്നോ അത്? മുന്നിൽ വന്നു നിന്ന ഭാര്യ എന്റെ തമിഴിലുള്ള പേച്ചും വെപ്രാളവും കണ്ട് തുറിച്ചു നോക്കി. ഞാൻ പറഞ്ഞു, "വിജയ് സേതുപതി". ഞാൻ അവളുടെ കയ്യിലേക്ക് ഫോൺ കൊടുത്തു. തമിഴറിയാത്ത അവൾ തമിഴിൽ കൈകാലിട്ടടിക്കുന്നതു കണ്ടു. അവളെന്തൊക്കെയോ പറഞ്ഞു. പിന്നെ ഫോൺ എന്റെ കയ്യിൽ തന്ന് വീടിനുള്ളിൽ ലക്ഷ്യമില്ലാതെ അന്തം വിട്ട് തെന്നിത്തെറിച്ചു നടന്നു.

ഒടുവിൽ ചെന്നൈയിൽ വെച്ച് കാണാമെന്ന ഉറപ്പിൽ അദ്ദേഹം "ബൈ" പറഞ്ഞു. കുറച്ചു നേരം എന്റെ തലയ്ക്കകത്ത് കിളി പറന്നു. പിന്നെ എന്റെ സ്ഥായീഭാവം "കിളിരസ"മായിരുന്നു (നവരസങ്ങളിൽ ഇല്ലാത്തത് )

ഞാനെന്റെ മോളോടു പറഞ്ഞു, "മോളേ, പപ്പയെ വിജയ് സേതുപതി വിളിച്ചു". "വാ പപ്പേ, നമുക്ക് ഷട്ടിൽ കളിക്കാം". തമിഴ് നടികർ ബോധമില്ലാത്ത പെണ്ണ്!

"സിഗൈ" കണ്ട് എന്നെ വിളിക്കാൻ തോന്നിയ ആ വലിയ മനസ്സിനോട് ഒത്തിരിയൊത്തിരി സ്നേഹം...