നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
വ്യാഴാഴ്ച ബെംഗളൂരിലെ ജെ.പി നഗറിൽ സിനിമാ രംഗത്തുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. എലാൻ കൺവെൻഷൻ സെന്ററിലാണ് സത്കാരം.