സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം പറവ നാളെ തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ വിശേഷങ്ങളുമായി സൗബിൻ മനോരമ ഓൺലൈനിൽ....
സൗബിന്റെ വാക്കുകളിലേക്ക്–
രണ്ടു വർഷത്തിനടുത്ത് പറവ ഷൂട്ട് ചെയ്യുന്നതിന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. പ്രാവിനെയും അവിടുള്ള കുട്ടികളെയും ട്രെയിൻ ചെയ്യുന്നതിന് വേണ്ടി ഒരു വർഷം വീണ്ടും വേണ്ടി വന്നു. ഒഡീഷൻ ചെയ്തിട്ട് ഈ സിനിമയ്ക്ക് പറ്റിയ കുട്ടികളെ കിട്ടിയില്ല. പിന്നീട് സാധാരണ കുട്ടികളെയാണ് കിട്ടിയത്. അവർ ഒരു വർഷത്തോളം ഞങ്ങളുടെ കൂടെ ആയിരുന്നു താമസം.
Soubin Shahir | Interview | I Me Myself | Manorama Online
വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു പറവ. ഞാൻ എട്ടു വർഷം പ്രാവിനെ വളർത്തിയിട്ടുണ്ട്. പ്രാവിനെ പറപ്പിക്കുന്ന ഒരു മത്സരം ഉണ്ട് . പ്രാവിനെ മണിക്കൂറുകൾ പറപ്പിക്കുന്ന ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മണിക്കൂറിൽ പ്രാവ് പറന്ന് അവിടെ തന്നെ പറന്നിറങ്ങിയാൽ പ്രൈസ് ഉണ്ട്. ആ ഗെയിം വച്ച് രണ്ടു കുട്ടികളുടെ കഥയാണ് പറവ.
ഇതിൽ സുഹൃത്ബന്ധങ്ങളും കുടുംബബന്ധങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. കൊച്ചിയിലും മട്ടാഞ്ചേരിയുമാണ് ഷൂട്ടിങ് ലൊക്കേഷൻ. കുട്ടിക്കാലത്ത് നടന്നിട്ടുള്ള കഥകൾ കൂട്ടിച്ചേർത്തതാണ് പറവ. ഒരു വർഷം അടുപ്പിച്ച് ചെയ്തതല്ല. ഷൂട്ടിങ് ഒരു 95 ദിവസത്തോളം നീണ്ടുനിന്നു. പിന്നെ പ്രാവുകളുടെ മാത്രം ഷോട്ടുകള്‍ കുറച്ച് ദിവസങ്ങൾ ഷൂട്ട് ചെയ്തു. അത് വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു. അതുകൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് ഇത്രയും നാൾ നീണ്ടുപോയത്.