Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌‌‌സോളോ കാണാനുള്ള അഞ്ച് കാരണങ്ങൾ

solo-dq

ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോളോ നാളെ തിയറ്ററുകളിലെത്തും. കേരളത്തിൽ വമ്പൻ റിലീസ് ആണ് ആരാധകർ പദ്ധതിയിടുന്നത്. ചിത്രത്തിന്റെ പ്രത്യേകതകൾ എന്തെന്ന് നോക്കാം–

∙ബോളിവുഡില്‍ പ്രമുഖ ചിത്രങ്ങളൊരുക്കിയ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാളചിത്രമാണ് "സോളോ". സെയ്ത്താൻ, ഡേവിഡ്, വാസിർ എന്നിവയാണ് അദ്ദേഹത്തിന്റെ മുൻ സിനിമകൾ.

solo-dq-7

∙ദുൽക്കർ സൽമാൻ പ്രധാനവേഷത്തിലെത്തുന്ന 4 ചിത്രങ്ങളുടെ ആന്തോളജിയാണ് ചിത്രം. വേൾഡ് ഓഫ് രുദ്ര, വേൾഡ് ഓഫ് ശിവ, വേൾഡ് ഓഫ് ശേഖർ, വേൾഡ് ഓഫ് ത്രിലോക് എന്നിങ്ങനെ നാല് കഥകളാണ് ചിത്രം പറയുക

solo-dq-4

∙ഭൂമി, വായു, ജലം, അഗ്നി എന്നിങ്ങനെ നാല് പ്രതിഭാസങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങൾ പ്രണയവും രണ്ട് ചിത്രങ്ങൾ പ്രതികാരവുമാണ് പറയുന്നത്. 

solo-dq-1

∙മലയാളത്തിലും തമിഴിലുമായി ഒരേസമയം ഇറങ്ങുന്നു. മലയാളം പതിപ്പിന് 2.34 മണിക്കൂറും തമിഴ് പതിപ്പിന് 2.32 മണിക്കൂറുമാണ് ദൈര്‍ഘ്യം. തമിഴ് പതിപ്പിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയതെങ്കില്‍ മലയാളം പതിപ്പിന് ക്ലീന്‍-യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 

solo-dq-9

∙അഭിനേതാക്കൾ– ദുൽഖർ സൽമാൻ, മനോജ് കെ ജയൻ, നാസർ, പാർത്ഥിപൻ, സിദ്ധാർത്ഥ് മേനോൻ, ഗോവിന്ദ് മേനോൻ, സൗബിൻ ഷാഹിർ, സുഹാസിനി മണിരത്നം, നേഹ ശർമ, ദിനോ മോറിയ, ശ്രുതി ഹരിഹരൻ, ആരതി വെങ്കിടേഷ്, ദീപ്തി സതി, ധൻസിക, ഷീലു എബ്രഹാം, ആൻ അഗസ്റ്റിൻ , ദിനേശ് പ്രഭാകര്‍, ദിനോ മോറിയ.

solo-world-of-sekhar-music

സാങ്കേതികപ്രവർത്തകർ

∙ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരൻമധു നീലകണ്ഠൻസേജൽ ഷാ

solo-heroines-5

∙സംഗീതം– തൈക്കുടം ബ്രിഡ്ജ് ഗോവിന്ദ് മേനോൻ, മസാല കോഫി ബാന്റ് ഫിൽറ്റർ കോഫി പ്രശാന്ത് പിള്ള സൂരജ് എസ് കുറുപ്പ് അഭിനവ് ബൻസാൽ അഗം.

solo-heroines-6

∙ചിത്രസംയോജനം– ശ്രീകർ പ്രസാദ്

∙ അബാം ഫിലിംസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് നിർമാണം.