Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ആര്യയും ബിസിനസ്സ് രംഗത്തേയ്ക്ക്

arya-actress

സിനിമയ്ക്ക് പുറമെ ബിസിനസിലും മലയാളി താരങ്ങൾ കൈകടത്താറുണ്ട്. നടിമാരിൽ പലരും വസ്ത്രമേഖലയായിരിക്കും തിരഞ്ഞെടുക്കുക. കാവ്യ, പൂർണിമ, സരിത ജയസൂര്യ ഇവരെല്ലാം ഈ മേഖലയില്‍‌ വിജയം നേടികഴിഞ്ഞു. ഇവർക്ക് പിന്നാലെ നടിയും അവതാരകയുമായ ആര്യയും വസ്ത്ര വിപണനരംഗത്തേയ്ക്ക് കടന്നിരിക്കുന്നു.

അരോയ എന്നാണ് ആര്യ തുടങ്ങുന്ന സംരംഭത്തിന്റെ പേര്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സംരംഭമെന്നും കുടുംബാംഗങ്ങളുടെ കൂടി സഹായം കൊണ്ടാണ് ഈ സ്വപ്നം സഫലമായതെന്നും ആര്യ പറയുന്നു. 

രശ്മി വരുണും വരുൺ സോമരാജനുമാണ് ആര്യയുടെ ബിസിനസ് പങ്കാളികൾ. അടുത്ത വർഷം ജനുവരിയിൽ തിരുവനന്തപുരത്താണ് ആര്യയുടെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.