മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ആമിയുടെ തുടക്കം മുതല്‍ തന്നെ വിവാദങ്ങളായിരുന്നു. ചിത്രത്തിൽ മാധവിക്കുട്ടിയാവാനിരുന്ന വിദ്യാ ബാലനെക്കുറിച്ചാണ് കമലിന്റെ പരമാർശവും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. വിദ്യയായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ച് ലൈംഗികത കടന്നു വരുമായിരുന്നു എന്ന പ്രസ്താവനയായിരുന്നു ഇതിന് കാരണം.
ഇതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം. ‘ഇതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച സ്ഥിതിയ്ക്ക്.’–വിദ്യാ ബാലൻ പറഞ്ഞു.