ക്യാപ്റ്റൻ സിനിമ കണ്ട് വികാരഭരിതനായി ഫുട്ബോള്‍ താരം സി.കെ വിനീത്. ക്യാപ്റ്റൻ സിനിമയിലെ വി.പി സത്യന്റെ ജീവിതം ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതമാണെന്നും കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കൾക്ക് കാണിച്ചു കൊടുത്തതിന് നന്ദിയുണ്ടെന്നും സി.കെ വിനീത് പറയുന്നു. ജയസൂര്യയാണ് ഇക്കാര്യം പ്രേക്ഷകർക്കായി പങ്കുവച്ചത്.
ജയസൂര്യയുടെ വാക്കുകളിലേക്ക്–
എന്റെ സുഹൃത്ത് സി.കെ വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത്.. "90 മിനിറ്റ് മാത്രം എല്ലാവർക്കും പരിചയമുള്ള C.K. വിനീത്. ഇതിനു മുൻപുള്ള വ്യക്തി ജീവിതം, ഞങ്ങൾ അനുഭവിക്കുന്ന വേദനകൾ ,മാനസിക സംഘർഷങ്ങൾ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല.. അല്ലെങ്കിൽ ആ വേദനൊയൊന്നും ഞങ്ങൾ ആരെയും കാണിക്കാറുമില്ല... അതെല്ലാം വി.പി.സത്യനിലൂടെ കാണിച്ചപ്പോ.. ഞങ്ങൾക്ക് ഞങ്ങളെത്തന്നെയാണ് സ്ക്രീനിൽ കാണാൻ കഴിഞ്ഞത് ജയേട്ടാ...ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കൾക്ക് കാണിച്ചു കൊടുത്തതിന് നന്ദി"