നടി ശ്രീദേവി ഓർമയായെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും കുടുംബാംഗങ്ങൾ സാധിച്ചിട്ടില്ല. സങ്കടക്കടലിൽ നിൽക്കുന്ന ബോണി കപൂറിനും മക്കളായ ജാൻവിക്കും ഖുഷിക്കും താങ്ങും തണലുമായി നിന്നത് അർജുൻ കപൂറും സഹോദരി അൻഷുലയുമാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോണയുമായുള്ള ബന്ധത്തിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും.
ശ്രീദേവി ജീവിതത്തിൽ വന്നതോടെ മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് പോയ ബോണി കപൂറുമായി യാതൊരു ബന്ധത്തിനും അർജുനും അന്‍ഷുലയും പോയിട്ടില്ല. എന്നാൽ ശ്രീദേവിയുടെ വിയോഗസമയത്ത് പിണക്കമെല്ലാം മറന്ന് അവർ അച്ഛന് വേണ്ടി തിരിച്ചുവന്നു. അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കൾക്കും നെടുംതൂണായിരുന്നെന്ന് ബോണി കപൂർ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പിൽ പറഞ്ഞിരുന്നു.
ഈ അവസരത്തിൽ അച്ഛനും രണ്ട് മക്കൾക്കുമൊപ്പം നെടുംതൂണായി നിന്ന അർജുനും അൻഷുലയും എല്ലാവർക്കും മാതൃകയാണെന്ന് ആരാധകരും ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ അൻഷുല ഇൻസ്റ്റഗ്രാമിൽ കുറിച്ച ഒരു പോസ്റ്റ് ആണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്.
‘എത്ര ഭീകരമായ സാഹചര്യത്തിലാണെങ്കിലും കാട്ടുപൂക്കൾ എവിടെയും വളരും. അവർശക്തരായിരിക്കും. അവർ വസന്തം വിടർത്തും. എപ്പോഴൊക്കെ കാറ്റ് അവരെ തഴുകിയാലും സൗന്ദര്യം പടർത്തും.’ ഇങ്ങനെയായിരുന്നു അൻഷുലയുടെ ട്വീറ്റ്.
എന്നാൽ അൻഷുലയുടെ പോസ്റ്റിന് താഴെ നിറയെ ജാൻവിയെയും ഖുശിയെയും അശ്ലീലം പറഞ്ഞുള്ള കമന്റുകളായിരുന്നു. ഇത് തുടർന്നതോടെ അന്‍ഷുലയുടെ നിയന്ത്രണം വിട്ടു.
‘അവർ എന്റെ അനിയത്തിമാരാണ്. ദയവ് ചെയ്ത് അവർക്കെതിരെ പ്രയോഗിക്കുന്ന അശ്ലീലപദങ്ങൾ നീക്കം ചെയ്യൂ. ഞാൻ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാല്‍ ആ കമന്റുകൾ ഞാൻ തന്നെ നീക്കംചെയ്യുകയാണ്. എനിക്കും എന്റെ ചേട്ടനും നേരെ ചൊരിഞ്ഞ നിങ്ങളുടെ സ്നേഹവചനങ്ങൾക്ക് നന്ദി. ഒരുകാര്യം, ഞാൻ ഇന്ത്യയുടെ പുറത്ത് ജോലി ചെയ്തിട്ടില്ല. ദയവ് ചെയ്ത് നല്ല കാര്യങ്ങൾ പ്രചരിക്കൂ.’–അന്‍ഷുല പറഞ്ഞു.
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ ആദ്യ വിവാഹത്തിലെ മക്കളാണ് അര്‍ജുന്‍ കപൂറും അൻഷുലയും. ബോണി കപൂറിന്റെ ആദ്യ ഭാര്യയും തന്റെ അമ്മയുമായ മോനയുടെ വിവാഹ ജീവിതം തകരാന്‍ കാരണം ശ്രീദേവിയാണെന്ന് അര്‍ജുന്‍ കപൂര്‍ വിശ്വസിച്ചിരുന്നു.

ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പോകുകയുണ്ടായി. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല
എന്നാൽ ശ്രീദേവിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് പിണക്കം മറന്ന് അര്‍ജുന്‍ കപൂര്‍ ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലെത്തി അനുശോചനം അറിയിച്ചു. അര്‍ധസഹോദരിയായ ജാന്‍വിയെ നേരില്‍ കണ്ട് അര്‍ജുന്‍ ആശ്വസിപ്പിച്ചിരുന്നു. കൂടാതെ ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാൻ അച്ഛൻ ബോണി കപൂറിനൊപ്പം അർജുനും ദുബായിലെത്തിയിരുന്നു. ശ്രീദേവിയുടെ സംസ്കാരചടങ്ങിലുടനീളം മൂത്ത മകനെന്ന നിലയിലും സഹോദരനനെന്ന നിലയിലും അർജുൻ സാനിധ്യമറിയിച്ചു.