ആട് 2വിന്റെ ആഘോഷത്തിൽ താരമായി ധര്‍മജൻ. ഈ സിനിമയിൽ ആരോടെങ്കിലും നന്ദി പറയണമെന്നുണ്ടെങ്കിൽ അത് ധർമജനോടാണെന്ന് വിജയ് ബാബു പറഞ്ഞു.
വിജയ് ബാബുവിന്റെ വാക്കുകളിലേക്ക്–
‘ഞാൻ ഒരു പൊതുവേദിയിൽ നന്ദി പറയാനുണ്ടെങ്കിൽ അത് ധർമ്മജനോടാണ്. കാരണം ആട് 1 ൽ അഭിനയിക്കുമ്പോൾ ധർമ്മജന് ഡേറ്റ് പ്രശ്നമില്ലായിരുന്നു. ആട് 2 വിലേക്ക് ഞാൻ പോയി വിളിക്കുമ്പോൾ ഏകദേശം 8 പടങ്ങളോളം ധർമ്മജൻ ഏറ്റെടുത്തിട്ടുണ്ട്. എനിക്ക് ധർമ്മജന്റെ 40 ദിവസം വേണമായിരുന്നു.
Dharmajan Speech | Aadu 2 100 Days Celebration | Jayasurya | Midhun Manuel Thomas | Vijay Babu
മഴ വന്ന് 12 ദിവസം ഞങ്ങൾക്ക് പ്രശ്നമായിരുന്നു. ധർമജന് ഇല്ലാത്തൊരു രംഗവും ഇല്ല. ഈ പടം ധർമ്മജന്റെ ഡേറ്റിന്റെ പ്രശ്നമുണ്ടായിരുന്നെങ്കിൽ നടക്കില്ലായിരുന്നു. എല്ലാം ഒഴിവാക്കി ധർമ്മജൻ സിനിമയിൽ അഭിനയിക്കുകയായിരുന്നു. അഞ്ചോ ആറോ ഉദ്ഘാടനചടങ്ങുകളെല്ലാം ഒഴിവാക്കി, അദ്ദേഹം കൂടെ തന്നെ നിന്നു. അതിന് ഞാൻ നൽകുന്നത് ഒരു നല്ല ഉമ്മയാണ്’. ആട് 3 യിലും ധർമ്മജൻ ഉണ്ടാകണമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.
ധർമജന്റെ വാക്കുകൾ–ആഘോഷങ്ങൾ ആഘോഷിക്കുന്നതുപോലെ ആഘോഷിക്കുമ്പോഴാണ് ആഘോഷങ്ങളാകുന്നത്. അങ്ങനെയൊരു ആഘോഷത്തിലാണ് ഞാൻ പങ്കെടുക്കുന്നത്. ആട് ഒന്നാം ഭാഗം പരാജയമാണെന്ന് എല്ലാവരും പറഞ്ഞു. എനിക്കും ജയേട്ടനും അറിയാം വിജയേട്ടന് അത്യാവശ്യം നല്ല കാശ് കിട്ടി എന്ന്. രണ്ടാമത്തെ ഭാഗം വന്നപ്പോൾ നോട്ട് അടിക്കുന്ന മെഷീൻ വാങ്ങി എന്നു മാത്രമേ ഉള്ളൂ. പിന്നെ ജയന്റെ കൂടെ അഭിനയിച്ചാൽ ഇടയ്ക്കിടയ്ക്ക് ഷീൽഡ് കിട്ടുന്ന ഒരു സ്വഭാവം തുടങ്ങിയിട്ടുണ്ട്. ഇനിയും അങ്ങനെതന്നെയാവട്ടെ . ഈ സിനിമയുടെ ഭാഗമായ എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു.