മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. ഭാരം കുറച്ച് യൗവന വേഷത്തിലാണ് മോഹൻലാൽ ഇനിയുള്ള നാളുകൾ ഒടിയനായി മാറുന്നത്. അതിരപ്പിള്ളിയിലാണ് ഇപ്പോൾ ഷൂട്ടിങ് പുരോഗമിക്കുന്നത്.
ഒടിയനിലെ ഒരു ഗാനരംഗം ചിത്രീകരിക്കാനയി ഒടിയൻ ടീം മുഴുവൻ ഇപ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണ്.മോഹൻലാലും മഞ്ജു വാര്യരും ചേർന്നുള്ള ഒരു ഗാനരംഗം ആണ് ഇവിടെ ഷൂട്ട് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. അതിരപ്പിള്ളി ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാവുകയാണ്. മുഖത്ത് ഛായം പൂശി ഇതുവരെ കാണാത്ത ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപെട്ടത്.
അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.