Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് സർപ്രൈസ് നൽകി സൂര്യ, കൂട്ടിന് മോഹൻലാലും

suriya-mammootty-mohanlal

അഴകിന്റെ മഴവില്ലു തെളിഞ്ഞ വേദിയിൽ മലയാള ചലച്ചിത്രലോകം താരപ്രഭയോടെ അണിനിരന്നു; ‘അമ്മ മഴവില്ല്’ മെഗാഷോ ഉജ്വലമായി. മലയാളത്തിലെ പ്രമുഖതാരങ്ങളുടെ ദൃശ്യവിരുന്ന് കാണാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയും എത്തിയിരുന്നു.  

Mammookka, lalettan,Surya on stage

തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്‍ ദേവന്‍ സൂര്യയെ സ്വീകരിച്ചു. മോഹന്‍ലാല്‍ നേരിട്ട് ക്ഷണിച്ചതിലുള്ള സന്തോഷം പങ്കിട്ടു. വേദിയിൽ രണ്ട് ഇതിഹാസങ്ങൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞത് തന്നെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതെന്ന് പരിപാടിക്കിടെ സൂര്യ പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് തന്നെ പ്രചോദനമാണ് മലയാളസിനിമയെന്നും ഇവിടെ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സൂര്യ പ്രസംഗത്തിൽ പറഞ്ഞു.

Mammooka about Surya in Mazhavil Azhakil Amma show

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചായിരുന്നു സൂര്യയെ ആദരിച്ചത്. ചടങ്ങിൽ മമ്മൂട്ടിയെ ഞെട്ടിക്കുകയും ചെയ്തു ഈ സൂപ്പർതാരം. മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മുപ്പത്തിയൊൻപതാം വിവാഹവാർഷികമായിരുന്നു. സൂര്യയാണ് ഇക്കാര്യം ചടങ്ങിൽ വെളിപ്പെടുത്തിയത്. കൂടാതെ മോഹൻലാലും സൂര്യയും േചർന്ന് മമ്മൂട്ടിക്ക് ആശംസകൾ അറിയിച്ചു. മമ്മൂട്ടിയുടെ ഗ്ലാമറിന്റെ രഹസ്യമെന്തെന്നുള്ള സൂര്യയുടെ ചോദ്യത്തെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം യാത്രയിൽ താനും ഒരുകഥാപാത്രമായി എത്തുന്നുണ്ടെന്ന സർപ്രൈസ് വാർത്തയും അദ്ദേഹം പങ്കുവച്ചു.

കാതടപ്പിക്കുന്ന കരഘോഷത്തോടെയാണ് ഓരോ താരത്തെയും പ്രേക്ഷകർ വരവേറ്റത്. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി താരങ്ങൾ തമാശപ്പൂരങ്ങളും പാട്ടും നൃത്തവുമൊക്കെയായി വേദിയിൽ എത്തിയപ്പോൾ ആരാധകരുടെ ആവേശം അണപൊട്ടി. അർധരാത്രിയിൽ ഷോയ്ക്ക് അവസാനമായപ്പോഴും ആവേശം ചോരാതെ ആരാധകർ താരങ്ങൾക്കായി ജയ് വിളി മുഴക്കി.