Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കീർത്തി അങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചുപോയി: പ്രവീണ

keerthi-praveena

മഹാനടിയിലെ കീർത്തി സുരേഷിന്റെ അഭിനയം കണ്ട് അതിശയിച്ചുപോയെന്ന് പ്രവീണ. ഇത്ര ചെറുപ്പത്തിൽ അത്രയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് പ്രവീണ പറയുന്നു.

‘ചെറുപ്പംമുതലെ കണ്ടുവളർന്ന കുട്ടിയാണ് കീർത്തി. അവൾ എത്ര ഉയരത്തിലെത്തിയിരിക്കുന്നു. നല്ല സംവിധായകൻ, ശക്തമായ തിരക്കഥ, മികച്ച കഥാപാത്രം ഇവയൊക്കെ ലഭിക്കുമ്പോഴാണ് നമുക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകുക. ഇതെല്ലാം കിട്ടിയാലും കഠിനാദ്ധ്വാനവും ആത്മസമർപ്പണവുമൊക്കെ വിജയത്തിന്റെ ഘടകങ്ങളാണ്. ആ പെണ്‍കുട്ടി ഇങ്ങനെയൊക്കെ അഭിനയിക്കുമോ എന്ന് പോലും ചിന്തിച്ചുപോയി.’

‘മലയാളത്തിൽ കഴിവുള്ള ഒരുപാട് നായികമാരുണ്ട്. അതുകൊണ്ടാണ് അവർ മറ്റുഭാഷയിലും തിളങ്ങുന്നത്. ഇവിടെ അവർക്ക് മികച്ച പരിശീലനമാണ് സിനിമകളിൽ നിന്നും ലഭിക്കുന്നത്. തമിഴിൽ പുതിയ ഒരാെള കൊണ്ടുവന്ന് പരിശീലിപ്പിച്ചെടുക്കുന്നതിലും നല്ലതല്ലേ മലയാളത്തിൽ നിന്നും നല്ലൊരു നായികയെ കൊണ്ടുവരുന്നത്.’

‘നിങ്ങളുടെ കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല’: എന്റെ മുന്നിലിരുന്ന് മമ്മൂക്ക ചൂടായി

‘തമിഴിൽ കുറച്ച് ഓവറായാണ് നടിമാർ അഭിനയിക്കുന്നത്, മലയാളത്തിൽ റിയലിസ്റ്റിക് ആയും. ഇവിടെ ഓവർ ആയി അഭിനയിച്ചാൽ ആരും അത് അംഗീകരിക്കാൻ പോകുന്നില്ല. എത്രയോ റിയലിസ്റ്റിക് ആയി അഭിനയിക്കാമോ അത്രയും നല്ലത്. ഞാൻ തന്നെ ഈ സീരിയലുകളിൽ അഭിനയിച്ചു ചെന്നിട്ട് സിനിമയിൽ അഭിനയിക്കുമ്പോൾ സംവിധായകൻ വിളിച്ചു പറയും ‘പ്രവീണ അത്രയും വേണ്ട, കുറയ്ക്ക്.’ 

‘മലയാളത്തിൽ അഭിനയത്തിന്റെ തലങ്ങളൊക്കെ മാറി. വെറുതെ സംസാരിച്ചിരിക്കുന്നതുപോലെയാകും ഷോട്ട് എടുക്കുക. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ എത്തുന്നവരുടെ പ്രകടനം കണ്ടാൽ നമ്മൾ തന്നെ ഞെട്ടിപ്പോകും. അതും പുതിയ കുട്ടികൾ. അവരെയൊക്കെകാണുമ്പോൾ നമ്മളൊക്കെ വേസ്റ്റ്. ’–പ്രവീണ പറഞ്ഞു.