ലൂസിഫർ! ഈ പ്രോജക്ട് പ്രഖ്യാപിച്ചതു മുതല്‍ സിനിമയെ തഴുകി ഊഹാപോഹങ്ങളുടെ മേളം തന്നെയായിരുന്നു. സിനിമയുടെ ലൊക്കേഷൻ തീരുമാനിക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് പൃഥ്വിരാജ്.
ചിത്രീകരണം ജൂലായ് 18 ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരവും മുംബൈയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍. കുട്ടിക്കാനവും പ്രധാനലൊക്കേഷൻ ആണ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന് ദീപക് ദേവ് സംഗീതം പകരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മോഹന്‍ലാൽ അല്ലാതെ സിനിമയുടെ മറ്റു താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബോളിവുഡ് താരം വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ എന്നിവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു. മഞ്ജു വാരിയർ, സാനിയ ഇയ്യപ്പൻ എന്നിവരാകും ചിത്രത്തിലെ പ്രധാനസ്ത്രീകഥാപാത്രങ്ങളെന്നും റിപ്പോർട്ട് ഉണ്ട്.