Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ലൂസിഫർ’; അണിനിരക്കുന്നത് വമ്പൻ താരനിര

lucifer-star-cast

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിർ അണിനിരക്കുന്നത് വമ്പൻതാരങ്ങൾ. മോഹൻലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തിൽ ഉടനീളം കൈകാര്യം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മഞ്ജു വാരിയര്‍, മംമ്ത മോഹൻദാസ്, സാനിയ ഇയ്യപ്പൻ എന്നിവരാണ് പ്രധാനസ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചിൻ പടേക്കർ, സായ് കുമാർ, ജോൺ വിജയ്, കലാഭവൻ ഷാജോൻ, ബൈജു, ബാബുരാജ്, പൗളി വൽസൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. ആദ്യ ഷെഡ്യൂൾ കുട്ടിക്കാനം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും. 

ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് ലൂസിഫറിൽ വില്ലൻ. അദ്ദേഹത്തിന്റെ മലയാളഅരങ്ങേറ്റം കൂടിയാണിത്. വിവേകം എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചിരിക്കുന്നു. 16 വർഷങ്ങൾക്കുശേഷമാണ് മോഹൻലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ കമ്പനിയിൽ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കയെഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. തിരുവനന്തപുരവും മുംബൈയും കുട്ടിക്കാനവും ആയിരിക്കും പ്രധാന ലൊക്കേഷനുകൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്.  ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.