ഇന്ദ്രൻസ് നായകനാകുന്ന പുതിയ ചിത്രം ‘അപാര സുന്ദര നീലാകാശം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഇന്ദ്രൻസിന്റെ പഴയകാലമുഖം കാണാം. പ്രതീഷ് വിജയനാണ് കഥയും സംവിധാനവും.
വൈശാഖ് രവീന്ദ്രൻ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നു. രണ്ട് തവണ സംസ്ഥാനപുരസ്കാരം സ്വന്തമാക്കിയ രംഘനാഥ് രവിയാണ് ശബ്ദസംവിധാനം. ഷൂട്ട് ആൻഡ് ഷോ ഇന്റർനാഷ്നൽ പ്രൈവറ്റ് ലിമി. ബാനറിൽ ധനേഷ് ടി.പി, സുനിത ധനേഷ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ആളൊരുക്കത്തിന് ശേഷം ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയാകും അപാര സുന്ദര നീലാകാശം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇന്ദ്രൻസിനെ തേടി മികച്ച സിനിമകൾ തേടിയെത്തുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പുതിയ പ്രോജക്ട്. വരും നാളുകളിൽ ഇനിയും നല്ല സിനിമകള്‍ അദ്ദേഹത്തെ തേടി വരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേക്ഷകരും.