Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫർ സെറ്റിൽ കുശലം പറഞ്ഞ് മഞ്ജുവും ടൊവീനോയും‌‌

lucifer-tovino

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൽ ജോയിൻ ചെയ്ത് മഞ്ജുവും ടൊവീനോയും ഇന്ദ്രജിത്തും. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു വാര്യരുടെയും ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഇതുകൂടാതെ സുപ്രിയയും ഇന്ദ്രജിത്തും ടൊവീനോയുമുള്ള മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. ‌‌

ക്ലീൻ ഷേവ് ലുക്കിലാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സ്റ്റീഫൻ നടുമ്പള്ളി എന്ന രാഷ്ട്രീയപ്രവർത്തകനെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. രണ്ട് ഗെറ്റപ്പുകളിലാകും മോഹൻലാൽ എത്തുക.

lucifer-movie-lal

വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിര തന്നെയാണ്.  വിവേക് ഒബ്റോയ് ആണ് വില്ലൻ. സച്ചിൻ ഖഡേക്കർ, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി  എന്നിവരും  അണിനിരക്കുന്നു

lucifer-movie-shoot-3

ബെംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത്  വാസുദേവ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ്.