മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിനിമാ താരങ്ങള്‍ നല്‍കിയ സംഭാവനയെ കുറ്റപ്പെടുത്തി നടി ഷീല. നാലുകോടിയുടെ കാറില്‍ നടക്കുന്നവര്‍ എത്ര രൂപ നല്‍കിയെന്ന് സ്വയം ചിന്തിക്കണം. ഒരു സിനിമയ്ക്ക് കിട്ടുന്ന തുകയെങ്കിലും താരങ്ങള്‍ നല്‍കണമായിരുന്നുവെന്ന് അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയശേഷം ഷീല പറഞ്ഞു.
ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലമെങ്കിലും മലയാള സിനിമയിലെ അഭിനേതാക്കള്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കണം. നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന താരങ്ങള്‍ എന്തു നല്‍കി. ജനങ്ങള്‍ ടിക്കറ്റിനായി മുടക്കിയ പണം ഉപയോഗിച്ചാണ് ഞങ്ങള്‍ സിനിമാക്കാര്‍ വളര്‍ന്നത്- ഷീല പറഞ്ഞു. ധനസമാഹരണത്തിനായി താരനിശ നടത്തണമെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
ഒരു കോടി രൂപ നല്‍കിയ തെലുങ്ക് നടന്‍ പ്രഭാസിെന കേരളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കുകയുണ്ടായി. ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു.