ഇരുപത്തിയാറ് വർഷം മുമ്പ് രണ്ടു മൂന്ന് ചെറുപ്പക്കാരുടെ ആഗ്രഹമായിരുന്നു ഒരു വ്യത്യസ്‌തമായ സിനിമ ചെയ്യണം എന്നത്. അതിന്റെ ഭാഗമായി മലയാളത്തിൽ എങ്ങിനെ ഒരു കുങ്ഫു സിനിമ ചെയ്യാം എന്ന ആലോചനയുണ്ടായി. അതിന്റെ അനന്തര ഫലമാണ് മലയാളത്തിൽ യോദ്ധ എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ പിറവി. സിനിമ റിലീസ് ചെയ്ത് 26 വർഷം പിന്നിടുമ്പോള്‍ അതിലെ അറിയാക്കഥകൾ പ്രേക്ഷകർക്കായി. യോദ്ധ റിലീസ് െചയ്ത് 25 വർഷം പിന്നിട്ടപ്പോൾ മനോരമ ന്യൂസ് സംപ്രേക്ഷണം ചെയ്ത പ്രത്യേക പരിപാടിയിൽ നിന്നും തയാറാക്കിയത്.
Movie Yodha celebrates
∙യോദ്ധയിൽ ക്ലൈമാക്സ് രംഗത്ത് ലാമയെ തട്ടിക്കൊണ്ട് പോകുന്ന ആളായി അഭിനയിച്ചത് ലാമയെ അവതരിപ്പിച്ച സിദാര്‍ഥിന്റെ അച്ഛൻ തന്നെയാണ്. അങ്ങനെ യോദ്ധ സിനിമയെക്കുറിച്ച് അറിയാത്ത ഒരുപാട് രഹസ്യങ്ങൾ സംവിധായകൻ സംഗീത് ശിവൻ വെളിപ്പെടുത്തുന്നു.
∙തേർട്ടി സിക്സ്ത്ത് ചേംബര്‍ ഓഫ് ഷാവൊലിന്‍ എന്ന കുങ് ഫു സിനിമയിൽ നിന്നാണ് യോദ്ധ ചെയ്യാനുള്ള പ്രചോദനമുണ്ടാകുന്നത്.
∙സിനിമയുടെ ആദ്യഘട്ടത്തിൽ നേപ്പാളിലെ കഥ മാത്രമാണ് സംഗീത് ശിവന്റെ മനസ്സിലുണ്ടായിരുന്നത്. ഈ ഒരു ആശയം തിരക്കഥാകൃത്തായ ശശിധരൻ ആറാട്ടുവഴിയോട് പറയുകയും അദ്ദേഹമാണ് കേരളവുമായി കഥയെ ബന്ധപ്പെടുത്തുന്നതും അരശുംമൂട്ടിൽ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെപോലും കൊണ്ടുവരുന്നത്.
∙എ. ആർ റഹ്മാൻ ആദ്യമായി സംഗീതം നിര്‍വഹിച്ച മലയാളചിത്രമാണ് കഥ. കഥ മുഴുവൻ പറഞ്ഞുകൊടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രത്തിനായി ആദ്യ ഗാനം റഹ്മാൻ ചിട്ടപ്പെടുത്തുന്നത്.
∙യോദ്ധയുടെ റിലീസ് സമയത്ത് പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെന്ന് സംഗീത് ശിവൻ പറയുന്നു. അന്ന് യോദ്ധയ്ക്കൊപ്പം റിലീസ് ചെയ്തത് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയായിരുന്നു. കലക്ഷനിലും കൂടുതൽ നേട്ടമുണ്ടാക്കിയത് പപ്പയുടെ സ്വന്തം അപ്പൂസ് ആയിരുന്നെന്നും സംഗീത് ശിവൻ വെളിപ്പെടുത്തി.