ഒടിയനെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു മുന്നില്‍ പുതിയ ഗെറ്റപ്പിലെത്തി മോഹൻലാൽ. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ കൂടുതൽ ചെറുപ്പമായാണ് മോഹൻലാൽ എത്തുന്നത്. ഒടിയനിൽ നിരവധി ഗെറ്റപ്പുകളിലാകും താരം എത്തുക.
വി.എ. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസ് നിർമിക്കുന്നു. ദേശീയ പുരസ്കാര ജേതാവ് ഹരികൃഷ്ണൻ തിരക്കഥ രചിച്ച ചിത്രത്തിൽ മോഹൻലാൽ ടൈറ്റിൽ കഥാപാത്രമാകുമ്പോൾ പ്രകാശ് രാജ്, മഞ്ജു വാരിയർ, സിദ്ദിഖ്, നരേൻ, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അൽത്താഫ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളാകുന്നു. ചിത്രം ഡിസംബർ 14ന് തിയറ്ററുകളിലെത്തും.