മലയാളസിനിമാ പ്രേക്ഷകർക്ക് സൗജന്യമായി സിനിമ കാണാൻ അവസരമൊരുക്കി മഴവില്‍മനോരമഡോട്ട്കോം. മഴവിൽ മൾടിപ്ലക്സ് എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ പുതുപുത്തൻ സിനിമകൾ ആസ്വദിക്കാം.
ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ചോളം പുതിയ സിനിമകൾ ഈ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കും. ആഗസ്റ്റ് 20 മുതലാണ് പ്രദർശനം ആരംഭിക്കുക.

ടോപ് ട്രെൻഡിങ്ങ്, ന്യൂ റിലീസെസ്, ഫാമിലി എന്റെർടെയ്നേർസ്, ഡ്രാമ, ഡബ്ബ്ഡ് ഫിലിംസ് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങളെ തരംതിരിച്ചിരിക്കുന്നത്.
മൾടിപ്ലക്സിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ–
ക്വീൻ, പരോൾ, വിശ്വവിഖ്യാതരായ പയ്യന്മാർ, കല്യാണം, ചാണക്യതന്ത്രം, രാമലീല, ശിക്കാരിശംഭു, ഗോധ, ആദം ജോൺ, അലമാര, ഹണീ ബീ 2.5, ആനന്ദം, ജോമോന്റെ സുവിശേഷങ്ങൾ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, മഹേഷിന്റെ പ്രതികാരം, ഉറുമ്പുകൾ ഉറങ്ങാറില്ല, സുധി വാത്മീകം, ലൈല ഓ ലൈല, മധുരനാരങ്ങ, ഗപ്പി, കിസ്മത്ത്, ഫിദ, ഡിജെ, വിക്രംവേദ.