ഉൾട്ട സെറ്റിൽ അനുശ്രീയുടെ പിറന്നാൾ ആഘോഷം; വിഡിയോ

നടി അനുശ്രീക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഉൾട്ട സിനിമയുടെ അണിയറപ്രവര്‍ത്തകർ. സെറ്റിൽ പിറന്നാൾ കേക്ക് മുറിച്ചായിരുന്നു ആഘോഷം പങ്കുവച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉൾട്ട.

രമേഷ് പിഷാരടി, ജാഫർ ഇടുക്കി, സുബീഷ്, സുരഭി ലക്ഷ്മി എന്നിവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ‍

വൻതാരനിര അണിനിരക്കുന്ന ഈ ചിത്രം നിർമിക്കുന്നത് സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ്. 

തികച്ചും വ്യത്യസ്തമായ  ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഹ്യൂമർ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും  സുരേഷ് പൊതുവാൾ തന്നെയാണ്.  രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി  ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ,  കോട്ടയം പ്രദീപ്‌,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ  അണിനിരക്കുന്നുണ്ട്.