Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുശ്രീയുടെ ‘ഓട്ടർഷ’; ട്രെയിലർ പുറത്തിറക്കി മോഹൻലാൽ

autorsha-trailer

അനുശ്രീ ഓട്ടോ ഡ്രൈവറായി എത്തുന്ന ചിത്രം ഓട്ടര്‍ഷയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ആണ് ട്രെയിലർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

Autorsha | ഓട്ടര്‍ഷ | Official Trailer | Sujith Vasudev | Anusree

‘നവംബർ 23 മുതൽ ഓട്ടർഷയുമായി നമ്മളെ കൂട്ടുവാൻ അവൾ വരുന്നു... നിങ്ങൾക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്.’–ട്രെയിലർ റിലീസ് ചെയ്ത് മോഹൻലാൽ കുറിച്ച വാക്കുകൾ.

സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ഈ സിനിമയും പറയുന്നത്. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചാണ് അത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യയിൽതന്നെ ആദ്യമായി പുത്തൻ സാങ്കേതിക വിദ്യയാണ് സംവിധായകൻ ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതും.