സമൂഹമാധ്യമത്തിൽ പങ്കുവച്ച ഫോട്ടോക്ക് പരിഹാസരീതിയിലുള്ള കമന്റ് ചെയ്ത ആരാധകന് മറുപടി നൽകി നടി അനു സിത്താര. നിമിഷ സജയനൊപ്പമുള്ള ചിത്രമാണ് അനു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.
വരത്തനിലെ ഞരമ്പുരോഗിയായി വേഷമിട്ട വിജിലേഷിന്റെ ചിത്രമാണ് ഒരാൾ ഈ ചിത്രത്തിന് കമന്റ് ചെയ്തത്. ക്ലൈമാക്സ് രംഗത്തിൽ വിജിലേഷുൾപ്പെടെയുള്ള വില്ലന്മാർക്കെതിരെയുള്ള നായകൻ ഫഹദ് ഫാസിലിന്റെ ഫൈറ്റ് ചിത്രമാണ് അനു മറുപടിയായി പോസ്റ്റ് ചെയ്തതും. ആയിരത്തിലധികം ലൈക്കുകളാണ് അനുവിന്റെ കമന്റിന് ലഭിച്ചത്.
പിന്നാലെ ആദ്യ കമന്റിട്ടയാളെ ട്രോളി നിരവധി ആരാധകരും കമന്റിന് താഴെയെത്തി. നേരത്തെ ടൊവിനോക്കൊപ്പമുള്ള ചിത്രവുമായി ബന്ധപ്പെട്ട് അനുസിത്താരയെ ട്രോളിയ ആരാധകന് നടി നൽകിയ രസകരമായ മറുപടി വൈറലായിരുന്നു.
കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിൽ നിമിഷയും അനുവും നായികമാരായെത്തുന്നുണ്ട്. ടൊവിനോ ആണ് ചിത്രത്തിലെ നായകൻ.