കേരളം പിടിച്ചുകെട്ടാൻ ഇളയദളപതിയുടെ സർക്കാർ നാളെ റിലീസിങിനെത്തുന്നു. കേരളത്തിൽമാത്രം 402 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ഇതിനോടകം മൂന്ന് കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയുടെ വിതരണക്കാർ തന്നെയാണ് കണക്ക് പുറത്തുവിട്ടത്. രാവിലെ 5.30നും 6.30 നുമാണ് കേരളത്തിലുടനീളം ഫാൻസ് ഷോ ആരംഭിക്കുന്നത്.
300 ഫാൻസ് ഷോകൾ ആദ്യദിനം ഉണ്ടാകും. 51 കേന്ദ്രങ്ങളിൽ സർക്കാരിന്റെ 24 മണിക്കൂർ മാരത്തൺ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ ഏകദേശം 1700ഓളം പ്രദർശനമാണ് ഉണ്ടാകുക.
ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ഇഫാർ ഇന്റർനാഷനലിന്റെ ബാനറിൽ റാഫി മാതിരയാണ്. ഭൈരവ എന്ന വിജയ് ചിത്രവും വിതരണത്തിന് എത്തിച്ചത് ഇഫാർ ഇന്റർനാഷനലിന്റെ ബാനറിൽ റാഫി മാതിര ആയിരുന്നു.
ലോകമൊട്ടാകെ 3400 സ്ക്രീനുകളിലാകും ചിത്രം റിലീസിനെത്തുക. ഏകദേശം 50 കോടി രൂപയാണ് ആദ്യദിന കലക്ഷനായി സൺ പിക്ചേർസ് ലക്ഷ്യമിടുന്നത്.
കത്തി, തുപ്പാക്കി എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് സർക്കാർ. പൊളിറ്റിക്കല്‍ ത്രില്ലറായെത്തുന്ന സിനിമയിൽ വിജയുടെ രാഷ്ട്രീയനിലപാടുകളും ഉൾക്കൊള്ളിക്കുമെന്ന് തീർച്ച.സര്‍ക്കാരില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെ പോലൊരു കഥാപാത്രമായിരിക്കും വിജയുടെതെന്ന് മുരുഗദോസ് പറയുന്നു. ചിത്രത്തില്‍ വിജയുടെ കഥാപാത്രത്തിന്റെ പേരും സുന്ദര്‍ എന്നു തന്നെയാണെന്നും മുരുകദോസ് വ്യക്തമാക്കി.
കീർത്തി സുരേഷ് ആണ് നായിക. കീര്‍ത്തിക്കു പുറമെ വരലക്ഷ്മി ശരത്കുമറും ചിത്രത്തില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായി എത്തുന്നുണ്ട്. തമിഴിലെ ശ്രദ്ധേയ നടന്‍ രാധാ രവിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാസ്യകഥാപാത്രമായി യോഗി ബാബുവും ചിത്രത്തില്‍ എത്തുന്നു. പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.