Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താണ് സെക്‌ഷന്‍ 49–പി ? സർക്കാർ കണ്ടവർ ചോദിക്കുന്നു

sarkar-49-p

വിജയ് ചിത്രം ‘സർക്കാർ’ കണ്ടിറങ്ങിയ ആളുകൾ ആദ്യം തന്നെ ഗൂഗിളിൽ തിരഞ്ഞത് സിനിമയില്‍ പ്രതിപാദിക്കുന്ന സെക്‌ഷന്‍ 49–പിയെക്കുറിച്ച് ആയിരുന്നു. കള്ളവോട്ടിനെതിരെ നിയമപരമായി പോരാട്ടത്തിനിറങ്ങുന്ന സുന്ദറിന്റെ കഥയാണ് മുരുഗദോസ് സർക്കാരിലൂടെ പറയുന്നത്.

വോട്ടെടുപ്പിന് എത്തി അന്ന് തന്നെ മടങ്ങാന്‍ തീരുമാനിച്ച സുന്ദര്‍ തന്റെ വോട്ട് കള്ള വോട്ട് ചെയ്തു എന്നറിഞ്ഞതോടെ ഇന്ത്യന്‍ ഭരണഘടനയിലെ സെക്‌ഷന്‍ 49 പി ഉപയോഗിച്ച് തനിക്ക് വോട്ട് ചെയ്യാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുന്നു. അതോടെ ഇങ്ങനെയൊരു നിയമം ഉണ്ടെന്നത് വലിയ വാർത്തയാകുകയും സാധാരണക്കാരും കള്ളവോട്ടിനെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.

1961 ലാണ് ഈ നിയമം കൊണ്ടുവന്നത്. നമ്മുടെ വോട്ട് കള്ളവോട്ട് ആണെന്ന് സംശയം തോന്നിയാലോ അല്ലെങ്കിൽ കള്ളവോട്ട് മൂലം വോട്ട് ചെയ്യാൻ സാധിക്കാതെ വന്നാലോ പരാതിയുമായി ഇലക്‌ഷൻ കമ്മീഷനെ സമീപിക്കാം. ഇതുമായി ബന്ധപ്പെട്ട നിയമമാണ് സെക്​ഷൻ 49–പി.

ചിത്രത്തിന്റെ വിജയത്തോടൊപ്പം ഈ സെക്​ഷനും ആളുകൾക്കിടയിൽ വലിയ ചർച്ചയാകുകയാണ്. സിനിമാതാരങ്ങൾ അടക്കമുള്ളവർ മുരുഗദോസിനെ പ്രശംസിച്ച് രംഗത്തെത്തി.